എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ മോഹന്‍ലാലിന് മാത്രമേ കഴിയൂ, യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല അദ്ദേഹം; ചോദ്യങ്ങൾ ചോദിക്കേണ്ടത് മമ്മൂട്ടിയോട്, ദിലീപ് വിഷയത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ….

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ മോഹന്‍ലാലിന് മാത്രമേ കഴിയൂ, യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല അദ്ദേഹം; ചോദ്യങ്ങൾ ചോദിക്കേണ്ടത് മമ്മൂട്ടിയോട്, ദിലീപ് വിഷയത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ….
October 23 14:54 2018 Print This Article

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്ന് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്‍റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.

ദിലീപിന്‍റെ രാജിക്കത്ത് പുറത്തായതിന് പിന്നാലെയാണ് പ്രതികരണം‍. അമ്മയില്‍ നിന്നുള്ള ദിലീപിന്‍റെ രാജി ഡബ്ല്യുസിസിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്. ഷമ്മിയുടെ വാക്കുകള്‍

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles