സാങ്കേതിക തകരാറിനെ തുടർന്ന് സൗദി എയർലൈൻസ് വിമാനം ജിദ്ദ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. 151 യാത്രക്കാരുമായി മദീനയില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ അടിയന്തരമായി ഇറക്കിയത്. മുൻവശത്തെ ടയറുകൾ പ്രവർത്തിക്കാതെയാണ് വിമാനം ലാൻഡ് ചെയ്ത്. ഇതെതുടർന്ന് വിമാനത്തിന്റെ മുൻടയറുകൾക്ക് തീപിടിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചിരുന്നു. തുടർന്ന് മൂന്നാം തവണ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഇടിച്ചിറക്കിയ വിമാനം മൂക്കുകുത്തിയാണ് നിന്നത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.