ലണ്ടന്‍: യു.കെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി.ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ റണ്ണറപ്പായി ചരിത്ര നേട്ടം കുറിച്ച് ജൈത്ര യാത്ര തുടങ്ങിയ സിയന്‍ മനോജ് ജേക്കബ് വീണ്ടും ലോക മലയാളികള്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരി കൊണ്ടാണ് സിയന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ആദ്യമായി യു.കെയില്‍ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി മാറിയത്.

സിയാന്‍ മനോജ് ജേക്കബ്, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പുതുവര്‍ഷത്തില്‍ ഗംഭീരമായ തുടക്കമാണ് സിയന്‍ കുറിച്ചിരിക്കുന്നത്. പ്യൂവര്‍ ഇന്റര്‍നാഷണല്‍ 2019 ലിറ്റില്‍ മിസ് കിരീടം സ്വന്തമാക്കി കൊണ്ടാണ് ഈ എട്ടു വയസുകാരി ഈ മേഖലയില്‍ അത്ഭുതമായി മാറുന്നത്. ആറു വ്യത്യസ്ത റൗണ്ടുകളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. ഫാഷന്‍ റൗണ്ട്, മോഡലിംഗ് റണ്‍വേ റൗണ്ട്, ഫോര്‍മല്‍ റൗണ്ട്, ഇന്റര്‍വ്യൂ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. ഇതുകൂടാതെ ബേസ്ഡ് ഓഫ് ബേസ്ഡ് ഉം സൂപ്പര്‍ ഓപ്ഷണല്‍ വിന്നര്‍ സൈഡ് അവാര്‍ഡിനും സിയന്‍ അര്‍ഹയായി. ഒപ്പം ക്യാഷ് പ്രൈസും ലഭിച്ചു. അടുത്തമാസം ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന സിയാന്‍, മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ യൂ.കെയെ പ്രതിനിധീകരിക്കും.

നൃത്തവും, ഡിസൈനിങ്ങും, മോഡലിങ്ങും ഈ കൊച്ചുമിടുക്കിയുടെ ഹരമാണ്. ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവെന്റുകളാണ് കുറിക്കപ്പെട്ടത്. മെട്രോ മലയാളം ടി.വിയുടെ ഭാഗം കൂടിയായ ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രസ്മിയുടെയും മകളായ സിയന്‍ യു.കെയില്‍ ഗ്ലോസ്റ്ററില്‍ സൈന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.