കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിൽ അമിത അളവില്‍ അയണ്‍ ബാക്ടീരിയ; ആശങ്കയെ തുടർന്ന് പമ്പിംഗ് നടപടികള്‍ നിര്‍ത്തിവെച്ചു…..

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിൽ അമിത അളവില്‍ അയണ്‍ ബാക്ടീരിയ; ആശങ്കയെ തുടർന്ന് പമ്പിംഗ് നടപടികള്‍ നിര്‍ത്തിവെച്ചു…..
May 22 14:23 2018 Print This Article

ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാക ജലത്തില്‍ അമിത അളവില്‍ അയണ്‍ ബാക്ടീരിയ കണ്ടെത്തി. ജലത്തില്‍ നിറവ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ വലിയ അളവില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ശുദ്ധജലത്തില്‍ കാണാത്ത മുള്ളന്‍ പായലുകളും തടാകത്തില്‍ കണ്ടെത്തി. ശാസ്താംകോട്ട തടാകത്തില്‍ നിറവ്യത്യാസം കാണുകയും പാട രൂപപ്പെടുകയും ചെയ്തതോടെയാണ് ജലവിഭവ വകുപ്പ് തടാകജലം പരിശോധിച്ചത്. 0.6 മുതല്‍ .07 വരെ അയണ്‍ ബാക്ടീരിയയുടെ അളവാണ് തടാകജലത്തില്‍ കണ്ടെത്തിയത്.

കുടിവെള്ളത്തില്‍ 0.3 ശതമാനം മാത്രമേ അയണ്‍ ബാക്ടീരിയ അളവ് ഉണ്ടാകാവു എന്നാണ് കണക്ക്. അളവില്‍കൂടുതല്‍ അയണ്‍ ബാക്ടീരിയ കണ്ടെത്തിയതോടെ വിദഗ്ദ്ധ പരിശോധന ഫലം വരുന്നത് വരെ പമ്പിംഗ് നിര്‍ത്തിവെച്ചു. ശുദ്ധജലത്തില്‍ കാണാത്ത മുള്ളന്‍ പായലുകളുടെ സാന്നിധ്യവും തടാകജലത്തില്‍ കണ്ടെത്തി. മുള്ളന്‍ പായല്‍ തടാകത്തിന്റെ ആവാസ വ്യവസ്ഥ തകിടം മറിക്കുമെന്നാണ് ആശങ്ക. അതേസമയം, അയണ്‍ ബാക്ടീരിയയുടെ അളവ് കൂടിയതിനും മുള്ളന്‍ പായലുകള്‍ പടരുന്നതിനും വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles