തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യപ്രതി അമര്‍നാഥ് ബൈജു. അമര്‍നാഥിന് ആര്‍എസ്എസ്, ശിവസേന സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഹര്‍ത്താലിന് ശേഷം കലാപം ഉണ്ടാക്കാന്‍ പ്രതികള്‍ ആഹ്വാനം ചെയ്തു.

ആദ്യ സന്ദേശം അയച്ചതെന്നു കരുതുന്നവരില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. അമര്‍നാഥ് ബൈജുവിന് പുറമെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ എം.ജെ.സിറില്‍, സുധീഷ് സഹദേവന്‍, ഗോകുല്‍ ശേഖര്‍, അഖില്‍ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.

തെന്‍മല കുറുകുന്ന് അമര്‍നാഥ് വോയ്‌സ് ഓഫ് ട്രൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ പേരുകളിലുള്ള രണ്ടു വാട്‌സാപ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നു പൊലീസ് പറയുന്നു. അടുത്തിടെ ആര്‍എസ്എസ്സില്‍നിന്നു പുറത്താക്കിയ അമര്‍നാഥ് പിന്നീടു ശിവസേനയില്‍ ചേര്‍ന്നു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പാണു പിന്നീടു വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്ന പേരിലേക്കു മാറ്റിയതെന്നു പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മറ്റു നാലുപേരും വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍മാരാണ്.

ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അമര്‍നാഥ് ആണ്. പിന്നീട് ബാക്കി നാല് പേര്‍ ചേര്‍ന്ന് ഇത് വിപുലീകരിക്കുകയായിരുന്നു.