വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപെട്ട ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത് .

അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌കൂളിലെ യൂണിഫോമായിരുന്നു രൂപകല്‍പ്പനയുടെ പേരില്‍ വിവാദമായത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് പി.ടി.എ മീറ്റിങ്ങ് കൂടുകയും യൂണിഫോം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പന്‍ പറഞ്ഞു. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.  സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍.