നവവധുവരന്മാരെ ട്രോളി സോഷ്യൽ മീഡിയ, വാര്‍ത്ത പ്രചരിപ്പിച്ചവരോട് വരന്റെ പ്രതികരണം; ഞങ്ങളുടേത് പ്രണയ വിവാഹം, ഞാൻ അവളെക്കാൾ മൂത്തതാണ്….

നവവധുവരന്മാരെ ട്രോളി സോഷ്യൽ മീഡിയ, വാര്‍ത്ത പ്രചരിപ്പിച്ചവരോട് വരന്റെ പ്രതികരണം; ഞങ്ങളുടേത് പ്രണയ വിവാഹം, ഞാൻ അവളെക്കാൾ  മൂത്തതാണ്….
February 08 08:30 2019 Print This Article

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം”കഴിഞ്ഞ ദിവസം മുതല്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില് വൈറലാകുന്ന ഒരു വിവാഹ ഫോട്ടോയുടെ അടിക്കുറിപ്പാണിത്. 45 വയസ്സുള്ള സ്ത്രീയെ പണം മോഹിച്ച് 25കാരന്‍ വിവാഹം കഴിച്ചു എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ് പി സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും ഫോട്ടോയാണ് തെറ്റായ അടിക്കുറിപ്പോടെ വൈറലായത്. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതിയുമായി അനൂപ് രംഗത്തെത്തി. അവളേക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട് തനിക്കെന്നും തങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് വരനായ അനൂപ് രംഗത്തെത്തിയത്. കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.

തങ്ങളുടെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് അനൂപ്. ഫെബ്രുവരി നാലാം തിയ്യതിയാണ് അനൂപും ജൂബിയും വിവാഹിതരായത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles