സ്വന്തം ലേഖകന്‍

സ്റ്റഫോര്‍ഡ് : ഒരു ജനാധിപത്യ സംവിധാനത്തില്‍ സത്യം പറയാനുള്ള അവകാശം എല്ലാ അവകാശങ്ങളെക്കാളും മുന്നിലാണ്. താന്‍ പ്രചരിപ്പിച്ചത് സത്യമാണെന്ന് കോടതിയില്‍ പറഞ്ഞിരുന്നു എങ്കില്‍ ഈ കേസ്സില്‍ നിന്ന് നിസ്സാരമായി രക്ഷപെടുവാനും, കോടതി ചിലവുകള്‍ക്കായി മുടക്കിയ അമ്പതു ലക്ഷം രൂപ ഉള്‍പ്പെടെ തിരിച്ച് ലഭിക്കുവാനും സാഹചര്യമുണ്ടായിരുന്ന ഷാജന്‍ സ്കറിയ എന്തുകൊണ്ടാണ് ഇതിനു നില്‍ക്കാതെ താന്‍ മുടക്കിയതിനു പുറമെ മുപ്പത് ലക്ഷം രൂപ കൂടി നല്‍കാം എന്ന് ക്രിമിനല്‍ കോടതിയില്‍ എഴുതി നല്‍കേണ്ട അവസ്ഥയില്‍ എത്തിയത്?. അതോടൊപ്പം യുകെ ഹൈക്കോടതിയില്‍ താന്‍ ചെയ്തത് തെറ്റായിപ്പോയി എന്നും, നിയമ ഉപദേശം ലഭിച്ചപ്പോഴാണ് തനിക്ക് തെറ്റ് മനസ്സിലായത് എന്നും സ്വന്തം സാക്ഷ്യപത്രത്തില്‍ എഴുതി ഒപ്പിട്ട് നല്‍കേണ്ടി വന്നത് എന്തുകൊണ്ട് ?.

ക്രൂരമായ അസത്യങ്ങള്‍  വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും എതിരെ പ്രചരിപ്പിച്ച് തന്റെയും തന്റെ കൂട്ടാളികളുടെയും വ്യക്തിപരവും ബിസ്സിനസ്സുപരവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഷാജന്‍ സ്കറിയ തന്റെ പത്രങ്ങളിലൂടെ നുണപ്രചരണങ്ങള്‍ നടത്തുന്നത് എന്ന സത്യം യുകെ കോടതി കണ്ടെത്തുകയായിരുന്നു. സത്യം പറയുവാനുള്ള അവകാശത്തിന്റെ മറവില്‍ തന്റെ രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുകയും ഈ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാന്‍ ലക്ഷങ്ങളും കോടികളും ചിലവഴിക്കാന്‍ ഒരു മാഫിയയോടൊപ്പം ശ്രമിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.

ഇങ്ങനെ നിരപരാധികള്‍ക്കെതിരെ വ്യക്തിഹത്യകള്‍ നടത്തുന്ന ഷാജന്‍ സ്കറിയ മലയാളി സമൂഹത്തോട് ചെയ്യുന്ന ക്രൂരത എത്ര വലുതാണ്‌? . ഇതുപോലെയുള്ള സാമുഹിക വിപത്തുകള്‍ക്ക് തടയിടാന്‍ യുകെയിലെ കോടതികള്‍ കാര്യക്ഷമതയോടും , സമയ ബന്ധിതമായും നടപടികള്‍ എടുക്കുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ നീതിപീഠങ്ങള്‍ക്ക്  എന്തുകൊണ്ട് കഴിയുന്നില്ല?.

ബ്ലാക്ക്‌ മെയിലിംഗിലുടെ പണം തട്ടിയെടുക്കാനും, വ്യക്തി വൈരാഗ്യം തീര്‍ക്കുവാനുമായി പതിമൂന്ന് ദിവസമാണ് യുകെയിലെ പ്രമുഖ മലയാളി വ്യവസായിയുടെ കമ്പനിക്കെതിരെ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ ഷാജന്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഏതൊരു വ്യക്തിയും ഒരു കള്ളം ചെയ്യുമ്പോള്‍ ഒരു ചെറിയ തെറ്റ് എങ്കിലും അറിയാതെ  ചെയ്ത് ആ  കള്ളങ്ങളിലെ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരുവാനുള്ള മാര്‍ഗ്ഗം തുറന്നിടും എന്നത് ബീ വണ്‍ കേസ്സില്‍ യാഥാര്‍ഥ്യമായി എന്ന് തന്നെ പറയാം. ചിലപ്പോള്‍ വളരെയധികം ബുദ്ധിമുട്ട് ഏറിയ വഴികളിലൂടെ നടത്തുന്ന അന്വേഷണങ്ങളിലൂടെയായിരിക്കും ആ സത്യങ്ങള്‍ പലപ്പോഴും പുറത്ത് വാരാറുള്ളത്. എന്നാല്‍ ഷാജന്‍ സ്കറിയയുടെ വ്യാജവാര്‍ത്ത കേസ്സില്‍  സത്യങ്ങള്‍ എല്ലാം വളരെ എളുപ്പത്തില്‍ കോടതിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞു . ഷാജന്‍ സ്കറിയ ബീ വണ്‍ എന്ന കമ്പനിക്കെതിരെ എഴുതിയ വാര്‍ത്തയുടെ തലക്കെട്ടുകള്‍ തന്നെയാണ് അതിന് പ്രധാന കാരണം.

“യുകെയിലെ എല്ലാ നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ബീ വണ്‍” എന്നതായിരുന്നു ഷാജന്‍ സ്കറിയ ബീ വണ്ണിനെതിരെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലെ തലക്കെട്ടില്‍ ഉണ്ടായിരുന്നത്. അതോടൊപ്പം ” സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്ത് ചെയ്താലും അത് യുകെയിലെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ചെയ്യുകയുള്ളൂ ” എന്നും മറ്റൊരു വാര്‍ത്തയില്‍ ഷാജന്‍ എഴുതിയിരുന്നു.

അതായത് എല്ലാ അര്‍ത്ഥത്തിലും അങ്ങേയറ്റം സത്യസന്ധമായും നിയമ വിധേയമായും നടത്തുന്ന ഒരു കമ്പനിയാണ് ബീ വണ്‍ എന്നും, സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ യുകെയിലെ നിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ച് ബിസ്സിനസ് ചെയ്യുന്ന വ്യക്തിയാണെന്നുമുള്ള സത്യം ഷാജന്‍ അറിയാതെ തന്നെ തന്റെ വാര്‍ത്തകളില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയായിരുന്നു ചെയ്തത്. ഇവിടെയാണ് ഷാജന്‍ സ്കറിയ തന്റെ മനസ്സില്‍ ഒളിപ്പിച്ചു വച്ച സത്യം താന്‍ അറിയാതെ തന്നെ പുറത്ത് വന്നതും. സുഭാഷ് പരിഭാഷപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ച വാര്‍ത്തയിലെ ഈ തലക്കെട്ട് തന്നെയാണ് ഷാജന് വിനയായത്. അതിലൂടെയാണ്  ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന മാര്‍ഗ്ഗം ഉപയോഗിച്ച് വ്യാജവാര്‍ത്തയിട്ട്, ബിസ്സിനസ്സുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന  ഈ ബ്ലാക്ക് മെയില്‍ പണം തട്ടിപ്പുകാരനെ കോടതി കുടുക്കിയതും.

യുകെ മലയാളികള്‍ക്കിടയില്‍ കല്ല്‌ വച്ച നുണകള്‍ പ്രചരിപ്പിക്കുമ്പോഴും കോടതിക്ക് മുന്നില്‍ ബീ വണ്ണിനെതിരെ  ഒരു ചെറിയ തെളിവ് പോലും നിരത്താന്‍ ഷാജന് കഴിഞ്ഞില്ല എന്നതാണ് ഈ കേസ്സിലെ ഏറ്റവും ദയനീയമായ അവസ്ഥ. കള്ളസാക്ഷി പറയാന്‍ കോടതിയില്‍ എത്തിയാല്‍ ഭാവിയില്‍ ഉണ്ടാകുന്ന അപകടങ്ങളെ ഭയന്ന് ഒരു യുകെ മലയാളി പോലും ഷാജനുവേണ്ടി സാക്ഷിയായിട്ട് കോടതിയില്‍ ഹാജരായില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

ഇതോടെ ഷാജന്റെ ബാലിശമായ ന്യായവാദങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവും ഇല്ലെന്നും കോടതി കണ്ടെത്തി. അതോടൊപ്പം ഷാജന്‍ എഴുതി പിടിപ്പിച്ച നുണകള്‍ ഒന്നൊന്നായി പിടിക്കപ്പെടുകയും ചെയ്തപ്പോള്‍ പണം തട്ടിയെടുക്കുവാന്‍ നടത്തിയ വ്യക്തമായ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ഈ വാര്‍ത്തകളുടെ പിന്നില്‍ എന്നും, ഷാജന്റെ ബിസ്സിനസ് കൂട്ടാളികള്‍ക്ക് വേണ്ടി ബീ വണ്‍ എന്ന നല്ല കമ്പനിയെ തര്‍ക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തുകയായിരുന്നു. അങ്ങനെ രണ്ട് വര്‍ഷം നടന്ന നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക്  ഒടുവില്‍ ഷാജന്‍ തന്റെ  ജീവിതത്തിലെ ഏറ്റവും വലിയ കുരുക്കിലേയ്ക്ക്  ചെന്ന് പെടുകയുമായിരുന്നു.

തനിക്ക് തെളിവുകള്‍ നിരത്താന്‍ അവസരം തരാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ് യുകെ മലയാളികളുടെ മുന്നില്‍ കള്ള കണ്ണീര്‍ പൊഴിച്ച ഷാജന് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എല്ലാം തന്‍റെ തെറ്റാണ് എന്ന് ഏറ്റു പറഞ്ഞ ഷാജന്‍ തന്നെ ക്രിമിനല്‍ കേസ്സിലെ പ്രതികൂല വിധിയില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കി തരണമേ എന്ന് പറഞ്ഞ് യാചിക്കുന്ന സാഹചര്യമാണ് സ്റ്റാഫോര്‍ഡിലെ കോടതിയില്‍ ഉണ്ടായത്. തുടര്‍ന്നാണ് 35000 പൗണ്ട് നഷ്ടപരിഹാരമായി വാങ്ങി ക്രിമിനല്‍ കേസ് അവസാനിപ്പിക്കാം എന്ന ധാരണയില്‍ എത്തിയത്.

എന്നാല്‍  35000 പൌണ്ട് ( മുപ്പത് ലക്ഷം രൂപ )  മൂന്നു മാസത്തിനുള്ളില്‍ സുഭാഷിന് ക്രിമിനല്‍ കേസ്സിലെ നഷ്ടപരിഹാരമായി കൊടുക്കാതിരിക്കുകയോ, സുഭാഷിനോ സാക്ഷികള്‍ക്കോ എതിരായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ തുടര്‍ന്ന് ഉണ്ടാക്കുകയോ ചെയ്‌താല്‍ ഷാജനെ കാത്തിരിക്കുന്നത് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍  മനുഷ്യത്വത്തിന്റെ പേരില്‍ ഒഴിവാക്കി കൊടുത്ത ജയില്‍ വാസം എന്ന സമ്മാനമായിരിക്കും.

യുകെ മലയാളികള്‍ക്ക് ഇടയില്‍ ഇത്രയധികം ക്രൂരമായി തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തി അപമാനിച്ചിട്ടും, താന്‍ ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ ബിസ്സിനസ് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു മലയാളി എന്ന പരിഗണന കൊടുത്ത് ഷാജന് ജെയില്‍ വാസത്തില്‍ നിന്നും ഒഴിവാക്കി കൊടുത്തത് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ എന്ന മലയാളി അഭിഭാഷകന്റെ ദയ ഒന്നുകൊണ്ട് മാത്രമാണ്.  എന്നാല്‍ ഷാജന്റെ യുകെയിലെ വിസ റദ്ദാക്കപ്പെടാന്‍ സാധ്യതയുള്ള, ക്രിമിനല്‍ കേസ്സിലെ ഈ ശിക്ഷ  ഒഴിവാക്കി കൊടുത്തതില്‍ യുകെ മലയാളി സമൂഹം അസംതൃപ്തരാണ്. നിരവധി കുടുംബങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള ഷാജനോട്‌ സുഭാഷ്‌ കാണിച്ചത് അര്‍ഹിക്കാത്ത ദയ ആണെന്നാണ്‌ യുകെ മലയാളി സമൂഹം കരുതുന്നത്.

എന്തായാലും സുഭാഷിന്  35000 പൌണ്ട്  ( മുപ്പത് ലക്ഷം രൂപ ) മാനനഷ്ടം കൊടുക്കുക എന്ന ഈ ശിക്ഷ ഷാജന്‍ സ്കറിയയ്ക്ക് ലഭിക്കുമ്പോള്‍ പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും എന്ന പഴഞ്ചൊല്ല് ഒരിക്കല്‍ക്കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു.

Also Read

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