ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍

by News Desk 1 | December 6, 2017 4:33 pm

അമൃത്‌സര്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പു പറയണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അമൃത്‌സറില്‍ ജാലിയന്‍വാലാബാഗ് രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

1919ല്‍ നടന്ന കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയേണ്ട സമയമായെന്ന് സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയാണു മേയര്‍ മടങ്ങിയത്. ജാലിയന്‍വാലാബാഗ് സന്ദര്‍ശിക്കാനുള്ള തീരുമാനം അഭിമാനകരമായിരുന്നെന്നും ചരിത്രത്തിലെ ഈ ദുരന്തം ആരും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1919 ഏപ്രില്‍ 13ന് നിരായുധരായ സമരക്കാര്‍ക്കു നേരെ ബ്രിട്ടീഷ് സൈന്യം നടത്തിയ വെടിവയ്പില്‍ 379 പേര്‍ മരിച്ചെന്നാണ് ബ്രിട്ടന്റെ കണക്ക്. യഥാര്‍ത്ഥത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചെന്നാണ് കരുതുന്നത്. 1200 പേര്‍ക്കു പരുക്കേറ്റു.

Endnotes:
  1. കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധന; സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍: http://malayalamuk.com/sadiq-khan-to-significantly-increase-stop-and-search-in-london/
  2. ‘ലണ്ടന്‍വാസികള്‍ക്ക് നിങ്ങള്‍ സുരക്ഷ നല്‍കുന്നില്ല’; മേയര്‍ സാദിഖ് ഖാനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് പിയേഴ്‌സ് മോര്‍ഗന്‍: http://malayalamuk.com/youre-not-keeping-londoners-safe-mayor-told-to-stop-hiding-after-weekend-of-violence/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. കൊളോണിയല്‍ ഭൂതകാലത്തില്‍ ഭൂരിഭാഗം ബ്രിട്ടീഷ് പൗരന്‍മാരും അഭിമാനിക്കുന്നതായി സര്‍വേ: http://malayalamuk.com/5-of-the-worst-atrocities-carried-out-by-the-british-empire/
  5. മോശം കാലാവസ്ഥ; ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ തീരുമാനം: http://malayalamuk.com/sadiq-khan-tackles-rough-sleeping-in-london-by-opening-emergency-shelters-on-every-day-of-sub-zero-temperatures/
  6. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നോട്ടിംഗ്ഹില്‍ കാര്‍ണിവല്‍ മാറ്റിവെക്കണമെന്ന് ആവശ്യം; നിരസിച്ച് മേയര്‍: http://malayalamuk.com/sadiq-khan-rejects-call-to-move-notting-hill-carnival-after-grenfell-fire/

Source URL: http://malayalamuk.com/sadique-khan-speech-in-india/