വിമാനത്തില്‍ ചികിത്സ നല്‍കിയ മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം

by Thomas Chacko | March 13, 2018 2:52 pm

ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.

ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.

സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.

Endnotes:
  1. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് തിരിച്ചടി: സൗദി അറേബ്യയില്‍ അറബ് രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നു: http://malayalamuk.com/changes-in-saudi-arabia-in-nurses-appointment/
  2. നഴ്‌സുമാര്‍ക്ക് ബക്കിംങ്ങാം പാലസിന്റെ ആദരം; രാജസദസിലേയ്ക്ക് ക്ഷണിക്കപ്പെട്ടത് 350 നഴ്‌സുമാര്‍; നഴ്‌സുമാരുടെ സേവനം മഹത്തരം; വാനോളം പ്രശംസിച്ച് പ്രിന്‍സ് ചാള്‍സ്: http://malayalamuk.com/prince-charles-celebrates-britains-nurses-at-buckingham-palace/
  3. പ്രതിഷേധങ്ങൾ ഫലം കണ്ടില്ല ! സൗദിയിലേക്ക് ബ്രിട്ടന്റെ യുദ്ധവിമാനങ്ങൾ പറക്കും; പുതിയ കരാറുകൾ ഒപ്പുവച്ചു ബ്രിട്ടീഷ് കമ്പനി…..: http://malayalamuk.com/saudi-prince-signs-5bn-deal-for-bae-fighter-jets/
  4. ഓഖി ദുരന്തത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ സൗദി തീരത്ത് കണ്ടെത്തിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങള്‍: http://malayalamuk.com/okhi-updates/
  5. അയര്‍ലണ്ടില്‍ നഴ്സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു, ഇനി മുതല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണം: http://malayalamuk.com/pay-rise-for-nurses-in-ireland/
  6. സൗദി കൊട്ടാര ആക്രമണത്തിന് പിന്നിലും ഐ.എസ് ? എങ്ങും കനത്ത ജാഗ്രത, ഭീതിയിൽ ഗൾഫ് രാജ്യങ്ങൾ . .: http://malayalamuk.com/two-security-officials-died-in-an-attack-on-al-salam-palace-on-saturday/

Source URL: http://malayalamuk.com/saudi-malayali-nurses/