കിത്തു പുഞ്ചിരിക്കുന്നു... റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയിലൂടെ... കാരുണ്യസ്പർശവുമായി ഒരു മലയാളി കുടുംബം...

കിത്തു പുഞ്ചിരിക്കുന്നു… റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയിലൂടെ… കാരുണ്യസ്പർശവുമായി ഒരു മലയാളി കുടുംബം…

ബിനോയ്‌ ജോസഫ്

കരുണയുടെ വാതിൽ ഒരിക്കലും അടയ്ക്കപ്പെടുന്നില്ല… ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ളവർ ഈ ഭൂവിൽ വസിക്കുന്നിടത്തോളം… കടന്നു പോയത് ജീവിതത്തിലെ വേദനകൾ നിറഞ്ഞ നിമിഷങ്ങളിലൂടെ… എക്കാലവും സ്വന്തമെന്നു കരുതി ലാളിച്ച കുരുന്നിനെ ദൈവം വിളിച്ചപ്പോഴും മനസാന്നിധ്യം കൈവിടാതെ ആ കുടുംബം സമൂഹത്തിന്റെ വേദനകളിൽ ആശ്വാസതീരമായി…

റയന്റെ സ്നേഹമുള്ള അമ്മ ഇങ്ങനെ കുറിച്ചു. “ഇന്ന് നിന്റെ പത്താം പിറന്നാളാണ്. നീ ഞങ്ങളോടൊപ്പമുണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു. ഞങ്ങളെ പിരിഞ്ഞ് സ്വർഗീയ ഭവനത്തിലെങ്കിലും ഈ പ്രത്യേകദിനത്തിൽ നിനക്കായി എന്തു ചെയ്യണമെന്ന് ഞങ്ങൾ അത്ഭുതം കൂറുകയാണ്.  പിറന്നാളാഘോഷിക്കുവാൻ ഒത്തിരി നീ ഇഷ്ടപ്പെട്ടിരുന്നെന്ന് ഞങ്ങൾക്കറിയാം. നിന്നെ മാറോടു ചേർക്കാനോ സമ്മാനങ്ങൾ നല്കാനോ ഞങ്ങൾക്കാവില്ലെങ്കിലും മാലാഖമാർ ഹാപ്പി ബർത്ത് ഡേ പാടി നിന്നെ അരികിലണയ്ക്കട്ടെ”.

“ഭൂമിയിൽ ജീവിക്കാൻ വേണ്ടതിലധികം  ഭംഗിയുള്ളതാകയാൽ ദൈവം നിന്നെ സ്വർഗീയ ഭവനത്തിലേയ്ക്കാനയിച്ചു. ഞങ്ങളുടെ ജീവിതത്തിലെ സർവ്വവും നീയായിരുന്നു. പലപ്പോഴും ജീവിത യഥാർത്ഥ്യങ്ങൾ ദയയുള്ളതാവണമെന്നില്ല. നിന്നെ നഷ്ടപ്പെടുന്ന വേദന ഒരിക്കലും മറ്റൊന്നുമായി തുലനം ചെയ്യാൻ കഴിയില്ല. പക്ഷേ നീ തന്ന സ്നേഹം എന്നും അനശ്വരമായി നിലകൊളളും. അല്പസമയത്തേയ്ക്ക് എങ്കിലും ഇന്ന് നീ ഞങ്ങളോടൊപ്പമുണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു. വാക്കുകൾക്ക് പറഞ്ഞറിയിക്കാനപ്പുറം നിന്റെ അഭാവം ഞങ്ങളനുഭവിക്കുന്നു. ഹാപ്പി ബർത്ത് ഡേ കിത്തു…”

