ഇന്ത്യയിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ്‌ ശരിവച്ച് സുപ്രീംകോടതി. 2001ൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിലാണു സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എത്രയും വേഗം കീഴടങ്ങണമെന്നും രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു.

കേസിൽ 2009ൽ രാജഗോപാൽ ജാമ്യം നേടിയിരുന്നു. നേരത്തെ മദ്രാസ് ഹൈക്കോടതിയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തുടർന്നാണ് വിധിക്കെതിരെ രാജഗോപാൽ സുപ്രീംകോടതിയെ സമീപിച്ചത്. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ ശാന്തകുമാറിനെ കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. കൊടൈക്കനാലിലെ വനത്തിൽ ഇയാളുടെ മൃതദേഹം മറവുചെയ്യുകയായിരുന്നു.

Image result for murder-case-saravanabhavan-owner-gets-punishment

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാല്‍ ദമ്പതിമാരെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് 2001ല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

പി.രാജഗോപാൽ കൃത്യം നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. 2001 ഒക്ടോബറിലാണ് പ്രിൻസ് ശാന്തകുമാറിനെ ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രിൻസ് ശാന്തകുമാർ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. അണ്ണാച്ചി എന്നാണ് രാജഗോപാൽ അറിയപ്പെട്ടിരുന്നത്.

ജ്യോതിഷൻ പറഞ്ഞതു പ്രകാരമാണ് 20 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശരവണഭവൻ ഹോട്ടൽ ഉടമ രാജഗോപാൽ ഒരുങ്ങിയത്. അയാളുടെ മൂന്നാമെത്തെ വിവാഹമായിരുന്നു. എന്നാൽ പെൺകുട്ടി പ്രിൻസുമായി അടുപ്പത്തിലാണെന്ന് മനസിലാക്കിയ രാജഗോപാൽ പ്രിൻസിനെ ക്രൂരമായി കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 18 വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്.

പ്രിൻസ് ശാന്തകുമാറുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി അയാളുമൊത്ത് ഒളിച്ചോടുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തു.

ഇതിനുശേഷമാണ് രാജഗോപാൽ പ്രിൻസിന്റെ കൊലപാതകം ആസൂത്രണം ചെയ്യുന്നത്. പെൺകുട്ടിക്കരികിൽ നിന്ന് പ്രിൻസിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കൊടൈക്കനാലിലാണ് പ്രിൻസിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് രാജഗോപാൽ കുറ്റക്കാരനാണെന്ന് പൊലീസ് കൊണ്ടെത്തിയത്. 18 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധിവരുന്നത്. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും കോടതി വ്യക്‌തമാക്കി.

കേസിൽ ശരവണഭവൻ ഹോട്ടൽ ശൃഖല ഉടമ പി. രാജഗോപാലിന് വിധിച്ച ജീവപര്യന്തം കഠിനതടവ് സുപ്രീംകോടതി ശരിവച്ചു. രാജഗോപാലിനെതിരെ ആദ്യം ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതി വിധി ശരിയായിരുന്നുവെന്നും കോടതി വ്യക്‌തമാക്കി. 2001 ഒക്ടോബറിലാണ് പ്രിൻസ് ശാന്തകുമാറിനെ ചെന്നൈയിൽ നിന്ന് കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

സൗത്ത് ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ശൃംഖലയാണ് ശരവണഭവൻ.യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിൽ ശരവണഭവന് റസ്റ്ററന്റുകളുണ്ട്. ഇന്ത്യയിൽ മാത്രം 25 റസ്റ്ററന്റുകളാണുള്ളത്.