മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജോജി തോമസിന്‍റെ സഹോദരന്‍ നിര്യാതനായി

by News Desk 1 | February 26, 2020 8:57 pm

കട്ടപ്പന: മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജോജി തോമസിന്‍റെ സഹോദരന്‍ റ്റോജി തോമസ്‌ കാരക്കാട്ട് (34 വയസ്സ്) നിര്യാതനായി. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ആയിരുന്നു നിര്യാണം. കെ.റ്റി. തോമസ്‌ കാരക്കാട്ട് ആണ് പിതാവ്, മാതാവ്‌ മറിയാമ്മ തോമസ്‌ മണിമല മാരൂര്‍ കുടുംബാംഗമാണ്. ജോജി തോമസിനെ കൂടാതെ റ്റിജി തോമസ്‌ (അസോസിയേറ്റ് പ്രൊഫസര്‍, മാക്‌ഫെസ്റ്റ് തിരുവല്ല), ലിജി സെസില്‍ (ഒട്ടലാങ്കല്‍, പാലൂര്‍ക്കാവ്) എന്നിവരും സഹോദരങ്ങളാണ്. അവിവാഹിതനാണ് നിര്യാതനായ റ്റോജി തോമസ്‌.

സംസ്ക്കാര ശുശ്രൂഷകള്‍ 28-02-2020 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കട്ടപ്പന നരിയന്‍പാറയിലുള്ള വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് വിലാപയാത്രയായി മുണ്ടക്കയം വ്യാകുല മാതാ ഫൊറോന പള്ളിയിലെത്തിച്ച് വൈകുന്നേരം 04.30ന് കുടുംബ കല്ലറയില്‍ സംസ്കരിക്കും.

റ്റോജി തോമസിന്‍റെ അകാല വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Endnotes:
  1. മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണത്തിന്റെ നാലാം വർഷത്തിലേക്ക്.. സമൂഹത്തോട് ഉത്തരവാദിത്വമുള്ള ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് പ്രതിജ്ഞാബദ്ധം.. എഡിറ്റോറിയൽ.: http://malayalamuk.com/malayalam-uk-completes-three-years-in-online-news-publishing-editorial/
  2. മലയാളം യുകെ നാഷണല്‍ ഡാന്‍സ് ഫെസ്റ്റ് ‘ ടെപ്‌സികോര്‍ 2018 ‘ ജൂലൈ മാസത്തില്‍. കലയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ക്ക് വേദിയാകുന്നത് മിഡ് ലാന്‍ഡ്‌സ്. ലോകോത്തര നിലവാരമുള്ള ഇവന്റ് ഓര്‍ഗനൈസിംഗില്‍ പങ്കാളികളാകുന്നത്…: http://malayalamuk.com/terpsichore-2018-malayalam-uk-news-announces-its-national-dance-fest-in-july/
  3. ശക്തമായ മഴ: ഇടുക്കിയില്‍ വ്യാപകമായ നാശനഷ്ടം, ഒരു കുട്ടി ഉള്‍പ്പെടെ മുന്ന് മരണം: http://malayalamuk.com/heavy-rains-widespread-damage-in-idukki-three-deaths-including-one-child/
  4. മലയാളം യുകെ ആറാം വർഷത്തിലേയ്ക്ക് . വളർച്ചയുടെ പടവുകളിൽ ഒപ്പം നിന്ന വായനക്കാർക്ക് നന്ദി .: http://malayalamuk.com/malayalamuk-to-enter-into-sixth-year/
  5. മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡംഗം ജോജി തോമസിന്‍റെ ഭാര്യാമാതാവ് നിര്യാതയായി, സംസ്കാരം ചൊവ്വാഴ്ച എടത്വ സെന്റ്‌ ജോര്‍ജ്ജ് പള്ളിയില്‍: http://malayalamuk.com/thresiamma-varkey-passed-away/
  6. മലയാളം യുകെ ഓൺലൈൻ ന്യൂസിന് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാർക്ക് നന്ദി. മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വർഷത്തിലേക്ക്. എഡിറ്റോറിയൽ.: http://malayalamuk.com/malayalam-uk-completes-4-years-editorial/

Source URL: http://malayalamuk.com/sad-demise-of-toji-thomas/