img-20161211-wa0001

മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു ചാരിറ്റി…..
മലയാളികൾക്കെല്ലാം അഭിമാനമായി മാറുകയാണ് റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (RNCC). ഏഴാം വയസിൽ ബ്രെയിൻ ട്യൂമറിനെ തുടർന്ന്  ഈ ലോകം വിട്ടുപിരിഞ്ഞ കിത്തുവെന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന റയന്റെ ഓർമ്മകൾക്ക് ജീവൻ നല്കുകയാണ് മാതാപിതാക്കളായ ജോൺ നൈനാനും (സജി) ആഷാ മാത്യുവും ഈ ജീവകാരുണ്യ സംരംഭം വഴി. ബക്കിംഗാംഷയറിലെ ഹൈവിക്കമാണ് ഈ ചാരിറ്റിയുടെ പ്രവർത്തനകേന്ദ്രം. ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറിനെ അനുകരിച്ചിരുന്ന റയൻ ഫുട്ബോളിൽ ചെൽസി ക്ലബിന്റെ ആരാധകനായിരുന്നു. പഠനരംഗത്ത് അസാമാന്യമായി തിളങ്ങിയിരുന്ന റയൻ എന്നും ധാരാളം കൂട്ടുകാരെ നേടിയിരുന്നു. സ്വന്തം സഹോദരനായ കെവിനെ അതിരുകളില്ലാതെ സ്നേഹിച്ചിരുന്ന റയന് 2013 ലാണ് പൊണ്ടീൻ ഗ്ലിയോമ എന്ന ബ്രെയിൻ ട്യൂമറാണെന്ന് വൈദ്യശാസ്ത്രം തിരിച്ചറിയുന്നത്.

റയനുവേണ്ടി ആയിരങ്ങൾ മനമുരുകി പ്രാർത്ഥിച്ചു. ഒരുവേള സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്ന റയൻ സ്കൂളിൽ പോകുന്നത് പുനരാരംഭിച്ചെങ്കിലും 2014 ഫെബ്രുവരി 11ന് സ്വർഗീയ ഭവനത്തിലേയ്ക്ക് യാത്രയായി.റയൻ നഷ്ടപ്പെട്ടതിലുള്ള വേദനയും ശൂന്യതയും ഉള്ളിലൊതുക്കി, ദൈവിക പദ്ധതിയിൽ സ്വയം സമർപ്പിച്ച ജോൺ നൈനാനും ആഷാ മാത്യുവും ക്യാൻസർ മൂലം വിഷമതയനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക്  സന്തോഷവും സമാധാനവും നല്കുന്ന പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുകയായിരുന്നു.

ഹൈവിക്കം എൻ.എച്ച്.എസ് ജനറൽ ഹോസ്പിറ്റലിലെ കീമോതെറാപ്പി ആൻഡ് ഹീ മറ്റോളജി വാർഡ് മാനേജരാണ് ആഷാ മാത്യു. ടെസ്കോ സൂപ്പർ മാർക്കറ്റിലെ സ്റ്റോക്ക് കൺട്രോളറാണ് ജോൺ നൈനാൻ. ഇവരോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുണ്ട് റയന്റെ സഹോദരൻ കെവിൻ. ഹൈവിക്കം റോയൽ ഗ്രാമർ സ്കൂളിലെ എ ലെവൽ വിദ്യാർത്ഥിയാണ് കെവിൻ. ജോൺ നൈനാനും ആഷാ മാത്യുവും  ട്രസ്റ്റിമാരായ RNCC യിൽ അകേഷ് നായർ, ഡെയ്സി സി.എ, ജീവൻ പി.ഡി, ടോണി തോമസ് തുടങ്ങിയവർ മെമ്പർമാരാണ്.

റയന്റെ ഓർമ്മയ്ക്കായി നടത്തപ്പെടുന്ന ഫൈവ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് മൂന്നാം വർഷവും വിജയകരമായി ഹൈവിക്കത്ത് 2016 ജൂണിൽ നടന്നു. ക്യാൻസർ കെയർ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഈ ചാരിറ്റിയുടെ പ്രായോജകർ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 25,000 ലേറെ പൗണ്ട് വിവിധ ഇവന്റുകളിലൂടെ സമാഹരിച്ച് യുകെയിലും കേരളത്തിലെയും ചാരിറ്റികൾക്കും വ്യക്തികൾക്കും RNCC നല്കിക്കഴിഞ്ഞു. പദ്മശ്രീ ശോഭന യുകെയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ കൃഷ്ണ, ട്രാൻസ് ഇവന്റുകളുടെ ചാരിറ്റി പാർട്ണർ RNCC ആയിരുന്നു.

