ലങ്കാഷയർ യൂണിവേഴ്സിറ്റിയിലെ എം ബി എ വിദ്യർത്ഥിയായ സിദ്ധാർഥിനെ (23) കാണാനില്ല പരാതി പോലീസിന്. ലിങ്കൻഷയർ പോലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആണ് പ്രസ്തുത വിവരം വന്നിട്ടുള്ളത്. കഴിഞ്ഞ ഞായാറാഴ്ച (15/03/2020) 8:30 pm നോട് അടുത്താണ് കാണാതായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. പരാതി ലഭിച്ചയുടൻ പോലീസ് ഹെലികോപ്റ്ററുകളും ഡ്രോൺ മുതലായവ ഉപയോഗിച്ച് തിരഞ്ഞു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ അവസാനമായി സഞ്ചരിച്ചത് സിറ്റിക്ക് അടുത്തുള്ള docks ന് അടുത്തേക്ക് ആണ് എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഏഴു മണിയോടെ നാട്ടിനുള്ള പിതാവുമായി സംസാരിച്ചിരുന്നു. അപ്പോൾ വളരെ സന്തോഷവാനായിരുന്നു സിദ്ധാർത് എന്നാണ് നാട്ടിലുള്ള പിതാവ് ഈ വിഷയത്തെപ്പറ്റി പങ്കുവെച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എല്ലാദിവസവും നാട്ടിലെ മാതാപിതാക്കളുമായി സംസാരിക്കാറുള്ള സിദ്ധാർഥിന്റെ തിരോധാനം കുടുംബത്തെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. ജൂലൈ 2019 ആണ് UCLAN യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്‌തത്‌. യുകെയിൽ ഉള്ള മറ്റൊരു സിറ്റിയിലും കൂട്ടുകാരോ ബന്ധുക്കളോ ഇല്ലെന്നു പിതാവ് വെളിപ്പെടുത്തി.

വളരെയധികം മലയാളി വിദ്യാർത്ഥികളും പഠിക്കാനെത്തിയിരിക്കുന്ന ഒരു യൂണിവേഴ്സിറ്റി ആണ് ഇത്. സിദ്ധാർത്ഥിന്റെ മുറി സേർച്ച് ചെയ്തതിൽ നിന്നും പാസ് പോർട്ട്  കണ്ടെടുക്കുകയും ചെയ്തതോടെ യുകെ വിട്ടു പോകാനുള്ള സാധ്യത ഇല്ലാതായി. എന്തായാലും ഇന്ന് കാണാതായിട്ട് 6 ദിവസം ആയിരിക്കുകയാണ്.

പരാതിയുടെ വെളിച്ചത്തിൽ ലിങ്കൻഷയർ പോലീസിന്റെ പൊതുജനത്തോട്  സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക

contact police on 101 quoting log 1362 of March 15.

[ot-video]

[/ot-video]