ജിസിഎസ്ഇ പരീക്ഷാഫലങ്ങൾ പുറത്ത് വരുമ്പോൾ മിന്നുന്ന വിജയത്തിളക്കമാണ് മലയാളികൾ നേടിയെടിത്തിരിക്കുന്നത് . അത്തരം വിജയങ്ങളുടെ ലിസ്റ്റിൽ ഇടം നേടി സാന്ദ്ര സജിയും. പൊണ്ടിഫ്രാക്ടിറ്റിലെ സജി നാരകത്തറ-സജി ദമ്പതികളുടെ മൂത്തമകൾ സാന്ദ്ര സജിയാണ് വിജയക്കൊടുമുടി കയറി ലിസ്റ്റിൽ ഇടം പിടിച്ചത്. 5 ഡബിൾ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികൾക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവാറുള്ള സാന്ദ്ര, കീബോർഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളിൽ തന്റെതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആല്മീയ ശുശ്രുഷകളിൽ സഹായിക്കുകയും, പ്രാർത്ഥനാകൂട്ടായ്മ്മകൾക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.

സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്ട്രേറ്റർ ആയി വില്യംസ്ലീടാഗിൽ ജോലി ചെയ്യുന്നു. മാതാവ് സജി സജി  പിന്റർ ഫീൽഡ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോൺ സജി സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിൽ ഏഴാം വർഷ വിദ്യാർത്ഥിനിയാണ്.

സയൻസ് വിഷയങ്ങൾ എടുത്തു എ ലെവൽ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങൾ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ് സാന്ദ്രയുടെ ഉറച്ച വിശ്വാസം.