കേരള കത്തോലിക്കാ സഭയ്ക്ക് അഭിമാനനിമിഷം . മദർ മറിയം ത്രേസ്യായെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു .

കേരള കത്തോലിക്കാ സഭയ്ക്ക് അഭിമാനനിമിഷം . മദർ മറിയം ത്രേസ്യായെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു .
October 14 01:05 2019 Print This Article

ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യും കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. മ​റി​യം ത്രേ​സ്യ​യു​ൾ​പ്പ​ടെ അ​ഞ്ചു​പേ​രെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചത്. ക​ർ​ദി​നാ​ൾ ഹെ​ന്‍‌​റി ന്യൂ​മാ​ൻ, സി​സ്റ്റ​ർ ജി​യൂ​സി​പ്പി​ന വ​ന്നി​നി, സി​സ്റ്റ​ർ മാ​ർ​ഗി​രി​റ്റ ബേ​യ്സ, സി​സ്റ്റ​ർ ഡ​ൽ​സ് ലോ​പ്പേ​സ് പോ​ന്തേ​സ് എ​ന്നി​വ​രാ​ണു മ​റ്റു നാ​ലു​പേ​ർ.

ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 ന​ട​​ന്ന ശു​ശ്രൂ​ഷ​യി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നാ​മ​ക​ര​ണം നി​ർ​വ​ഹി​ച്ച​ത്.വി​ശു​ദ്ധ​രാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ രൂപ​താ​ധ്യ​ക്ഷ​ന്മാ​ർ സ​ഹ കാ​ർ​മി​ക​രാ​യി. മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പ​താ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നാ​ണ് സ​ഹ​കാർ​മി​ക​നാ​യ​ത്.

മറിയം ത്രേസ്യയടക്കം 5 പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ മാർപാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. അ​ഞ്ചു​പേ​രി​ൽ മൂ​ന്നാ​മ​താ​യാ​ണ് മ​റി​യം ത്രേ​സ്യ​യു​ടെ പേ​രു വി​ളി​ച്ച​ത്. തുടർന്നു ബന്ധുക്കൾ, സഭയിലെ മേലധികാരികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ വച്ചു. ഈ തിരുശേഷിപ്പ് മാർപാപ്പ പരസ്യമായി വണങ്ങിയതോടെ ലോകമെങ്ങുമുള്ള ദേവാലയങ്ങളിൽ മറിയം ത്രേസ്യ ഉൾപ്പെടെ 5 വിശുദ്ധരെയും പരസ്യമായി വണങ്ങാനുള്ള അംഗീകാരമായി.

ഇതോടെ, കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയർന്നു. അൽഫോൻസാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. അഗതികളുടെ അമ്മയായ കൊൽക്കത്തയിലെ മദർ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജീവിത വിശുദ്ധി കൊണ്ട് ലോകത്തിനു സുഗന്ധമായി മാറിയ ചാവറയച്ചനും എവുപ്രാസ്യമ്മയും 2014ൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഇവർക്കുശേഷം ഇതാ, മറിയം ത്രേസ്യയും കത്തോലിക്കാസഭയുടെ ദേവാലയങ്ങളിൽ അൾത്താര വണക്കത്തിനു യോഗ്യയായിരിക്കുന്നു.

വി​ശു​ദ്ധ​രു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ ജി​യോ​വാ​നി ബെ​ച്ച്യു, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ലഞ്ചേ​രി എ​ന്നി​വ​രും 44 ബി​ഷ​പ്പു​മാ​രും ചടങ്ങിൽ സം​ബ​ന്ധി​ച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles