ആത്മഹത്യയെന്ന് പോലീസ് എഴുതിയത്തള്ളാന്‍ തുടങ്ങിയ കേസ്, ഗീതാഞ്ജലിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഗീതാഞ്ജലിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി അവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.

ഗീതാഞ്ജലിക്ക് ആദ്യത്തെ കുട്ടി പിറന്നത് മുതല്‍ രവ്‌നീതും കുടുംബവും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടാമത്തെ കുട്ടി പെണ്‍കുഞ്ഞ് ആയതോടെ പീഡനം വര്‍ധിച്ചു.