മനോജ് മാത്യു

ദൈവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന സ്‌കോട്ടിഷ് മലനിരകളില്‍ തിരുവചനം ധ്യാനിക്കുവാന്‍ ശാലോം മിനിസ്ട്രി അവസരമൊരുക്കുന്നു. യൂറോപ്പില്‍ സുവിശേഷത്തിന്റെ നവവസന്തം വിരിയിക്കുന്ന ശാലോം മിനിസ്ട്രിയുടെ ധ്യാനം മിഷന്‍ ഫയര്‍ 2017 സ്‌കോട്ട്‌ലന്‍ഡിിലെ ഗാര്‍വോക്ക് ഹില്ലിലെ വൈന്‍ കോണ്‍ഫറന്‍സ് സെന്റ്ററില്‍വച്ച് സെപ്റ്റംബര്‍ 15, 16 തിയതികളില്‍ നടത്തപ്പെടുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം നിര്‍വഹിക്കുന്ന ഈ കണ്‍വന്‍ഷന് ശാലോം ശുശ്രൂഷകളുടെ അത്മീയപിതാവ് ഫാ. റോയി പാലാട്ടി, ഫാ. ജില്‍റ്റോ ജോര്‍ജ്ജ്, ഷെവലിയര്‍ ബെന്നി പുന്നത്തുറ, ഡോ. ജോണ്‍ ഡി എന്നിവര്‍ നേതൃത്വം നല്‍കുന്നു. ജോലിയുടെ തിരക്കുകള്‍ വിട്ട്, നഗരത്തിന്റെ ആരവങ്ങളില്‍നിന്നകന്ന് ദൈവസാന്നിധ്യത്തിന്റെസൗന്ദര്യം നുകരാന്‍ രണ്ടു ദിനരാത്രങ്ങള്‍. പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്‌നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുരസ്വരം ശ്രവിക്കാന്‍. ആത്മാഭിഷേകത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കാന്‍ ഒരു അസുലഭാവസരം.

ഭൗതികതയുടെ നടുവില്‍ വിശ്വാസ ജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം? യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ എങ്ങനെ ക്രിസ്തുവിന്റെ സുവിശേഷ വാഹകരാകാം? അനുദിന ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം? നിത്യജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന അപൂര്‍വ ധ്യാനാനുഭവമാണ് ശാലോം മിഷന്‍ ഫയര്‍. പ്രവാസ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്കിടയില്‍ തളര്‍ന്നുപോകുന്നവര്‍ക്കും, ആവര്‍ത്തനവിരസമായ ദിനചര്യകളില്‍ മനം മടുത്തവര്‍ക്കും, ആത്മീയ സംഘര്‍ഷങ്ങളില്‍ കഴിയുന്നവര്‍ക്കും പുതിയ ഉള്‍ക്കാഴ്ചകളും ബോധ്യങ്ങളും നേടാന്‍ ഈ ധ്യാനം തീര്‍ച്ചയായും ഉപകരിക്കും.

ഒരു കാലത്ത് ക്രൈസ്തവ ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായിരുന്ന യൂറോപ്പിന്ന് വിശ്വാസത്യാഗത്തിന്റെയും ദൈവനിഷേധത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. നാട്ടില്‍നിന്നും യൂറോപ്പിലേക്കു പറിച്ചു നടപ്പെട്ട ഓരോ ക്രൈസ്തവനും നശിച്ചുപോകുന്ന അത്മാക്കളെക്കുറിച്ചുള്ള സ്വര്‍ഗത്തിന്റെ വേദന സ്വന്തമാക്കുവാനും ഈ നാടിന്റെ പുനസുവിശേഷവല്‍ക്കരണത്തില്‍ പങ്കാളിയാവാനുള്ള കടമയുണ്ട്. ഒരു സംസ്‌കാരത്തെ എങ്ങനെ സുവിശേഷവല്‍ക്കരിക്കാം എന്ന സ്വപ്നം ഇവിടെ പങ്കുവയ്ക്കപ്പെടുമ്പോള്‍ അത്മാക്കള്‍ക്കുവേണ്ടിയുള്ള യേശുവിന്റെ ദാഹത്തെ നെഞ്ചിലേറ്റി സുവിശേഷത്തിന്റെ അഗ്‌നി യൂറോപ്പില്‍ പടര്‍ത്താന്‍ അനേകര്‍ തയാറാവുന്നു. യൂറോപ്പില്‍ സുവിശേഷത്തിന്റെ നവവസന്തം വിരിയിക്കാനുള്ള ശാലോമിന്റെ ദൗത്യത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ശാലോം സ്‌കോട്ട്‌ലന്റിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0203 5141275, 07939945138

ഇ-മെയില്‍: [email protected]
www.shalomworld.org എന്ന വെബ്‌സൈറ്റിലും പേര് രജിസ്റ്റര്‍ചെയ്യാം.
ധ്യാനവേദിയുടെ അഡ്രസ്സ്:
The Wine Conference Centre, 131 Garvock Hill, Dunfermline,
Scotland KY11 4JU