ഓഖി ദുരന്തം തുടരുമ്പോൾ : മരിച്ചത് മേരിജേ‌ാൺ എന്ന് തിരിച്ചറിഞ്ഞത് ഒന്നരവയസുള്ള മകളിലൂടെ

ഓഖി ദുരന്തം തുടരുമ്പോൾ : മരിച്ചത് മേരിജേ‌ാൺ എന്ന് തിരിച്ചറിഞ്ഞത് ഒന്നരവയസുള്ള മകളിലൂടെ
December 13 11:59 2017 Print This Article

കടലിൽ കാണാതായ തെക്കേകെ‍ാല്ലങ്കേ‍ാട് ഫിഷർമെൻ കോ‍ളനിയിൽ മത്സ്യത്തെ‌ാഴിലാളിയായ മേരിജേ‌ാൺ(30)ൻെറ മൃതദേഹമാണു മകൾ അനബെല്ലിൽ നിന്നു ശേഖരിച്ച ഡിഎൻഎ പരിശോ‍ധനയിലൂടെ സ്ഥിരീകരിച്ചത്. അഞ്ചു ദിവസം മുമ്പു നേവിയേ‍‌ാടെ‍ാപ്പമെത്തിയ പ്രദേശവാസികളായ തിരച്ചിൽ സംഘത്തിന് അമ്പലപ്പുഴയ്ക്കു സമീപത്തെ കടലിൽ നിന്നു മേരിജേ‍ാണിന്റേതടക്കം രണ്ടു മൃതദേഹങ്ങൾ ലഭിച്ചെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മേ‍ാർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കാരം നടത്തി. മേരിജോണിനെ‍ാപ്പം കിട്ടിയ മൃതദേഹം അലക്സാണ്ടറിന്റേതാണെന്ന നിഗമനത്തിൽ മാതാവ്, മകൻ എന്നിവരിൽ നിന്നു ഡിഎൻഎ ശേഖരിച്ചു പരിശേ‍ാധനയ്ക്ക് അയച്ചിട്ടുണ്ട്. കുക്കുവാണു മരിച്ച മേരിജേ‍ാണിൻെറ ഭാര്യ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles