പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടെയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി

by News Desk 5 | December 7, 2017 4:29 am

ഡഗന്‍ഹാം: പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന… ചിന്ന … ആസൈ എന്ന എക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റ് ഹാനം ആലപിച്ച മിന്‍മിനിയും ഡിസംബര്‍ 26-ാം തീയതി വൈകുന്നേരം 6.00 മണിക്ക് ലണ്ടനിലെ ഡഗന്‍ഹാമിലുള്ള ഫാന്‍ഷോവ് കമ്മ്യൂണിറ്റി ഹാളില്‍ (Fashawe) ”സ്‌നേഹ സങ്കീര്‍ത്തനം” എന്ന സംഗീത സന്ധ്യ നടത്തുന്നു. ഈ സന്ധ്യയില്‍ ഇവരോടൊപ്പം കെ ജെ നിക്‌സന്‍, സുനില്‍ കൈതാരം, ബൈജു കൈതാരം, നൈഡന്‍ പീറ്റര്‍ തുടങ്ങിയവരും പങ്കെുക്കുന്നതായിരിക്കും. അനുഭവങ്ങളും അനുഭവ സാക്ഷ്യങ്ങളും അത്ഭുതങ്ങളും പങ്കുവെയ്ക്കുന്ന ഈ സന്ധ്യ യുകെ മലയാളികള്‍ക്ക് തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും.

2500ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണിട്ട പ്രശസ്ത സംഗീത സംവിധായകനാണ് പീറ്റര്‍ ചേരാനല്ലൂര്‍. ആത്മീയ ഗാനാലാപനങ്ങളും വചന പ്രഘോഷണങ്ങളും കൊണ്ട് സമ്പന്നമായ ഒരു സന്ധ്യ ആയിരിക്കും സ്‌നേഹസങ്കീര്‍ത്തനം. അതിവിപുലമായ കാര്‍ പാര്‍ക്കിങ്ങ് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആസ്വാദനത്തിന്റെ വേറിട്ട അനുഭവം ആത്മീയതയിലൂടെ ഒരുക്കുന്ന ഈ വേദിയിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രകാശ് ഉമ്മന്‍ – 07786282497, സോണി – 07886973751

വേദിയുടെ അഡ്രസ്
Fanshawe Community Centre
73, Bernmead Road
Dagenham
London
RM9 5 AR

ട്യൂബ് സ്റ്റേഷന്‍ – Dagenham Heathway (District Line)

Endnotes:
  1. പീറ്റര്‍ ചേരാനല്ലൂരിന്റെയും മിന്‍മിനിയുടെയും സ്‌നേഹ സങ്കീര്‍ത്തനത്തിനായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി; സംഗീത സന്ധ്യ 26ന്: http://malayalamuk.com/sneha-sankeerthanam-2/
  2. പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടെയും സംഗീത സന്ധ്യ ക്രിസ്തുമസിന് ലണ്ടനിലെ ഡഗന്‍ഹാമിലും മറ്റു പട്ടണങ്ങളിലും: http://malayalamuk.com/peter-minmini-programme/
  3. അശ്വിന്‍ മോന് യുകെ മലയാളി സമൂഹം വിട നല്‍കി, വിതുമ്പി കരഞ്ഞ് പീറ്റര്‍ബോറോ മലയാളികള്‍: http://malayalamuk.com/funeral-ashvin-jenu/
  4. അശ്വിന്‍മോന് തിങ്കളാഴ്ച യാത്രാമൊഴി, പുതുവത്സരാഘോഷങ്ങള്‍ റദ്ദ് ചെയ്ത് പീറ്റര്‍ബോറോ മലയാളികള്‍: http://malayalamuk.com/asvin-jenu-funeral/
  5. ഔസേപ്പച്ചനും വിൽസ്വരാജും ഡോ: വാണി ജയറാമും സംഗീത സന്ധ്യയുമായി യുകെയില്‍ ; ഔസേപ്പച്ചൻ – രവീന്ദ്രൻ – ജോൺസൺ ടീമിന്റെ നിത്യഹരിത ഗാനങ്ങള്‍ ആസ്വദിക്കാന്‍ ആകാംഷയോടെ യുകെയിലെ സംഗീത പ്രേമികൾ: http://malayalamuk.com/the-masestros-uk/
  6. രാഗ താള മേളങ്ങളുടെ സമന്വയം നാളെ; കാത്തിരുന്ന സംഗീത മാമാങ്കത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം: http://malayalamuk.com/mazhavil-music/

Source URL: http://malayalamuk.com/sneha-sankeerthanam/