സ്മൃതി ഇറാനിയെ വാര്‍ത്താ വിതരണ വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് നീക്കി. പുതിയ മന്ത്രിയായി രാജ്യവര്‍ദ്ധന്‍ സിംഗ് രാത്തോഡ്

by News Desk 1 | May 14, 2018 5:23 pm

ന്യൂഡൽഹി∙ ചലച്ചിത്ര പുരസ്കാര സമർപ്പണം വിവാദത്തിലാക്കിയ നടപടിക്കുപിന്നാലെ വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ തൽസ്ഥാനത്തുനിന്നു നീക്കി. രാജ്യവർധൻ സിങ് റത്തോഡാണു പുതിയ വാർത്താവിതരണ മന്ത്രി. ഇതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല മാത്രമേയുണ്ടാകൂ. റെയിൽവേ മന്ത്രി പീയുഷ് ഗോയലിനാണു ധനവകുപ്പിന്റെ അധികച്ചുമതല. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്നു വിശ്രമത്തിലാണ്. അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തു വരുന്നതുവരെ ഗോയൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാ‌ലിയയെയും നിയമിച്ചു.

ചലച്ചിത്ര പുരസ്കാര സമർപ്പണത്തിലുണ്ടായ വിവാദത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദും കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തിൽനിന്നു മറ്റൊരു മന്ത്രാലയത്തിലേക്കു മാറ്റുന്നത്. നേരത്തേ, മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയിൽനിന്നും ഇറാനിയെ നീക്കിയിരുന്നു. പ്രകാശ് ജാവഡേക്കറാണ് പകരം ചുമതലയേറ്റെടുത്തത്.

Endnotes:
  1. രാഹുല്‍ ഗാന്ധിയെ വിറപ്പിച്ച താരത്തിളക്കത്തോടെ മന്ത്രിസഭയിലേക്ക്; നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാഷ്ട്രീയ ജിവിതം പ്രതിസന്ധിയില്‍; സ്മൃതി ഇറാനിക്ക് വീണ്ടും തരംതാഴ്ത്തല്‍: http://malayalamuk.com/smrithi-irani-political-career-in-crisis/
  2. ചലച്ചിത്ര പുരസ്‌കാര വിതരണത്തിലെ വിവാദങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി; അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍: http://malayalamuk.com/national-film-award-issues/
  3. ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ വിവേചനം. ബഹിഷ്കരണ ഭീഷണിയുമായി ജേതാക്കള്‍: http://malayalamuk.com/national-film-award/
  4. വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; തീരുമാനം വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന്: http://malayalamuk.com/centrel-government-decided-to-withdraw-journalist-accreditation-ban-on-fake-news/
  5. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  6. ഓൺലൈൻ മാധ്യമങ്ങൾക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; പുതിയ പദ്ധതി വെളിപ്പെടുത്തി കേന്ദ്ര വാര്‍ത്താവിനമയ മന്ത്രി സ്മൃതി ഇറാനി: http://malayalamuk.com/according-to-irani-the-recent-consolidation-of-three-media-units-under-the-bureau-of-outreach/

Source URL: http://malayalamuk.com/smriti-irani-removed-from-ib-ministry/