ബിജു ഗോപിനാഥ്

ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യു കെ യുടെ പുതിയ ബ്രാഞ്ചിന് യു കെ യുടെ സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഷെഫീൽഡിൽ തുടക്കമായി .

ഫെബ്രുവരി 23 ഞായറാഴ്ച ഷെഫീൽഡിൽ ഡോ . സീന ദേവകിയുടെ വസതിയിൽ ശ്രീ ജോഷി ഇറക്കത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമീക്ഷ യു കെ ദേശിയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിൻറെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു .
പങ്കെടുത്തവരെ ഡോ . സീന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു .

സമീക്ഷ എന്ന സംഘടനയ്ക്ക് യുകെയിലെ മലയാളി സമൂഹത്തിന്റെ ഇടയിലുള്ള പ്രസക്തി വർദ്ധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു യോർക്ഷയറിലെ ഒരു പ്രധാന പട്ടണമായ ഷെഫീൽഡിലെ ബ്രാഞ്ചുരൂപീകരണയോഗത്തിലെ പങ്കാളിത്തം . വനിതകളും യുവാക്കളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്. പ്രമുഖ യൂണിവേഴ്സിറ്റികളായ ഷെഫീൽഡ് യൂണിവേഴ്‌സിറ്റി , ഹല്ലാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭാസം നടത്തുന്ന യുവാക്കളുടെ ആവേശകരമായ സാന്നിധ്യം യോഗത്തിനു ഊർജ്യം പകർന്നു .

യോഗത്തിന് നേരിട്ടെത്തിച്ചേരാൻ കഴിയാതിരുന്ന സമീക്ഷ ദേശിയ പ്രസിഡന്റ്‌ സ്വപ്ന പ്രവീൺ ഓൺലൈനിൽ പങ്കെടുത്തു യോഗത്തിനെത്തിച്ചേർന്നവർക്ക്‌ സമീക്ഷയുടെ ദേശിയ സമിതിയുടെ പേരിൽ അഭിവാദ്യം അർപ്പിച്ചു. തുടർന്ന് സംസാരിച്ച ശ്രീ ദിനേശ് വെള്ളാപ്പള്ളി സംഘടനയെക്കുറിച്ചും സംഘടന ഭാവിയിൽ നടത്താൻ ഉദ്യേശിക്കുന്ന പ്രവർത്തന പരിപാടികളെക്കുറിച്ചും വിശദീകരിച്ചു . തുടർന്ന് എല്ലാവരും സംഘടനയിൽ അംഗത്വം സ്വീകരിച്ചു.

സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു
പ്രസിഡന്റ് : ഡോ . അർച്ചന സോമൻ
വൈ. പ്രസിഡന്റ് : ശ്രീ അഭിൻ വിജു
സെക്രട്ടറി : ശ്രീ. ജോഷി ഇറക്കത്തിൽ
ജോ . സെക്രട്ടറി : ശ്രീ . ഷാജു സി ബേബി
ട്രെഷറർ : സ്റ്റാൻലി ജോസഫ് .

ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കാനായി യോഗത്തിൽ പങ്കെടുത്തവർ വിവിധ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു . ബ്രാഞ്ചിന്റെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ. അർച്ചന യോഗത്തിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി രേഖപ്പെടുത്തി .