കവന്‍ട്രി: രണ്ടാമത് സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഫെബ്രവരി 17 ശനി ബെഡ്ഫോര്‍ഡില്‍ അരങ്ങേറും. യുകെയിലെയും കേരളത്തിലെയും മികച്ച ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുകെ മലയാളികള്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. പോയ വര്‍ഷത്തെ സംഗിതോത്സവത്തിന്റെ മാധുര്യം മനസ്സില്‍ നിന്ന് പോകാത്തവരും അവരില്‍ നിന്ന് സംഗീതോത്സവത്തെക്കുറിച്ച് അറിഞ്ഞവരും ഇത്തവണത്തെ പരിപാടി ഒരു കാരണവശാലും മിസ്സാവരുതെന്ന് തീരുമാനിച്ചു കഴിഞ്ഞു. ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗീതോത്സവത്തില്‍ യുക്മ സാംസ്‌കാരിക വിഭാഗം പ്രധിനിധി സി എ ജോസഫ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, വാറ്റ്ഫോഡ് കെസിഎഫ് പ്രധിനിധി സണ്ണിമോന്‍ മത്തായി, അവതാരിക രശ്മി പ്രകാശ് എന്നിവരും സാന്നിധ്യം അറിയിക്കും.

വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെ പാട്ടനുഭവം പങ്കിടുന്ന വേദിയായി സെവന്‍ ബീറ്റ്സ് സംഗീതോത്സവം മാറുമെന്ന് പ്രധാന സംഘാടകന്‍ ജോമോന്‍ മാമ്മൂട്ടില്‍ വ്യക്തമാക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ പങ്കെടുക്കുന്ന പരിപാടിയായിരിക്കും സെവന്റ് ബീറ്റ്‌സ് സംഗീതോത്സവമെന്ന സംഘാടകര്‍ അറിയിച്ചു. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ ബെഡ്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വെക്കും. യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ മിക്കവരും തന്നെ ബെഡ്ഫോര്‍ഡില്‍ ഒഎന്‍ വി സംഗീതോത്സവത്തില്‍ പങ്കെടുക്കും. കൂട്ടത്തില്‍ യുകെ മലയാളികള്‍ക്കിടയിലെ യുവതലമുറയെ ആവേശം കൊള്ളിക്കാന്‍ പോപ് ഗാനരംഗത്തു ചുവടു വയ്ക്കുന്ന ദിയ ദിനു വൂസ്റ്ററില്‍ നിന്നും എത്തുമ്പോള്‍ മികച്ച നര്‍ത്തകരുടെ പത്തിലേറെ സംഘങ്ങളാണ് പാട്ടിനു മേമ്പൊടിയായി താളം ചവിട്ടുക.

പാട്ടുകാരില്‍ മഴവില്‍ സംഗീത ശില്‍പി അനീഷ്, ജെനിത് തോമസ് കേറ്ററിംഗ്, ആത്മനാഥാ സ്നേഹരാജ ദൈവ കരുണ്യമേ എന്ന ക്രിസ്തിയ ഭക്തിഗാനം പാടിയ ബെഡ്ഫോര്‍ഡിലെ ഡൈന്ന ജോമോന്‍, ക്രിസ്ത്യന്‍ ആല്‍ബത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കേംബ്രിഡ്ജിലെ ടെസാ ജോണ്‍, കേംബ്രണിലെ ദേവികാ പ്രശാന്ത്, എന്നിവര്‍ ഗാനങ്ങളുമായി എത്തുമ്പോള്‍ കേംബ്രോണിലെ അഖില്‍ ജിജോ കോമഡി സ്‌കിറ്റുമായി കാണികളെ കൈയ്യിലെടുക്കും. എലീസ് പവീന്‍, ടെസ്മോള്‍, ഷാജു ഉതുപ് ലിവര്‍പൂള്‍, ലിന്‍ഡ ബെന്നി, അനിത നായര്‍, സജി ജോസഫ് ഹോഷം, ജോണ്‍സന്‍ ജോണ്‍, ഡോ. വിപിന്‍ നായര്‍ നോര്‍ത്താംപ്ടണ്‍, സത്യനാരായണന്‍, ദിലീപ് രവി, മിഥുന്‍ മോഹന്‍ ലണ്ടന്‍,മഞ്ജു റെജി, കിഷോര്‍, ഫെബി ഫിലിപ്, പ്രവീണ്‍, മരിയ റിജു, ജെസി പോള്‍, ജെസ്റ്റിനെ യൂജിന്‍, ടിന യൂജിന്‍, മിഥുന്‍ റോയ്, ജോബി മങ്കിടി, സജി സാമുവല്‍ ബെന്‍സന്‍ ദേവസ്യ, പൂളിലെ ഗായകനായ ഉല്ലാസ് ശങ്കരന്‍ എന്നിവരൊക്കെ വേദിയില്‍ എത്തും. കൂടാതെ ബെഡ്ഫോര്‍ഡ് സെന്റ് ജോസഫ് പള്ളി വികാരി ഫാ റോയ് കാരയ്ക്കാട്. ഡീക്കണ്‍ ജോയ്സ് ജയിംസ്, ജോണ്‍ ജോര്‍ജ് ബിഎംകെഎ, ശ്രീകുമാര്‍ കെറ്ററിങ് മലയാളി അസോസിയേഷന്‍, കനേഷ്യസ് അത്തിപ്പൊഴി എന്നിവരും പരിപാടിയുടെ ഭാഗമാകാനെത്തും. അവതാരകരായി സീമാ സൈമണ്‍ മാഞ്ചസ്റ്റര്‍, ഇറിന്‍ കുശാല്‍ ഡെര്‍ബി എന്നിവരും വേദിയിലെത്തും. കൂടാതെ നര്‍ത്തക സംഘവുമായി ബെഡ്ഫോര്‍ഡ്, കേറ്ററിംഗ്, നോര്‍ത്താംപ്ടണ്‍, കേംബ്രിജ്, ബര്‍മിങ്ഹാം, ഡെര്‍ബി, സാലിസ്ബറി എന്നീ നാട്ടുകാരും കൂടി യോജിക്കുന്നതോടെ സംഗതീത്സവത്തില്‍ മണിക്കൂറുകളുടെ കാഴ്ച വസന്തം പീലിവിടര്‍ത്തും എന്നുറപ്പാണ്.

നൃത്തവും ഒന്നുചേരുന്നു ഈ വേദിയില്‍ സര്‍ഗം സ്റ്റീവനേജ് ടീം നയിക്കുന്ന 17 പേരടങ്ങുന്ന ചെണ്ടമേളം കൂടി എത്തുന്നതോടെ ആവേശം ഇരട്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഫ്ളവേഴ്സ് ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചത് വഴി യുകെ മലയാളികള്‍ക്കിടയില്‍ പോപ്പുലറായി മാറിയ ജീസണ്‍ ഡാര്‍ട്ട്ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യവിരുന്ന്, ബര്‍മിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറന്റന്റെ സ്വാദിഷ്ടമായ ഭക്ഷണശാല, ഉപഹാര്‍ ടീം നടത്തപ്പെടുന്ന സ്റ്റംസെല്‍ കാമ്പയെന്‍ കൂടി ചേരുമ്പോള്‍ മറക്കാനാവാത്ത ഒരു ദിവസം ഓര്‍മ്മയില്‍ കൂട്ടിച്ചേര്‍ക്കാന്‍ സംഗീതോത്സവത്തിന് എത്തുന്നവര്‍ക്ക് അവസരം ഒരുങ്ങുകയാണെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.