കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശാസിച്ചു; മാധ്യമങ്ങളിൽ വന്ന വാർത്ത ശുദ്ധഅസംബന്ധം, പ്രതികരിച്ചു കൊടിക്കുന്നിൽ സുരേഷ്

കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശാസിച്ചു;  മാധ്യമങ്ങളിൽ വന്ന വാർത്ത ശുദ്ധഅസംബന്ധം, പ്രതികരിച്ചു കൊടിക്കുന്നിൽ സുരേഷ്
June 18 08:08 2019 Print This Article

ബിജോ തോമസ് അടവിച്ചിറ

കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശാസിച്ചു എന്ന വാർത്തയോട് പ്രതികരിച്ചു എംപി. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും മലയാളത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയാൽ പോരായിരുന്നോ എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും എംപി പറഞ്ഞു. കേരളത്തിൽ നിന്നുള്ള മറ്റു എംപിമാരോട് സീനിയർ എംപി എന്ന നിലയിൽ മലയാളത്തിൽ ചൊല്ലിയാൽ മതിയെന്നും കേരളത്തിന്റെ തനിമകാത്തുസൂഷിക്കണമെന്നു പറയണമെന്നും പറയുകയാണുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ. സോണിയ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് പിന്നീട് വന്ന കേരള എംപി മാർ മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്

ഡൽഹിയിൽ നിന്നും മലയാളം യുകെ ലേഖകനോട് സത്യാവസ്ഥ വെളിപ്പെടുത്തി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴാം തവണയും എംപി ആയ  കൊടിക്കുന്നിൽ ലോക്‌സഭയിൽ സീനിയർ എംപി എന്ന നിലയിൽ പ്രോടൈം സ്‌പീക്കറുടെ ചുമതലയും നിർവഹിച്ചിരുന്നു. ഹിന്ദിയിൽ സംസാരിച്ചതിന് സോണിയ ഗാന്ധി ശാസിച്ചു എന്ന മട്ടിൽ മാധ്യമങ്ങളിൽ വാർത്ത വരികയുണ്ടായി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles