അമ്മമധുരം; ചെറുകഥ

അമ്മമധുരം; ചെറുകഥ

റോയ് പാനികുളം

മുറ്റത്തു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് റോസ്‌മേരി തന്റെ കണ്ണടക്കിടയിലൂടെ പുറത്തേക്ക് പാളി നോക്കി. നേര്‍ത്ത ജനല്‍ വിരിയിലൂടെ പുറത്തെ കാഴ്ചകള്‍ അവ്യക്തമായി ഇപ്പോള്‍ അവള്‍ക്കു കാണാം. അടുത്തുള്ള പാര്‍ക്കിലെ മേപ്പിള്‍ മരത്തിന്റെ ഇലകളുടെ പച്ച നിറം മാറി മഞ്ഞ രാശി പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വസന്തകാലം പടിയിറങ്ങി പോകുന്നതിന്റെ മുന്നോടിയായി ഇലകളെല്ലാം പഴുത്തു പൊഴിയാന്‍ വെമ്പല്‍പൂണ്ടു നില്‍ക്കുന്നു. മരങ്ങള്‍ മഞ്ഞ നിറം കൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ക്കുന്നത് ഈ കാലയളവിലാണ്. മഞ്ഞുകാലം ഇങ്ങെത്തിക്കഴിഞ്ഞു.

കാറിന്റെ ഡോര്‍ മെല്ലെ അടച്ച്, അങ്കിള്‍ ജോസൂട്ടന്റെ കയ്യും പിടിച്ച് വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോള്‍ അവള്‍ മുന്‍വാതില്‍ തുറന്നു കാത്തു നിന്നു. അങ്കിളിന്റെ കുട്ടികളുടെ കൂടെ കളിക്കണം എന്ന് വാശി പിടിച്ചു കരഞ്ഞതിനാല്‍ ജോസൂട്ടനെ അവിടെ കൊണ്ട് ചെന്ന് വിട്ടിട്ടു വന്നതേയുള്ളു.

ഇത്രയും പെട്ടെന്ന് തിരിച്ചു വരാന്‍ എന്തായിരിക്കും കാരണം? പതിവ് കാരണങ്ങള്‍ തന്നെ ആയിരിക്കും. അവള്‍ മനസ്സില്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ രസമുള്ള പലതരം കാഴ്ചകള്‍ കണ്ടു രസം പിടിച്ചു വരികയായിരുന്നു അപ്പോഴാണ് മകനെയും കൊണ്ട് അങ്കിള്‍ വരുന്നത്. അങ്കിള്‍ അങ്ങനെയാണ് ഒരു ഇളംകാറ്റു തഴുകി തലോടുന്നത് പോലെയാണ് വരുന്നതും പോകുന്നതും. ആ വാക്കിലും നോക്കിലും എന്തൊരു സൗമ്യത!.

ഫേസ്ബുക്കില്‍ തന്റെ കൂട്ടുകാരുടെ എണ്ണം അയ്യായിരം കവിഞ്ഞിരിക്കുന്നു. ഇന്നലെ താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ലൈക്കുകള്‍ ആയിരത്തിനു മേലെയായി. കമന്റുകളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ആ ഫോട്ടോക്ക് താഴെ. ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു കുളിര്. എല്ലാവരും പറയുന്നത് തന്നെ കണ്ടാല്‍ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ല എന്നാണ്. ഈ ആണുങ്ങളുടെ ഒരു കാര്യം!. എന്തെല്ലാം കമന്റുകളാ!. അതൊക്കെ കാണുമ്പോള്‍ മനസ്സില്‍ ഒരു മഞ്ഞു മഴ പെയ്തിറങ്ങുന്നതു പോലെ.

താന്‍ എപ്പോഴും ഫേസ്ബുക്കില്‍ പിടക്കോഴിയെ പോലെ മുട്ടയിട്ടു പൊരുന്നയിരിക്കുകയാണന്നാണ് അച്ചായന്റെ പരാതി. അന്യ നാട്ടില്‍ വന്ന് ജോലിയും കുടുംബകാര്യങ്ങളുമായി നടക്കുമ്പോള്‍ ഇതൊക്കെയാണ് ആകെ ഒരു നേരമ്പോക്ക്. അതൊന്നും തന്റെ കെട്ട്യോന്‍ ജോയ് അച്ചായന് പറഞ്ഞാല്‍ മനസ്സിലാകില്ല!.  ഈവക കാര്യങ്ങള്‍ പറഞ്ഞ് വീട്ടില്‍ എന്നും വഴക്കാണ്. കുഞ്ഞു കുഞ്ഞു കാരണങ്ങളില്‍ തുടങ്ങി പിന്നെ പിന്നെ മുട്ടന്‍ വഴക്കിലാണ് അത് അവസാനിക്കുന്നത്.

ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പ് നടന്ന വഴക്ക് ഇത്തിരി കൂടി പോയോ?. ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെയാണ് അച്ചായന്‍ ജോലിക്ക് പോയിരിക്കുന്നത്!. ഒരു ദിവസം പുറത്തു നിന്നു കഴിക്കട്ടെ. എന്നാലെ ഒരു ഭാര്യയുടെ വില അങ്ങേരു മനസ്സിലാക്കുകയുള്ളൂ.

അങ്കിളിന്റെ വീട്ടില്‍ ഇവനെ കൊണ്ട് ചെന്നാക്കുമ്പോള്‍ കുറച്ചു നേരം സൈ്വരമായിരിക്കാന്‍ സാധിക്കുമെന്നാണ് വിചാരിച്ചത്. എന്തായാലും അത് നടന്നില്ല. അങ്കിള്‍ പോയിക്കഴിഞ്ഞ്,ഫേസ്ബുക്കില്‍ അന്നത്തെ കമന്റുകള്‍ വായിച്ചു രസിച്ചിരിക്കുമ്പോഴാണ് ജോസൂട്ടന്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞു വീണ്ടും ശല്യപ്പെടുത്താന്‍ തുടങ്ങിയത്. അവള്‍ക്കു തന്റെ കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

കയ്യില്‍ കിട്ടിയത് വസ്ത്രങ്ങള്‍ അലമാരയില്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന ഹാങ്കര്‍ ആയിരുന്നു. അത് കൊണ്ട് അവനെ കലി അടങ്ങുന്നതു വരെ തല്ലി. അപ്പോഴും ഇന്റര്‍നെറ്റിന്റെ മായികലോകം അവളെ മാടി മാടി വിളിക്കുന്നുണ്ടായിരുന്നു. ആ മായാലോകത്തിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ അസ്വസ്ഥതകള്‍ കൂടുകെട്ടാന്‍ തുടങ്ങിയിരുന്നു. ഒന്നിലും മനസ്സുറയ്ക്കുന്നില്ല.

പാവം അവനു വല്ലാതെ നൊന്തു കാണും. അവനു താനല്ലാതെ വേറെ ആരാണുള്ളത്?. അവന്‍ തന്നെ എന്ത് മാത്രം സ്‌നേഹിക്കുന്നു. അത് കൊണ്ടാണല്ലോ തന്നെ കാണണമെന്ന് വാശി പിടിച്ചു കരഞ്ഞതും അങ്കിള്‍ ഉടന്‍തന്നെ അവനെ ഇവിടെ കൊണ്ട് വന്നാക്കിയതും.

എന്നിട്ട് താന്‍ ചെയ്തതോ?. ആരോടൊക്കയോ ഉള്ള ദേഷ്യം മുഴുവന്‍ അവന്റെ മേല്‍ തീര്‍ത്തു. പ്രവാസത്തിന്റെ വിരസതയും മടുപ്പിക്കുന്ന ഈ ഏകാന്തതയും തന്നെ എത്രമാത്രം മാറ്റി മറിച്ചിരിക്കുന്നു?. എത്ര തല്ലു കിട്ടിയാലും,വഴക്ക് പറഞ്ഞാലും ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് അവന്‍ പുറകെ നടക്കും. ഇപ്രാവശ്യം അവനെ അടുത്തെങ്ങും കാണുന്നില്ലല്ലോ?.
എവിടെപ്പോയി ഒളിച്ചു?.

”ജോസൂട്ടാ”. . . .
അവള്‍ വീടാകെ അരിച്ചു പെറുക്കി. ദൈവമേ! അവനെ അകത്തൊന്നും കാണുന്നില്ലല്ലോ?. ”ജോസൂട്ടാ”. . . .
വിളിച്ചിട്ട് വിളി കേള്‍ക്കുന്നില്ലല്ലോ?. ”മമ്മീടെ മോന്‍ എവിടാ”?.
അവന്‍ പുറത്തേക്കെങ്ങാനും പോയിട്ടുണ്ടാകുമോ?. അവളുടെ മനസ്സില്‍ അനാവശ്യ ചിന്തകള്‍ മൊട്ടിടാന്‍ തുടങ്ങി. എന്ത് ചെയ്യും?. അങ്കിളിനെ ഒന്ന് വിളിച്ചു നോക്കിയാലോ?. വരട്ടെ. . ഒന്നുകൂടി അന്വേഷിക്കാം.

അച്ചായന്‍ ജോലികഴിഞ്ഞ് വരാന്‍ ഇനി അധികം സമയമില്ല. ഇതും കൂടി കേട്ടാല്‍ ഇന്നത്തെ വഴക്ക് ഒരു പൊട്ടിത്തെറിയിലേ അവസാനിക്കൂ. താന്‍ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ വഴക്ക് പറഞ്ഞാല്‍ ഒളിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാ?. അവള്‍ ഓര്‍ത്തു നോക്കി. ഒന്നുകില്‍ അമ്മയുടെ കട്ടിലിന്റെ അടിയില്‍,അതല്ലെങ്കില്‍ പത്തായപുരയില്‍. പിണങ്ങിപ്പിരിഞ്ഞ് അങ്ങനെ ഒളിച്ചിരിക്കുമ്പോള്‍ അമ്മ തന്നെ അന്വേഷിച്ച് അവിടെയെല്ലാം തിരഞ്ഞു നടക്കും. തിരച്ചിലിന്റെ ഒടുവില്‍ അമ്മ വിഷമിച്ചു കരയുന്നത് കേള്‍ക്കാം. അമ്മ കരഞ്ഞു തുടങ്ങുമ്പോഴേക്കും ഒളിച്ചിരിക്കുന്നതിന്റെ ആ സുഖം പോയിട്ടുണ്ടാകും.

മറ്റു ചിലപ്പോള്‍ ഒളിച്ചിരിക്കുന്നത് അമ്മയുടെ അലമാരക്ക് അകത്താണ്. അവിടെയിരുന്നാല്‍ ആര്‍ക്കും ഉടനെ കണ്ടു പിടിക്കാന്‍ കഴിയില്ല. കര്‍ത്താവേ!. ജോസൂട്ടന്‍ അലമാരക്കകത്തെങ്ങാനും ഒളിച്ചിരിപ്പുണ്ടാകുമോ?. എന്തായാലും അവിടെയുംകൂടി ഒന്നന്വേഷിച്ചേക്കാം. എന്നിട്ടും കണ്ടില്ലെങ്കില്‍ അങ്കിളിനേയും,അച്ചായനെയും വിളിച്ചു പറയാം. കരഞ്ഞുകൊണ്ട് അലമാര തുറന്നു നോക്കുമ്പോള്‍ അതാ അവിടെ അലമാരക്കകത്ത് ജോസൂട്ടന്‍ ഇരിക്കുന്നു.

”എന്റെ പൊന്നുമോനേ നീ മമ്മിയെ പേടിപ്പിച്ചുകളഞ്ഞല്ലോ?”.
ഇരുകൈകളാലും അവനെ വാരിയെടുത്ത് ഉമ്മവെക്കുമ്പോള്‍ ക്രമാതീതമായ അവന്റെ ശരീരത്തിന്റെ ചൂട് അവളുടെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ പൊള്ളിച്ചു. ഈശ്വരാ!. നന്നായി പനിക്കുന്നുണ്ടല്ലോ!.

അവന്റെ വെളുത്തു തുടുത്ത ശരീരം മുഴുവന്‍ അടികൊണ്ട് ചുവന്നു തിണര്‍ത്ത പാടുകള്‍. ചുവന്നു തിണര്‍ത്ത ആ പാടുകളില്‍ അവള്‍ മണിമുത്തങ്ങള്‍ കൊണ്ടൊരു മണിമാളിക തീര്‍ത്തു. അവളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ ഒരു പാലാഴി ഉറവ കൊണ്ടു. മനസ്സില്‍ നിന്നും എന്തൊക്കെയോ ഭാരങ്ങള്‍ ഒഴിഞ്ഞു പോകുന്നത് പോലെ. . .
അവനെ മടിയിലിരുത്തി നെറ്റിയില്‍ തുണി നനച്ചിടുമ്പോള്‍ അവളുടെ കൈകള്‍ അറിയാതെ വിറക്കുന്നുണ്ടായിരുന്നു.

ചുട്ടുപൊള്ളുന്ന വര്‍ത്തമാന കാലത്തിലേക്ക്,ഭൂതകാലത്തില്‍ നിന്നും അമ്മയുടെ നനുത്ത കൈകള്‍ നീണ്ടു വരുന്നതായും,അവ തന്നെ തഴുകി തലോടുന്നതായും അവള്‍ക്കു തോന്നി. കുഞ്ഞായിരിക്കുമ്പോള്‍,ചേട്ടനോടും ചേച്ചിയോടും തല്ലു കൂടിയാല്‍ പരാതി പറയാന്‍ ഓടി ചെല്ലുന്നത് അമ്മയുടെ അടുത്തേക്കാണ്. .
പരാതിയെല്ലാം കേട്ടു കഴിഞ്ഞാല്‍,ഉറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭരണിയില്‍ നിന്നും ചിരട്ടത്തവി കൊണ്ട് കുറച്ചു വെണ്ണ ഒരു പളുങ്ക് പാത്രത്തില്‍ പകര്‍ന്ന് അതിനു മീതെ നല്ല വെളു വെളുങ്ങനുയുള്ള പഞ്ചാര തൂവി കഴിക്കാന്‍ തരുമായിരുന്നു.

അത് കിട്ടിയാലുടനെ താന്‍ ആ പളുങ്ക് പാത്രവുമായി പടിഞ്ഞാറു വശത്തുള്ള അലക്കു കല്ലില്‍ ചെന്നിരിക്കും അപ്പോഴേക്കും ചേട്ടനും ചേച്ചിയും നാവ് നീട്ടിക്കൊണ്ട് അടുത്തേക്ക് വന്നിട്ടുണ്ടാകും. വഴക്ക് കൂടിയപ്പോള്‍ കിട്ടിയ അടിയെല്ലാം അപ്പോള്‍ തിരിച്ചു കൊടുക്കും. അതോടെ വഴക്കെല്ലാം മാറി ഞങ്ങള്‍ മൂന്ന് പേരും കൂടി ആ വെണ്ണയെല്ലാം തിന്നു തീര്‍ക്കും.

അപ്പന്റെ കോടതിയിലേക്ക് കേസുകള്‍ റഫര്‍ ചെയ്യുന്നതിന് മുന്‍പ് അമ്മയുടെ വക വേറെ ചില ഒത്തുതീര്‍പ്പുകളുമുണ്ട്.
അമ്മക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചില തീര്‍പ്പുകള്‍.
ആ ഒത്തുതീര്‍പ്പുകള്‍ക്ക് അമ്മ വലിയ ഫീസൊന്നും ഈടക്കിയിരുന്നില്ല.

ഞങ്ങളുടെ കയ്യില്‍ വെറുതെയിരിക്കുന്ന ഉമ്മയോ,മുത്തമോ ആ കവിളിലോ,നെറ്റിയിലോ കൊടുത്താല്‍ മതി. അന്നൊക്കെ അമ്മമാര്‍ക്ക് സന്തോഷിക്കാന്‍ അതൊക്കെ ധാരാളം മതിയായിരുന്നു.
ധാരാളിത്തമില്ലാത്ത കുഞ്ഞു ജീവിതങ്ങള്‍!.
മഴക്കാലമായാല്‍ അമ്മയുടെ ഞൊറിവാലില്‍ തൂങ്ങി വാല് പോലെ എപ്പോഴും താനുമുണ്ടാകും. അങ്ങനെ നടക്കാന്‍ ഒത്തിരി കാരണങ്ങളുണ്ട്.

ഒന്ന്. . . ഇടയ്ക്കിടെ ഉണ്ടാകുന്ന ഇടിവെട്ടും മിന്നലും. . അപ്പോള്‍ അമ്മയെ ഇങ്ങനെ കെട്ടിപ്പിടിച്ച് ആ മാറില്‍ ചാഞ്ഞിരിക്കാം. ആ മാറില്‍ ചാഞ്ഞിരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുരക്ഷിത ബോധം മറ്റെവിടെപ്പോയാലും കിട്ടില്ല. അമ്മക്ക് നല്ല കൈതപ്പൂവിന്റെ സുഗന്ധമായിരുന്നു.

മറ്റൊന്ന്. . . കൈതപ്പൂവിന്റെ സുഗന്ധമേറ്റ് ആ മാറില്‍ ചാഞ്ഞിരിക്കുമ്പോള്‍ അമ്മ ഉണ്ടാക്കിത്തരുന്ന അതിവിശിഷ്ടമായ അമ്മയുടെ ആ കട്ടന്‍ചായ. പുറത്തു നല്ല മഴയുള്ളപ്പോഴാണ് അമ്മ ആ കട്ടന്‍ചായ സാധാരണയായി ഉണ്ടാക്കി തരുന്നത്. നല്ല ചൂടുള്ള കട്ടന്‍ ചായയില്‍ ധാരാളം പഞ്ചസാരയൊക്കെയിട്ടു,വെളുത്ത ചില്ല് ഗ്ലാസില്‍ പകര്‍ന്നു കുടിക്കാന്‍ തരും. അതിനു ശേഷമാണ് അമ്മയുടെ ആ പൊടിക്കൈ പ്രയോഗം. നല്ല കുത്തരിയുടെ നുറുങ്ങുകള്‍ വറുത്തെടുത്ത് കട്ടന്‍ ചായക്ക് മുകളില്‍ വിതറും. പുറത്തു മഴ കോരിച്ചൊരിയുമ്പോള്‍ അമ്മയുടെ മടിയിലിരുന്ന്,മഴയുടെ സൌന്ദര്യം ആസ്വദിച്ച് ആ കട്ടന്‍ചായ ഊതി. . . ഊതി ഇങ്ങനെ. . . ഇങ്ങനെ മൊത്തി. . മൊത്തി കുടിക്കാന്‍ എന്ത് രസമാണെന്നോ!.

എത്ര അനായാസമായാണ് അമ്മ തന്റെ ആറു മക്കളേയും വളര്‍ത്തി വലുതാക്കിയത്. ഞങ്ങള്‍ കുട്ടികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാന്‍ അമ്മക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.
എന്നാല്‍ തനിക്കോ?. ഈ ഒരൊറ്റ കുട്ടിയെ പോലും ലാളിച്ചു വളര്‍ത്താന്‍ സാധിക്കുന്നില്ല.

എത്രനാളായി നാട്ടിലുള്ള അമ്മയെ ഒന്ന് വിളിച്ചിട്ട്?. തന്നെ ഒന്ന് കാണാന്‍. . . തന്റെ ഒരു വിളി കേള്‍ക്കാന്‍. . . അമ്മ എന്ത് മാത്രം കൊതിക്കുന്നുണ്ടാവും?. അമ്മയെ വിളിക്കാന്‍ ശ്രമിച്ചു
കൊണ്ടിരിക്കുമ്പോഴാണ്,മകന്റെ നെറ്റിയില്‍ നനച്ചിട്ടിരുന്ന തുണി ഉണങ്ങി പോയിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചത്. തുണി വീണ്ടും നനച്ച് നെറ്റിയില്‍ ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ഇടംകണ്ണാല്‍ അവന്‍ അവളെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു.
”ഹഗ് മി മമ്മി”.

അവന്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ അവളോട് കെഞ്ചി.
അവനെ മടിയിലിരുത്തി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് മഴ അവളുടെ ലാസ്യ നടനം തുടങ്ങിയിരുന്നു.
ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കെല്ലാം എന്നന്നേക്കുമായി അവള്‍ ചിരിക്കുന്ന ഒരു ”സ്‌മൈലി” പോസ്റ്റ് ചെയ്തു. ഇതുവരെ കാണാത്ത കൂട്ടുകാര്‍ക്കു വേണ്ടി ഇനിയൊരു കുടുംബകലഹം വേണ്ട എന്നവള്‍ മനസ്സിലുറപ്പിച്ചു. കുടുംബത്തിനുവേണ്ടി കുറച്ചു സമയം കണ്ടെത്തണം.

മൊബൈല്‍ ഫോണ്‍ അലമാരയില്‍ എടുത്തു വെക്കുമ്പോള്‍ പുറകില്‍ ജോസൂട്ടന്റെ കാല്‍പെരുമാറ്റം. ജോസൂട്ടന്റെ പനിയെല്ലാം കുറഞ്ഞെന്നു തോന്നുന്നു. അവന്‍ സന്തോഷത്തോടെ അവിടെല്ലാം ഓടിച്ചാടി നടക്കുന്നുണ്ട്. പുറത്തു കാറിന്റെ ഡോര്‍ ശക്തിയായി അടയുന്ന ശബ്ദം കേട്ടവള്‍ ജാലകവിരിയിലൂടെ പുറത്തേക്ക് നോക്കി. ഭര്‍ത്താവ് ജോലി കഴിഞ്ഞ് വരുന്നുണ്ട്.

പുഞ്ചിരിച്ചുകൊണ്ട് കതകു തുറന്ന്,കയ്യിലിരുന്ന ടവല്‍ കൊണ്ട് അയാളുടെ തല തുവര്‍ത്തികൊണ്ടിരിക്കുമ്പോള്‍,അയാളുടെ മുഖത്തെ ആശ്ചര്യഭാവം അവള്‍ കണ്ടില്ലെന്നു നടിച്ചു.
പുറത്തെ മഴ ആസ്വദിച്ച് ജനാലക്കരികില്‍ നില്‍ക്കുന്ന അവളുടെ കണ്ണുകളിലേക്കു അയാള്‍ സ്‌നേഹപൂര്‍വ്വം നോക്കിനില്‍ക്കേ അവരുടെ ഇടയിലേക്ക് തിക്കിത്തിരക്കി ജോസൂട്ടന്‍ കയറി വന്നു.
അമ്മയുടെ ആ സ്‌പെഷ്യല്‍ കട്ടന്‍ചായ ഒന്നു പരീക്ഷിച്ചു നോക്കിയാലോ?.

അമ്മയുടെ അതിവിശിഷ്ടമായ ആ കട്ടന്‍ചായ അച്ചായനും,ജോസൂട്ടനും മൊത്തി മൊത്തി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അയാളുടെ മുഖത്തെ ആശ്ചര്യ ഭാവം ഒരു മന്ദഹാസത്തിനു വഴിമാറി.

ആ സമയം തുറന്നു കിടക്കുന്ന ജനല്‍പ്പാളിയില്‍ക്കൂടി കൈതപ്പൂവിന്റെ കൊതിപ്പിക്കുന്ന ഗന്ധം മുറിയാകെ വന്നു നിറയുന്നതു പോലെ അവള്‍ക്കു തോന്നി.

 

roty റോയ് പാനികുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,642

More Latest News

ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല ; ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി അമേരിക്കന്‍ മലയാളികള്‍

ദിലീപിന്റെ കഷ്ടകാലം തീരുന്നില്ല .നാട്ടിലെ വിമര്‍ശനങ്ങള്‍ കേട്ട് മനംമടുത്തു വിദേശത്തു ഷോ നടത്താന്‍ പോകുന്ന ദിലീപിന് അവിടെയും തിരിച്ചടി.അതെ ദിലീപിന്റെ ഷോ ബഹിഷ്കരിക്കുന്നതായി അമേരിക്കന്‍ മലയാളികള്‍. അമേരിക്കന്‍ മലയാളിയായ സാബു എന്ന ആളാണ് സെല്‍ഫി വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ വാട്ട്സ് ആപ്പിലും ഫേയ്ബുക്കിലും വൈറലായി കഴിഞ്ഞു.

അമേരിക്കയില്‍ നൈറ്റ് ക്ലബില്‍ വെടിവെയ്‌പ്പ്; രണ്ടു പേര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു;

അമേരിക്കയിലെ തിരക്കേറിയ നൈറ്റ് ക്ലബ്ബിൽ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 1.30 നാണ് ഓഹായിയോ സംസ്ഥാനത്തെ സിൻസിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് നടന്നത്.

പരാതിയില്ല; ശശീന്ദ്രനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ് ഇപ്പോള്‍.

ആണ്‍കുട്ടി ജനിക്കാന്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം കിടക്കപങ്കിടണം എന്ന് ഭര്‍ത്താവ്; സഹികെട്ട ഭാര്യ ഒടുവില്‍ അത്

ആണ്‍കുട്ടി ജനിക്കാനായി സഹോദരനോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊന്നു. ആണ്‍കുട്ടി ജനിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവ് ഭാര്യയെ നിരവധി തവണ ഗര്‍ഭ ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്ത്രീയുടെ മൊഴി.

ആര്‍എസ്എസ്സുകാരുള്ളിടത്ത് ബ്രാ കഴുകി പുറത്തിടാന്‍ പോലും പറ്റില്ലെന്ന് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്‌; പോസ്റ്റിനു

ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നതിന് എതിരെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ട രശ്മി നായര്‍ക്ക്‌ സോഷ്യല്‍ മീഡിയയില്‍ തെറിഅഭിഷേകം .'ബ്രായുടെ വള്ളികൂടി ആധാറുമായി ലിങ്ക് ചെയ്യണം എന്ന് നിയമം പാസാക്കണം സാര്‍' ...എന്നാണ് ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം എന്ന തീരുമാനത്തിനെതിരെ രശ്മി ഇട്ട പോസ്റ്റ്‌ .ഇതോടെ സംഘപരിവാര്‍/ബിജെപി അനുകൂലികള്‍ അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് പച്ചത്തെറി വിളി എഴുതാന്‍ തുടങ്ങി .

20-ാം വയസിലും 30-ാം വയസിലും ദുരനുഭവമുണ്ടായിട്ടില്ല; എന്നാല്‍ ഈ 42-ാം വയസില്‍; മലയാള

ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വന്‍ ജനപിന്തുണ;ഇതുവരെ 940 പൗണ്ട് ലഭിച്ചു

മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കയ്ക്ക് കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.

കാലു പിടിച്ചു പറഞ്ഞിട്ടും വെറുതെ വിട്ടില്ല; കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ

കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചവരില്‍ ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം ഉണ്ടെന്നു യുവതിയുടെ വെളിപ്പെടുത്തല്‍ .

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12കാരൻ അച്ഛനെതിരെ പോലീസ് പോസ്‌കോ ചുമത്തി;  ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ആരോപണം!

പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ്

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗീക സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്ത് വിട്ടു... വീഡിയോ കാണാം

തിരുവനന്തപുരം : സ്ത്രീസുരക്ഷക്കായി മുറവിളി കൂട്ടിയ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗീക വൈകൃതങ്ങള്‍ 'മംഗളം ടെലിവിഷനി' ലൂടെ പുറത്ത്. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷന്‍' പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള 'ഫോണ്‍ സെക്‌സ്'സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്.

ശുദ്ധമുള്ള നോമ്പേ സമാധാനത്താലേ വരിക

ദൈവ കൃപയാല്‍ വലിയ നോമ്പിന്റെ പകുതി ദിവസങ്ങള്‍ നാം പിന്നിട്ടു. പ്രാര്‍ത്ഥനയാലും നോമ്പാലും പിശാചിന്റെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് രക്ഷയുടെ കഷ്ടാനുഭവത്തോട് നാം അടുത്ത് വന്നിരിക്കുന്നു. ലോകത്തില്‍ നടമാടുന്ന പൈശാച്യ പ്രവര്‍ത്തനങ്ങളെ നമ്മുടെ പ്രാര്‍ത്ഥനയില്‍ നാം ഉള്‍ക്കൊള്ളേണ്ട ആവശ്യകത നാം മനസിലാക്കേണ്ടിയിരിക്കുന്നു. രോഗ സൗഖ്യത്തിനുവേണ്ടി അനേകര്‍ ദൈവസന്നിധിയില്‍ വന്നുചേര്‍ന്ന ചിന്തകളായിരുന്നു നാം കഴിഞ്ഞ ആഴ്ചകളില്‍ ധ്യാനിച്ചിരുന്നത്. എങ്കില്‍ ഇന്ന് കര്‍ത്താവ് കണ്ട ഒരു ദാസിക്ക് സൗഖ്യം പ്രദാനം ചെയ്യുന്ന ഭാഗമാണ് ധ്യാനവിഷയമാകുന്നത്.

''അത്താഴം മുടക്കുന്ന ചില നീര്‍ക്കോലികള്‍....'' ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

ചില ചെറിയ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ട, വലിയ കാര്യങ്ങള്‍ക്ക് തടസം നേരിടുന്നതിനെയാണ് 'നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന പഴമൊഴി ദ്യോതിപ്പിക്കുന്നത്. നീര്‍ക്കോലി വിഷമില്ലാത്ത പാമ്പായാണ് കരുതപ്പെടുന്നതെങ്കിലും ജീവിത സന്തോഷത്തിന്റെ താളം തെറ്റിക്കാനും രസച്ചരട് പൊട്ടിക്കാനും ഈ കൊച്ചു ജീവിക്കാവും എന്നു സാരം. ജീവിതത്തിലുണ്ടായ ചെറിയ ചില തടസ്സങ്ങളില്‍ തട്ടി, വലിയ നേട്ടങ്ങളോ സൗഭാഗ്യങ്ങളോ ഒക്കെ കൈവിട്ട ചിലരെങ്കിലും കാണും. ഏതാനും കുബുദ്ധികള്‍ ഇക്കഴിഞ്ഞ ദിവസം ലണ്ടന്‍ നഗരത്തില്‍ അക്രമത്തിന്റെ തന്നിഷ്ടം കാണിച്ചപ്പോള്‍, ലോകപ്രശസ്ത ആഡംബര നഗരത്തിന്റെ പേരിനും അതിലെ സ്വച്ഛ ജീവിതങ്ങളുടെ നൈരന്തര്യത്തിനുമാണ് ഏതാനും ദിവങ്ങളിലേയ്ക്കെങ്കിലും മങ്ങലേറ്റത്. കഴിഞ്ഞ ബുധനാഴ്ച എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് - ലണ്ടന്‍ വിമാനത്തില്‍ ഒരു ചെറിയ പക്ഷി വന്നിടിച്ചതാണ്, പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ യാത്ര റദ്ദുചെയ്യാന്‍ കാരണമായത്.

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം: പോലീസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. പൊലീസ് ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുതെന്നും വിഎസ് പറഞ്ഞു. ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ട സംഭവത്തിലും വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു.

വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം റെസ്‌റ്റോറന്റ് ഉടമ

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമജന്‍സി ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി മുസ്ലീം...

ബ്രെക്‌സിറ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ തെരുവില്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് നീക്കങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ലണ്ടനിലാണ് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ബ്രെക്‌സിറ്റിന്റെ ഔദ്യോഗിക തുടക്കമായ ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ബ്രെക്‌സിറ്റ് വിരുദ്ധ പ്രകടനം നടന്നത്. യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയുടെ തുടക്കമായ റോം ഉടമ്പടിയുടെ 60-ാം വാര്‍ഷികത്തിലായിരുന്നു യൂറോപ്പ് അനുകൂല പ്രകടനം ലണ്ടനില്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.