ബര്‍മിങ്ഹാം:പന്തക്കുസ്താ വാരത്തിലെ രണ്ടാംശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേല്‍ ഒരുങ്ങി. ആയിരങ്ങളുടെ പ്രാര്‍ത്ഥനയാല്‍ നയിക്കപ്പെടുന്ന കണ്‍വെന്‍ഷന്‍ നാളെ രാവിലെ 8ന് ആരംഭിക്കുമ്പോള്‍, റവ.ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍, പ്രശസ്ത വചനപ്രഘോഷകനും കാലഘട്ടത്തിന്റെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്ഭുതങ്ങളും സാധ്യമാക്കുവാന്‍ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം

അത്ഭുതങ്ങളും അടയാളങ്ങളും ശക്തമായ വിടുതലും രോഗശാന്തിയും മനഃപരിവര്‍ത്തനവുമായി ഈ ദൈവിക ശുശ്രൂഷയില്‍ സംഭവിക്കുമ്പോള്‍, അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവ ആശ്വാസമാകുമ്പോള്‍, അത് യൂറോപ്യന്‍ നവസുവിശേഷവത്ക്കരണപാതയില്‍ മുന്നോട്ടുള്ള ചുവടുവയ്പ്പിന് സഹായകമായിത്തീരുന്നു.

അഞ്ചുവയസുമുതല്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോള്‍ യഥാര്‍ത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക ‘ടീന്‍ റിവൈവല്‍ കണ്‍വെന്‍ഷന്‍’ ഇത്തവണ ടീനേജുകാര്‍ക്കായി നടക്കുന്നു. കുട്ടികള്‍ക്കായി കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായി കണ്‍വെന്‍ഷനില്‍ വിതരണം ചെയ്യുന്നു.

രാവിലെ മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. ഏതൊരാള്‍ക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍ മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ബുക്കുകള്‍, പ്രാര്‍ത്ഥനാ ഉപകരണങ്ങള്‍ എന്നിവയടങ്ങിയ ‘എല്‍ഷദായ് ‘ സെന്റര്‍ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്നതാണ്. അഭിഷേക നിറവിനാല്‍ വരദാനഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

സ്ഥലം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
ആ70 7ഖണ

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി: 07878149670

അനീഷ്: 07760254700

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:

ടോമി ചെമ്പോട്ടിക്കല്‍: 07737935424.