‘എല്ലാ പ്രശ്‍നങ്ങൾക്കും കാരണം പാട്ട് ‘ മതപ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്ക് ചുട്ട മറുപടിയുമായി ഗായിക സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

by News Desk 6 | July 11, 2018 9:40 am

ഏറ്റവും വലിയ പ്രശ്നം സംഗീതമാണെന്ന പ്രസംഗിച്ച മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എന്തുകൊണ്ട് മുസ്​ലിം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.ലസംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാല്‍ ഇതിന് ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി. പാട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവര്‍ കുറിച്ച വരികളും ശ്രദ്ധേയം. ‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാൻ’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ, വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും’. ഗായികയുടെ പാട്ടുകൊണ്ടുള്ള മറുപടി സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

Endnotes:
  1. ദംഗൽ നടി സൈറ വാസിം കാറപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു: http://malayalamuk.com/dangal-girl-zaira-falls-into-dal-lake-rescued/
  2. വിമാന യാത്രക്കിടെ പീഡനത്തിന് ഇരയായി; വെളിപ്പെടുത്തലുമായി ദംഗല്‍ താരം സൈറ വസീം: http://malayalamuk.com/saira-wasim-sexually-ill-treated/
  3. ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച ബലാത്സംഗം; അനന്തിരവളെ ബലാത്സംഗം ചെയ്ത ശേഷം ശരീരം കീറിമുറിച്ചു ഫ്രീസറിലാക്കി, കഴിഞ്ഞ ജൂലൈ 19 നടന്ന ക്രൂരതയുടെ വിചാരണ സാക്ഷ്യം ഇങ്ങനെ: http://malayalamuk.com/an-artists-sketch-of-vincent-tappu-left-and-mujahid-arshid-in-the-dock-at/
  4. ‘കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർത്ഥിച്ച യേശുമഹേശനെ’ … ഇത് കാഴ്ചയില്ലാത്ത എന്റെ മോന്റെ പാട്ടല്ല മറിച്ച് പ്രാർത്ഥനയാണ്..   : http://malayalamuk.com/social-media-star-vyshah/
  5. നഴ്സുമാരുടെ ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി വി. ടി. ബല്‍റാം എംഎല്‍എ, നാളെ തുടങ്ങുന്ന സമരം നിര്‍ണ്ണായകമാകും: http://malayalamuk.com/v-t-balram-will-join-nurses-long-march/
  6. ”പതിനെട്ടാമത്തെ താറാവ്”; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം: http://malayalamuk.com/sunday-psalms-24/

Source URL: http://malayalamuk.com/seira-salim-repaly-to-mujahid-balussery/