ബാബു ജോസഫ്

ബര്‍മിങ്ഹാം: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക വി. കുര്‍ബാന ഇത്തവണയും ഉണ്ടായിരിക്കും. മലങ്കര കത്തോലിക്കാസഭ യുകെയുടെ ആത്മീയ നേതൃത്വവും പ്രമുഖ വാഗ്മിയുമായ റവ. ഫാ. അനില്‍ തോമസ് മടുക്കുംമൂട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മലങ്കര റീത്തിലുള്ള വി.കുര്‍ബാന നടക്കും. ആത്മാഭിഷേക പ്രഘോഷണങ്ങളിലൂടെ ശക്തമായ ദൈവികാനുഭവം പകരുന്ന പ്രശസ്ത വചന പ്രഘോഷകന്‍ ഡോ. ജോണ്‍ ഡി, പോളണ്ടില്‍ നിന്നുമുള്ള ആത്മീയ പണ്ഡിതനും വിടുതല്‍ ശുശ്രൂഷകനുമായ റവ. ഫാ.പിയോട്ടര്‍ പ്രിസ്‌കിയോവിക്‌സ് CSMS എന്നിവരും ഇത്തവണ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് ഈ കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്ക് നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് നേരിന്റെ പാതയില്‍ നേര്‍വഴികാട്ടാന്‍ ഇത്തവണ ‘ഡിസ്‌കവര്‍ ദ ഹൈവേ’ എന്ന പ്രത്യേക പ്രോഗ്രാമുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിങ്ഡം ടീമും ഒരുങ്ങുകയാണ്.

പ്രത്യേക സേക്രഡ് ഡ്രാമ, ലൈവ് മ്യൂസിക് എന്നിവയിലൂടെ മനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് കുമ്പസാരമെന്ന കൂദാശയുടെ അനുഭവത്തിലൂടെ നയിക്കപ്പെടുന്ന, അസാധ്യങ്ങള്‍ സാധ്യമായ അനുഭവ സാക്ഷ്യങ്ങള്‍ ഇടകലര്‍ന്ന, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു.

കുമ്പസാരത്തിനൊപ്പം സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ഫാ.സോജി ഓലിക്കലിനൊപ്പം ഫാ.പിയോട്ടര്‍ പ്രിസകിയൊവിക്‌സ്, യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകനും വാഗ്മിയുമായ ജോണ്‍ ഹെസ്‌കെത്ത് എന്നിവരും കുട്ടികള്‍ക്കുള്ള വിവിധ ശുശ്രൂഷകള്‍ നയിക്കും.
കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകംഅത്ഭുതങ്ങളും, രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള്‍ സാധ്യമായ, വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ. ഷൈജു നടുവത്താനിയും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു അബ്രഹാം ?07859 890267?