തിരുവനന്തപുരം: താന്‍ നല്‍കിയ പരാതികള്‍ മുന്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സരിത നായര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചത്. കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നതായും സരിത പറയുന്നു.

രണ്ട് പരാതികളാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയത്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിരുന്നവരാണ്. അതുകൊണ്ടുതന്നെ കേസുകള്‍ അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. തനിക്ക് നീതി ലഭിച്ചില്ലെന്നും സരിത പറയുന്നു. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് സരിത പരാതിയില്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.