എ​ൽ​ദോ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

by News Desk | August 18, 2019 5:29 pm

കൊ​ച്ചി: സി​പി​ഐ ന​ട​ത്തി​യ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. എം​എ​ൽ​എ​യെ ത​ല്ലി​യ കൊ​ച്ചി സെ​ൻ​ട്ര​ൽ എ​സ്ഐ വി​പി​ൻ ദാ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​സ്ഐ​യു​ടെ ഭാ​ഗ​ത്ത് നോ​ട്ട​ക്കു​റ​വു​ണ്ടാ​യ​താ​യും എം​എ​ൽ​എ​യെ തി​രി​ച്ച​റി​യു​ന്ന​തി​ൽ പി​ഴ​വു​ണ്ടാ​യ​താ​യും വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി.

ഞാ​റ​യ്ക്ക​ല്‍ സി​ഐ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ന​ട​ത്തി​യ ഐ​ജി ഓ​ഫീ​സ് മാ​ര്‍​ച്ചി​നി​ടെ​യാ​ണ് എം​എ​ൽ​എ​യ്ക്കു മ​ർ​ദ​ന​മേ​റ്റ​ത്. എ​ല്‍​ദോ എ​ബ്ര​ഹാം ഉ​ള്‍​പ്പ​ടെ ഏ​ഴ് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു. മാ​ര്‍​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി​രു​ന്ന എ​ല്‍​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് വ​ള​ഞ്ഞി​ട്ട് അ​ടി​ച്ചെ​ന്നാ​ണ് സി​പി​ഐ ആ​രോ​പി​ക്കു​ന്ന​ത്.

മു​തു​ക​ത്ത് ലാ​ത്തി​യ​ടി​യേ​റ്റ നി​ല​യി​ല്‍ ആ​ദ്യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച എം​എ​ല്‍​എ​യെ കൈ​യ്ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൈ​യ്ക്ക് പൊ​ട്ട​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. മാ​ര്‍​ച്ച്‌ അ​ക്ര​മാ​സ​ക്ത​മാ​യ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന എം​എ​ൽ​എ​യെ വി​പി​ൻ ദാ​സ് മ​ർ​ദി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

Endnotes:
  1. സ്പെ​യി​ൻ-പോർച്ചുഗൽ പോരാട്ടം ഒപ്പത്തിനൊപ്പം; റൊ​ണാ​ൾ​ഡോ​യ്ക്ക് ഹാ​ട്രി​ക്…..: http://malayalamuk.com/cristiano-ronaldo-hit-new-records-in-fridays-portugal-tie-against-spain/
  2. ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​തയിലെ കോടികളുടെ തട്ടിപ്പ്; ഒ​​​ളി​​​വി​​​ൽ​​​പോ​​​യ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ കൊച്ചിയിൽ പി​​​ടി​​​യി​​​ൽ: http://malayalamuk.com/kerala-police-arrested-asis-joginder-singh-and-rajpreet-singh-from-hotel-casa-linda-on-tuesda/
  3. കൊന്നത് വി​ദ​ഗ്ധ​നാ​യ കൊലയാളി, കൊലപ്പെടുത്തിയത് മൂർച്ചയുള്ള കട്ടർ കൊണ്ട്; രക്തം കട്ടപിടിക്കാത്ത ശരീരം, മുറിച്ച ഭാഗങ്ങളിൽ ശരീരം ചിന്നിച്ചിതറിയ നിലയിൽ, കൊല്ലപ്പെട്ടത് ആര് ? കൊലയാളിയും….: http://malayalamuk.com/kozhikode-elavazhinjipuzha-dead-body/
  4. കെവിന്റെ കൊലപാതകം : പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മി​ല്ല, വീ​കാ​രാ​ധീ​ന​നാ​യി കോ​ട്ട​യം മു​ൻ എ​സ്പി: http://malayalamuk.com/kevin-murdered-about-kottayam-sp/
  5. ദുരന്ത ഭൂമിയിൽ മ​ന​മി​ട​റാ​തെ…! കാണുന്നത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ രംഗങ്ങൾ; എന്നിട്ടും അവർ പിടിച്ചു നിന്നും, കവളപ്പാറയിൽ യന്ത്രങ്ങളുമായി തിരച്ചിൽ നടത്തുന്നവർ….: http://malayalamuk.com/kavalappara-searching-people/
  6. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ചു​മ​ലി​ലേ​റി…….! ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്‌​കാ​രം സച്ചിനിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്; പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് സ​ച്ചി​ൻ: http://malayalamuk.com/sachin-tendulkar-receives-best-laureus-sporting-moment-award/

Source URL: http://malayalamuk.com/si-suspended-related-to-eldho-issue/