rncc-uk-2015-shobanashow-krishna-6

പ്രിയ കൂട്ടുകാരന്റെ ഓർമ്മകൾക്ക് ചിറകുകൾ നല്കാൻ റോഹൻ ബോബി എന്ന എട്ടാം ക്ലാസുകാരൻ…..
റയന്റെ ഉറ്റ സുഹൃത്തായിരുന്ന റോഹൻ ബോബി RNCC യെ സ്വന്തം സ്കൂളിനു പരിചയപ്പെടുത്തിയപ്പോൾ ജോൺ ഹാംപ്ഡെൻ ഗ്രാമർ സ്കൂൾ ഹൈവിക്കമും റയന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകാൻ പിന്തുണയുമായെത്തി. ഡിസംബർ 15 ലെ പ്രസ്തുത സ്കൂളിലെ നോൺ യൂണിഫോം ഡേ കളക്ഷൻ RNCC യ്ക്ക് കൈമാറും. അകാലത്തിൽ വിടവാങ്ങിയ തന്റെ പ്രിയ കൂട്ടുകാരന്റെ പേരിലുള്ള ചാരിറ്റിയിലൂടെ വേദനയനുഭവിക്കുന്ന അനേകർക്ക് ആശ്വാസ നല്കുന്നതിൽ ഭാഗമാകാൻ കഴിയുന്നതിൽ മനസുനിറഞ്ഞു സന്തോഷിക്കുകയാണ് റോഹൻ. ഹൈവിക്കത്തു താമസിക്കുന്ന ബോബി ജോണിന്റെയും കവിതാ ബോബിയുടെയും മകനാണ് ഇയർ 8 വിദ്യാർത്ഥിയായ റോഹൻ. സഹോദരി റോഷ്നാ ബോബി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. RNCC യുടെ ഫുട്ബോൾ ടൂർണമെന്റുകളുടെ പ്രധാന കോർഡിനേറ്റർ റോഹന്റെ പിതാവ് ബോബി ജോൺ ആണ്.

റയന്റെ എട്ടാം ജന്മദിനത്തിലാണ് ചാരിറ്റി ട്രസ്റ്റ് നിലവിൽ വന്നത്. ഇംഗ്ലീഷ് കമ്യൂണിറ്റിയും ഹൈ വിക്കത്തെ മലയാളി കുടുംബങ്ങളും ഊർജ്ജസ്വലതയോടെ ചാരിറ്റിയുടെ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞു സഹായിക്കാൻ എന്നും മുന്നിൽ തന്നെയുണ്ട്. ഫുട്ബോൾ ടൂർണമെന്റും കലാസന്ധ്യയും കൂടാതെ സ്കൈ ഡൈവിംഗ്, മാരത്തൺ എന്നിവ വഴിയും RNCC ഫണ്ട് റെയിസിംഗ് നടത്തി സമൂഹത്തിനു മാതൃകയാവുകയാണ്.

15284122_10154276088496871_5559291462679505381_n

ജാതി മതഭേദമില്ലാതെ സഹായഹസ്തം കേരളത്തിലേയ്ക്കും…
RNCC ട്രസ്റ്റ് കൊട്ടാരക്കരയിൽ ആരംഭിച്ച റയൻ നൈനാൻ ക്യാൻസർ പ്രോജക്ട് വഴി അനേകം രോഗികൾക്ക് കഴിഞ്ഞ രണ്ടു വർഷമായി സഹായം നല്കുന്നുണ്ട്. ആർ.സി.സി തിരുവനന്തപുരം, എസ്.എച്ച് മൗണ്ട് ജ്യോതിഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിലും കാരുണ്യത്തിന്റെ സന്ദേശവുമായി RNCC കടന്നെത്താറുണ്ട്. യുകെയിൽ ഓക്സ്ഫോർഡിലുള്ള ഹെലൻ ഹൗസ് ഹോസ്പിസ്, ദി പെപ്പർ ഫൗണ്ടേഷൻ, ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റലിലെ കമ്രാൻ വാർഡ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒ.ആർ.എച്ച് ചാരിറ്റബിൾ ഫണ്ടും ഈ ചാരിറ്റിയുടെ പ്രായോജകരാണ്. ട്രസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ rncc.org.uk എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

