വാർത്ത – മനോജ് കോണത്

സെക്രട്ടറി യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്, തുഗ്ലക്കാബാദ്..ഡൽഹി

പ്രിയമുള്ളവരെ,

കോവിട്19 എന്ന മഹാമാരി അതിതീവ്രമായ നില നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ തുഗ്ലക്കാബാദ് മേഖലയില്‍ , ഏപ്രില്‍ 19 മുതല്‍ ‘RED ZONE AREA’ ആയി പ്രഖ്യാപിച്ച നാള്‍ മുതല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രോഗികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു, രോഗങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ ജോലിയ്ക്കും പോകാതെ , കാശും കൈയ്യില്‍ ഇല്ലാതെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തി ഇല്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വീരപ്പന്‍ മുട്ടി നില്‍ക്കുമ്പോള്‍ , നിയമപാലകര്‍ നോക്കുകുത്തികളായി നില്‍ക്കുന്ന മറ്റൊരാവസ്ഥ . ഈ 4 ഗലികളിലായി തിങ്ങി പാര്‍ക്കുന്ന മലയാളികളും മറ്റു ആളുകളും തങ്ങളുടെ വിധിയയെ പഴി ചാരി നിസ്സഹായതയോടെ നില്‍ക്കുന്ന ചിത്രം .

തൊട്ടടുത്ത മജീദിയ ഹോസ്പിറ്റലിലെ ഏകദേശം 16 ഓളം നഴ്‌സുമാര്‍ , ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ 12 ഓളം നഴ്‌സുമാര്‍ , ഈ എസ് ഐ ഹോസ്പിറ്റലിലെ 3 നഴ്‌സുമാര്‍ അങ്ങനെ ഏകദേശം 50 നു മുകളില്‍ നഴ്‌സുമാര്‍ തങ്ങളുടെ ജോലിക്കു പോലും പോകാനാവാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു , അതും ഇത്തരം ഒരവസ്ഥയില്‍ നഴ്‌സുമാരുടെ സാന്നിധ്യം എല്ലാ ഹോസ്പിറ്റലിലും ആവശ്യമായിരിക്കെ . ഇവിടെയും നമ്മുടെ അധികാരികള്‍ കാണുകളടച്ചിരിക്കുന്ന അവസ്ഥയാണ്.

കൂടാതെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥയും ഇത് തന്നെ  പല സ്ഥാപനങ്ങളും തങ്ങളുടെ സ്റ്റാഫുകളേ ജോലിക്കായി തിരിച്ചു വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു , എന്നാല്‍ ആര്‍ക്കും തന്നെ ഈ കാരാഗൃഹത്തില്‍ നിന്നും വെളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. ജോലി ഭീക്ഷണി ഒരു വശത്തും മറുവശത്തു രോഗ ഭീക്ഷണിയും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവും. ആര് ആരോട് പരാതി പറയാന്‍.

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് കുടിവെള്ളവും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും നിഷിദ്ധമായിരുന്നു ഈ ഏരിയകള്‍ . എന്നാല്‍ കുറച്ചു മലയാളി സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ മൂലം ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും കൂടി കുറെയധികം ദിവസം വിതരണം നടത്തുകയുണ്ടായി. ഇപ്പോഴും ഭക്ഷണ വിതരങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനകളുടെ ഫലമായി ഇപ്പോള്‍ ഗലി നമ്പര്‍ 25, 26,27,28 ല്‍ രാവിലെ 5 മണി മുതല്‍ 8 മണി വരെ ബാരിക്കേഡ് തുറന്നു തൊട്ടടുത്ത ഗലിയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഉള്ള അധികാരം S.H.O. തന്നിട്ടുണ്ട് . എന്നാല്‍ ഇപ്പോഴും 25,26 ഗലിയിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പറ്റുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നു .

April 19 ആം തീയതി അതായത് രണ്ടാഴ്ച മുന്‍പ് കോവിട് പോസിറ്റീവ് സ്ഥിതീകരിച്ച 38 പേരെ നടത്തിച്ചുകൊണ്ടു പോയതും, അവരുടെ സാധന ജംഗമ വസ്തുക്കള്‍ കൊണ്ട് പോയതും എല്ലാം ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് . അവരുടെ കുടുംബാങ്ങങ്ങള്‍ എല്ലാവരും താമസിക്കുന്നതും 26,27 ഗലികളിലാണ്. 30 ആം തീയതി കോവിട് പോസിറ്റീവ് ആയ 16 പേരെ ഭരണകൂടം ഗലി നമ്പര്‍ 27 ല്‍ കൂടി നടത്തിച്ചുകൊണ്ടാണ് മെയിന്‍ റോഡ് വരെ കൊണ്ടുപോയത്. മെയിന്‍ റോഡില്‍ നിന്നും രോഗികളുടെ വീട് വരെ ആംബുലന്‍സ് ചെന്നെത്തുന്ന വലിയ റോഡ് ആയിട്ട് കൂടി. (കള്ളമാരെ റോഡില്‍ കൂടി പ്രദര്‍ശിപ്പിച്ചു കൊണ്ട് പോകുന്ന രീതിയില്‍, ചില സിനിമകളെ വെല്ലുന്ന രീതിയില്‍ ഉള്ള ഈ പ്രകടനം കാണുമ്പൊള്‍ നമുക്ക് തന്നെ സ്വയം ദേഷ്യം തോന്നിപോകും ഈ നെറികെട്ട ഭരണകൂടത്തെയോര്‍ത്തു ).. കൂടാതെ കോവിട് പോസിറ്റീവ് ആയ വീടുകളിലെ ബാക്കി അംഗങ്ങള്‍ എല്ലാവരും തന്നെ പല കാരണങ്ങളാല്‍ ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് നടന്നു പോകുന്നത്. ഈ ഏരിയകളില്‍ നല്ല രീതിയില്‍ സാനിറ്റൈസേഷന്‍ പോലും നടക്കുന്നില്ല എന്നതും വേറൊരു വസ്തുതയാണ് . ഇത്തരം ആളുകള്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കു ആണെന്ന കര്‍ത്തവ്യം നിലനില്‍ക്കെ അധികാരികള്‍ കണ്ണടയ്ക്കുന്ന സമീപനം ആണ് ഇവിടെ നില നില്‍ക്കുന്നത്.

W.H.O. യുടെ നിയമപ്രകാരം കോവിട് ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നിരിക്കെ ഏപ്രില്‍ 20 ആം തീയതി കൊണ്ടുപോയ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതാകട്ടെ ഏപ്രില്‍ 30 ആം തീയതിയും, ആ രോഗികളെ ഇവിടെ നിന്നും കൊണ്ട് പോയത് മെയ് രണ്ടാം തീയതിയും. എന്തൊരു ആക്രമണമാണ് ഈ വെളിവില്ലാത്ത ഭരണകൂടം ചെയ്തുകൂട്ടുന്നതു ???.

കൂടാതെ ഈ നാല് ഗലികള്‍ക്കുള്ളില്‍ ആയി രോഗികളുടെ ബന്ധുക്കളും, സമ്പര്‍ക്കം പുലര്‍ത്തിയവരും, ഇതിനെല്ലാം ഉപരി ഈ ഗലികളില്‍ താമസിക്കുന്നതുമായ ഞങ്ങളെ പോലുള്ള 10000 കണക്കിന് ആളുകളുടെ കോവിട് ടെസ്റ്റ് ഇതുവരെ ആയിട്ടും നടത്തിയിട്ടില്ല .

ഇങ്ങനെ പോയാല്‍ , ഈ ഗലികള്‍ ഒരു കാലത്തും ‘ റെഡ് സോണ്‍ ‘ എന്ന കടമ്പ മാറി കിട്ടുവാന്‍ സാധ്യമല്ല്‌ല എന്ന് തന്നെ വേണം അനുമാനിക്കുവാന്‍ . കാരണം ഇപ്പോഴും കോവിട്19 ന്റെ പരിശോധനകള്‍ നടത്താത്ത എത്രയോ അധികം ആളുകള്‍ ഈ 4 ഗലികളിലായി കഴിഞ്ഞു കൂടുന്നുണ്ടെന്നറിയാമോ . ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കോവിട് രോഗികള്‍ ഉള്ള തുഗ്‌ളക്കാബാദിലെ ഈ ഗലികളില്‍ ഭരണാധികാരികളുടെ ശ്രദ്ധയെ കൊണ്ടുവരുവാന്‍ ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .പക്ഷെ ഈ 4 ചുവരുകള്‍ക്കുള്ളില്‍ നിന്നും ഒന്നും സാധ്യമാകുന്നില്ല .

മീഡിയകളെ വിളിച്ചു ഇവിടുത്തെ സ്ഥിതിഗതികള്‍ കാണിക്കാം എന്ന് വെച്ചാല്‍ , അവര്‍ക്കും ഈ ഏരിയയില്‍ ഒരു കടന്നു കയറ്റം സാധ്യമല്ല .
അത് കൊണ്ട് ഞങ്ങളുടെ ഈ അവസ്ഥ വായിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇതൊരു നിവേദനമായി കണ്ട് കൊണ്ട് , ഏതെങ്കിലും തരത്തില്‍ തുഗ്ലക്കാബാദിലെ ജനങ്ങളുടെ ജീവിതം തിരിച്ചു കൊണ്ട് വരുവാന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . അല്ലാത്ത പക്ഷം 10000 നു മേല്‍ വരുന്ന ഈ 4 ഗലികളിലെ ജനങ്ങള്‍ തെരുവിലിറങ്ങി അക്രമാസക്തരാവും എന്നത് മറ്റൊരു വസ്തുത കൂടിയാണ് . കൂടാതെ ജോലിയില്ലാതെ 4 ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്ന ഞങ്ങള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തണം എന്നുള്ള നടപ്പടി പ്രായോഗികവുമല്ല.
കാരണം റേഷന്‍ കാര്‍ഡുള്ള കുറയധികം ആളുകള്‍ തങ്ങളുടെ റേഷന്‍ വാങ്ങി ശാന്തരായി ഉറങ്ങുമ്പോള്‍ ഭൂരിഭാഗം വരുന്ന മലയാളികള്‍ റേഷന്‍ കാര്‍ഡിന്റെ ആനുകൂല്യം പോലും ഇല്ലാതെ , കഴിഞ്ഞ 2 മാസത്തിലേറെയായി ജോലിയും സാലറിയും ഇല്ലാതെ ജീവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ അക്രമാസക്തര്‍ ആയില്ലെങ്കിലെ അത്ഭുതപെടാനുളൂ .

വിനയപൂര്‍വം തുഗ്ലക്കാബാദിലെ ജനങ്ങള്‍ക്ക് വേണ്ടി

Sh. Manoj Konathu (Secretary)
9711332284

Yuvavedhi Arts & Sports Club(Regd), Tughlakabad Extn, New Delhi110019
Email [email protected]