ശ്രീ . എം .സ്വരാജ് MLA ഇന്ന് ലണ്ടനിൽ എത്തുന്നു .

by News Desk | September 6, 2019 3:00 pm

ലണ്ടൺ :ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്ക്കാരിക സംഘടന യായ “സമീക്ഷ “യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രമുഖ പ്രാസംഗികനുംകമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (മാർക്സിസ്റ്റ്‌ ) പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവും സംഘാടകനുമായ തൃപ്പുണിത്തുറ MLA ശ്രീ .എം .സ്വരാജ് ഇന്ന് ഉച്ചയ്ക്ക് ശേഷം ലണ്ടനിൽ എത്തുന്നു. പൊതുസമ്മേളനത്തിൽ സാംസ്ക്കാരിക സെമിനാർ ഉദ്ഘാടനം ചെയ്യുനതു പ്രസിദ്ധ ചരിത്രം പണ്ഡിതനും കാലടി സർവകലാശാലയിലെ അധ്യാപകനും പ്രമുഖ വാഗ്മിയുമായ ശ്രീ സുനിൽ പി ഇളയിടം ആണ് . പ്രസിദ്ധ കന്നഡ സാഹിത്യകാരനായിരുന്ന ശ്രീ കൽബുർഗിയുടെ നാമധേയമുള്ള പൊതുസമ്മേളനനഗരിയിൽ, യുകെയിലെ ഇടതു പക്ഷ മതേതര സാമൂഹ്യ കലാ സാംസ്ക്കാരിക പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നശ്രീ സ്വരാജ് , ഞായറാഴ്ച സ :അഭിമന്യു നഗറിൽ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും പങ്ങെടുക്കും .
യുകെയിലെ 15ലധികം ബ്രാഞ്ചുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 100ലധികം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം വൻപിച്ച വിജയമാക്കാൻ എല്ലാ സമീക്ഷ പ്രവര്ത്തകരും വിവിധ സബ് കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു .ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരവും വിദ്യാഭ്യാസ, കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യർത്ഥികളെ പൊതുസമ്മേളനവേദിയിൽ അനുമോദിക്കുന്നതും അവാർഡ്‌ നല്കുന്നതുമായിരിക്കും .


സമീക്ഷ ദേശീയ സമ്മേളനത്തിന്റെ ആവേശം ഉൾക്കൊണ്ടു ഇടതുപക്ഷ മതേതര കലാ സാംസ്ക്കാരിക പ്രവർത്തകർ പീറ്റർ ബോറോയിൽ ഒത്തുകൂടി സമീക്ഷയുടെ 15മത് ബ്രാഞ്ച് രൂപികരിച്ചു .
ഭാരവാഹികൾ :.
ഷാജി ജോൺ (പ്രസിഡന്റ്)
സിനുമോൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്)
രഞ്ജിത്ത് ജോസഫ് (സെക്രട്ടറി)
ചിഞ്ചു സണ്ണി (ജോയിന്റ് സെക്രട്ടറി)
ഗീതു സണ്ണി (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്തി പിടിച്ചു നാഷണൽ കമ്മറ്റിയോടു ചേർന്നു പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു. പ്രസിഡന്റിന്റെ നന്ദി പ്രമേയത്തോടെ സമ്മേളനം അവസാനിച്ചു.

Endnotes:
  1. TCL – ഗതിവിഗതികള്‍ പ്രവചിക്കാനാവാതെ ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് മത്സരങ്ങള്‍!: http://malayalamuk.com/tcl-news-update/
  2. ആവേശം അലയടിക്കുന്ന ടൺബ്രിഡ്ജ് വെൽസ് കാർഡ്‌സ് ലീഗ് 2019 പ്രീമിയർ ഡിവിഷൻ: http://malayalamuk.com/an-exciting-wave-of-tunbridge-wells-cards-league-2019-premier-division/
  3. ടിസിഎല്‍ – ആവേശം അലയടിക്കുന്ന ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്സ് ലീഗ് 2019 പ്രീമിയര്‍ ഡിവിഷന്‍ !: http://malayalamuk.com/tcl-competition/
  4. കേരള സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു; മുരളി വെട്ടത്ത് -പ്രസിഡന്റ് , എബ്രഹാം കുര്യൻ-സെക്രട്ടറി .: http://malayalamuk.com/new-chapter-of-the-governing-body-of-malayalam-government-of-kerala/
  5. ലിവർപൂൾ മലയാളി അസോസിയേഷന് പുതിയ സാരഥികൾ: സാബു ജോൺ പ്രസിഡന്റ്‌, ബിനു വർക്കി സെക്രട്ടറി, ജോഷി ജോസഫ് ട്രെഷറർ… : http://malayalamuk.com/new-office-bearers-of-lima/
  6. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ അമരത്ത് ജോമോന്‍ കുന്നേല്‍, സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ജോഷി ആനിത്തോട്ടത്തില്‍: http://malayalamuk.com/uukma-south-east-region-new-head/

Source URL: http://malayalamuk.com/sameeksha-uk-3/