കേരളത്തിൽ നിന്നും ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് യുകെയിൽ എത്തിയപ്പോൾ RNCC യുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,493

More Latest News

2019 ല്‍ നൂറാം വാര്‍ഷികം; ബ്രിട്ടീഷ് രാജകുടുബം ഇന്ത്യൻ ജനതയോട് മാപ്പു പറയണം,ശശി തരൂര്‍

രണ്ടു നൂറ്റാണ്ടിലേറെക്കാലം ഇന്ത്യക്കാരോട് ചെയ്ത തെറ്റുകള്‍ക്ക് ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ പോലും പശ്ചാത്താപം പ്രകടിപ്പിക്കാത്തതില്‍ തനിക്കേറെ ഉത്കണ്ഠയുണ്ടെന്നും തരൂര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഇത്തരം ചെയ്തികള്‍ക്ക് പിന്നീട് മാപ്പ് പറഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടീഷ് കോളനിഭരണാകാലത്ത് ഇന്ത്യയുടെ ദുരവസ്ഥയാണ് തരൂര്‍ തന്റെ പുസ്തകത്തിലൂടെ വിവരിക്കുന്നത്. 2014ല്‍ നടന്ന കൊമഗാട്ടമാറു സംഭവത്തെ തുടര്‍ന്ന് നൂറ് കണക്കിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും മുസ്ലീങ്ങള്‍ക്കും കാനഡയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നെന്നും എന്നാല്‍ ഇതില്‍ ഖേദം പ്രകടിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു . അന്ന് ഇപ്പറഞ്ഞവരെ വാന്‍കൂവര്‍ തുറമുഖത്തു നിന്നും ഇന്ത്യയിലേക്ക് മടക്കി അയച്ച സംഭവത്തിലാണ് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം മാപ്പുപറയാന്‍ ട്രൂഡോ തയ്യാറായതെന്നും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.

12 വര്‍ഷത്തിനിടയില്‍ 500 പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച തയ്യല്‍ക്കാരന്‍ ഒടുവില്‍ പോലിസ് വലയിലായി

12 വര്ഷം കൊണ്ട് അഞ്ഞൂറ് പെണ്‍കുട്ടികളെ പീഡനത്തിനു ഇരയാക്കിയ പീഡനവീരനായ തയ്യല്‍ക്കാരന്‍ ഒടുവില്‍ പോലിസ് വലയിലായി .സുനിൽ രാസ്ടോഗിയെന്ന എന്ന മുപ്പത്തിയെട്ടുകാരനാണ് അറസ്റ്റിലായത്.മൂന്ന് വര്‍ഷം നീണ്ട അന്വേഷത്തിനു ഇടയിലാണ് ഇയാളെ പോലിസ് തന്ത്രപരമായി കുരുക്കിയത് . രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ പീഡനശ്രമം നടത്തിയതിന് പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ 12 വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ ബലാത്സംഗം ചെയ്തതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു .

വിധിയുടെ ക്രൂരത; പിഞ്ചു കുഞ്ഞു ഉൾപ്പെടെ ഒരു കുടുബത്തിലെ മൂന്നുപേർ പാളത്തിൽ തെന്നി വീണു

കുഞ്ഞിനെ കണ്ടുവരുമ്പോള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍പ്പാളം കടക്കുന്നതിനിടയില്‍ പാളത്തില്‍ കാല്‍ തെന്നി നസീമ വീണു. ഒന്നിച്ചുണ്ടായിരുന്ന സുബൈദ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. സുബൈദയുടെ കൈയിലായിരുന്നു ചെറുമകള്‍ അയിഹാന്‍. തീവണ്ടി അടുത്തെത്തിയതോടെ മൂന്നുപേര്‍ക്കും രക്ഷപ്പെടാനായില്ല. സഹോദരിമാരില്‍ ഒരാളുടെ മൃതദേഹം പാളത്തിനു പുറത്തും ഒരാളുടെത് പാളത്തിലുമായിരുന്നു.

ടിക്കറ്റ് എടുത്തു നൽകിയാൽ ഞാൻ പാകിസ്താനിലേക്ക് വേണമെങ്കിൽ പോകാം,കുരീപ്പുഴ ശ്രീകുമാര്‍

പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും സംഘ്പരിവാര്‍ അതിനുള്ള ടിക്കറ്റെടുത്ത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്‌റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും ധീരദേശാഭിമാനി ഭഗത്സിങ്ങിന്റെ ശവകുടീരം സന്ദര്‍ശിക്കാനും താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടിയോടും കമലിനോടുമുള്ള സംഘ്പരിവാര്‍ ആര്‍.എസ്.എസ് അസഹിഷ്ണുതക്കെതിരെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയുടെ നിരത്തു കിഴടക്കാൻ സോളാർ റിക്ഷകൾ വരുന്നു, ഒരു കിലോമീറ്റെർ യാത്രക്ക് ചിലവ്

കരിയും പുകയും ഇല്ലാത്ത യാത്ര കൊച്ചിക്കാർക്ക് യാഥാർഥ്യം ആകുന്നു ,സോളാർ റിക്ഷകൾ നിരത്തു കിഴടക്കാൻ ഒരുങ്ങുന്നു, മോട്ടോർ വാഹനവകുപ്പിന്റെ അന്തിമാനുമതികിട്ടിയാൽ ഉടൻ കൊച്ചിയിലെ നിരത്തുകളിൽ ഇറങ്ങും ഒരു കിലോമീറ്റർ സഞ്ചരിക്കാൻ വെറും 25 പൈസ ചെലവാകുന്നുള്ള എന്നാണ് കണക്ക് ,ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് യാത്ര ചെയ്യാം 35 km ആണ് പരമാവധി വേഗം, ബാറ്ററി 8 മണിക്കൂർ ചാർജ് ചെയ്താൽ 80 km സഞ്ചരിക്കാം, 5 മാസം മുൻപ് കേരളത്തി അവതരിപ്പിച്ചെങ്കിലും സർക്കാർ അനുമതി ലഭിക്കാതിരുന്നതിനാൽ ആണ് നിരത്തിൽ ഇറങ്ങാഞ്ഞത്, റിക്ഷക്കു വില ഒന്നരലക്ഷം രൂപ സോളാർ പാനൽ കടിപ്പിക്കാൻ പതിനയ്യായിരം രൂപ കൂടി ആകും

പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു; സംഭവം നെടുമ്പാശേരിയില്‍

വിമാനം റദ്ദായതിനെത്തുടർന്ന് നെടുമ്പാശേരിയിലെ ഹോട്ടലിൽ താമസിക്കേണ്ടി വന്ന പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു. ബ്രിട്ടനിലേക്ക് പോകാനെത്തിയ തൊടുപുഴ സ്വദേശിയുടെ ഹാൻഡ് ബാഗിൽ നിന്നാണ് നാലു ലക്ഷം രൂപായുടെ സ്വർണവും എണ്ണൂറ് പൗണ്ടും മോഷ്ടിക്കപ്പെട്ടത്. നെടുമ്പാശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സി കെ പത്മനാഭനോട് വിശദീകരണം തേടാൻ ബിജെപി; കോട്ടയത്ത് ഇന്ന് കോര്‍കമ്മറ്റി യോഗം

സിപിഐഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സികെപി എടുത്തതെന്നും ഇത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് ആര്‍എസ്എസ് അനുഭാവികളായ ബിജെപി നേതാക്കള്‍ ഉന്നയിച്ചതോടെയാണ് വിശദീകരമണം തേടുന്നത്. സികെപി സിപിഐഎമ്മിലേക്ക് പോകുന്നതിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഈ വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇന്ന് കോര്‍ ഗ്രൂപ്പ് യോഹത്തിവല്‍ പങ്കെടുക്കുന്ന സികെപിയോട് വിശദീകരണം തേടും. തൃപ്തികരമായ മറുപടി നല്‍കാന്‍ സികെപി തയ്യാറായില്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് ആലോചന. ബിജെപി കേന്ദ്രനേതാക്കളായ എച്ച്.രാജ,ബിഎല്‍ സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും

ലയണ്‍സ് ഫ്‌ളാറ്റ്... ചെറുകഥ.

ക്രിസ്ത്മസ് പര്‍ചേസ് ലിസ്റ്റ് എഴുതുന്ന തിരക്കിലാണ് രാവിലെ ജെസി. ജെസിക്ക് എപ്പോഴും തിരക്കേ ഉള്ളൂ. ഇരുപത്തിനാലു കുടുംബങ്ങള്‍ താമസിക്കുന്ന ലയണ്‍സ് ഫ്‌ളാറ്റിന്റ്‌റെ പ്രസിഡന്റ്‌റായ ദിവസം മുതല്‍ തിരക്കോടു തിരക്കു തന്നെ. ആദ്യമായാ ഒരു വനിതാ പ്രസിഡന്റ്‌റ്. അതും ഏക കണ്ഠമായി . ഫ്‌ളാറ്റിന്റ്‌റെ മുന്നിലെ അപകടാവസ്ഥയിലായ പോസ്റ്റിന്റ്‌റെ പേരില്‍ KSEB ക്കാരുമായി ഉണ്ടായ ഉടക്കില്‍ ജെസി ഇടപെട്ടതാണ്. എല്ലാറ്റിന്റ്‌റേം തുടക്കം അങ്ങനെയാണ്. കോളേജില്‍ പഠിക്കുമ്പം ഒറ്റയ്ക്ക് ബസ് തടഞ്ഞ പഴേ ചരിത്രം വരെ ആരോ ചികഞ്ഞോണ്ടു വന്നത് ചിറഞ്ചിലില്‍ ജോര്‍ജിന്റ്‌റെ മകള്‍(പഴയ കാല MLA) പിന്നെ എന്തിനും ജെസി മതിയെന്നായി. പേടമാനെപ്പോലെ കുട്ടികളുടെ കൂടെ കളിക്കുവേം ചെയ്യും. ആവശ്യം വന്നാല്‍ സിംഹിയെ പ്പോലെ ഗര്‍ജ്ജിക്കുവേം. കോളിംഗ് ബെല്‍ കേട്ടാണ് ജെസി എണീറ്റത്.

'നിങ്ങളുടെ അഭിപ്രായത്തെ ഞാന്‍ എതിര്‍ക്കുന്നു' ബിജെപി നേതാക്കളുടെ പ്രസ്തവനയ്ക്കെതിരെ ബിജെപി സംസ്ഥാന വക്താവ്

തിരുവനന്തപുരം: എംടിയെയും കമലിനെയും രാജ്യദ്രോഹികളാണെന്ന് ആരോപിച്ച്‌ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് അറിയിച്ചത്. ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും എല്ലാം അനുനിമിഷം പുരോഗമിക്കുമ്പോള്‍ മലയാളി മനസ്സ് ഇരുണ്ട പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോയെന്ന ചോദ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അടുത്ത കാലത്തുണ്ടായ ഇത്തരം ചര്‍ച്ചകളോടുള്ള തന്റെ വിയോജിപ്പ് പൂര്‍ണ്ണമായും രേഖപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് എഴുതിയിരിക്കുന്നത്.

"പറ്റില്ലെങ്കില്‍ ബോംബെയ്ക്ക് പോയ്‌ക്കൊള്ളു, പെണ്‍കുട്ടികള്‍ക്കുള്ള പണി അവിടെ കിട്ടും.." വിദ്യാർത്ഥിനിയോട് ടോം ജോസഫ്

കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനികള്‍ രംഗത്ത്. കടുത്ത മാസികപീഡങ്ങങ്ങളാണ് അവിടെ നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല കോളേജ് ചെയര്‍മാന്‍ ടോം ജോസഫ് രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റലില്‍ സ്ഥിരമായി എത്തുന്നുണ്ടെന്നും പറയുന്നു. കോളേജ് റിസപ്ഷന്‍ ജോലികള്‍ വിദ്യാര്‍ഥികളെ കൊണ്ടുചെയ്യിപ്പിക്കാറുണ്ട്.

ബോംബ്‌ ഭീഷണിയെ തുടര്‍ന്ന് ഒമാനില്‍ നിന്ന് ജര്‍മനിയിലേക്ക് പോയ വിമാനം കുവൈത്തില്‍ ഇറക്കി

ഒമാനില്‍ നിന്ന് ജര്‍മനിയിലെ കൊളോണിലേക്ക് പോവുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി കുവൈത്തിലിറക്കി. സലാലയില്‍ നിന്ന് പുറപ്പെട്ട യൂറോ വിങ്ങ്‌സ് ഇ.ഡബ്ല്യ 117 നമ്പര്‍ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.കുവൈത്ത് സമയം പുലര്‍ച്ചെ 6.33 ഓടെയായിരുന്നു അടിയന്തിര ലാന്റിങ്.

ബ്രെക്‌സിറ്റ് മഹത്തായ സംഭവമെന്ന് ട്രംപ്; ഡൊണാള്‍ഡ് ട്രംപ്-തെരേസ മേയ് കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് സൂചന

വാഷിംഗ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി എത്രയും പെട്ടന്ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന നല്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ ബ്രിട്ടന്റെ തീരുമാനത്തെ മഹത്തരം എന്ന് വിശേഷിപ്പിക്കാനും ട്രംപ് മറന്നില്ല. ബ്രെക്സിറ്റോടെ ബ്രിട്ടന്‍ കൂടുതല്‍ സ്മാര്‍ട്ടായി എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. പൗണ്ടിന്റെ മൂല്യത്തകര്‍ച്ച അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലാണ് ട്രംപിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

പശു ശ്വസിക്കുന്നതും പുറത്തു വിടുന്നതും ഓക്‌സിജന്‍! കണ്ടെത്തിയത് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

ജയ്പൂര്‍: പശു ശ്വസിക്കുന്നതും പുറത്തു വിടുന്നതും ഓക്‌സിജനാണെന്ന് ബിജെപി മന്ത്രി. പശുവിനു മാത്രമേ ഈ പ്രത്യേകതയുള്ളുവെന്നും രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ വസുദേവ് ദേവ്‌നാനി കണ്ടെത്തിയിട്ടുണ്ട്. ഹിംഗോനിയ ഗോശാലയില്‍ അക്ഷയ്പാത്ര ഫൗണ്ടേഷന്‍ നടത്തിയിയ ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശിവപ്രസാദ് കുടുംബ സഹായ ഫണ്ട് ചൊവ്വാഴ്ച അവസാനിക്കുന്നു; ഇതുവരെ 1245 പൗണ്ട് ലഭിച്ചു

കഴിഞ്ഞ ദിവസം ലണ്ടനിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ശിവപ്രസാദിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം ചൊവ്വാഴ്ച അവസാനിക്കുന്നു. ഇതുവരെ 1245 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ഇനിയും പണം തരാനാഗ്രഹിക്കുന്നവര്‍ ചൊവ്വാഴ്ച്ചക്കു മുന്‍പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ശിവപ്രസാദിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്കു അയക്കാന്‍ കഴിയുമെന്നാണ് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സുഗതന്‍ തെക്കെപ്പുര അറിയിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് കോളേജ് അല്ല, പ്രൈവറ്റ് അറവുശാല - മലയാളം റാപ്പ് ഗാനം

ഇന്ന്, നമ്മുടെ എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്താണ് സംഭവിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം വിളിച്ചുപറഞ്ഞത് ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണ്. യുവാക്കള്‍ ബ്രോയിലര്‍ കോഴികള്‍ ആകുകയാണ് ഇവിടെ, അധ്യാപകര്‍ കശാപ്പുകാരും. കണ്ണടച്ചിരിക്കുന്ന മാധ്യമങ്ങളെ കണക്കിനു ശകാരിച്ച്, ഉണര്‍ന്നെഴുന്നേല്‍ക്കുന്ന യുവ തലമുറയെയാണ് പിന്നീടു കണ്ടത്. അവര്‍ പ്രതിഷേധ കുറിപ്പുകള്‍ എഴുതി, #JusticeForJishnu എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആക്കി. പല രഹസ്യങ്ങളും പുറത്തെത്തിച്ചു. സത്യങ്ങള്‍ മറയില്ലാതെ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.