സ്വന്തം ലേഖകന്‍
സൌദി : ഇന്ന് ആം ആദ്മി പാര്‍ട്ടി എന്ന ജനകീയ പ്രസ്ഥാനം ജനഹൃദയങ്ങളെ എത്രത്തോളം ആഴത്തില്‍ ആകര്‍ഷിക്കുന്നു എന്നതിന് തെളിവുമായി സൗദിയില്‍ നിന്നും ഒരു മലയാളി യുവാവ്. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി താന്‍ വെച്ച ബെറ്റില്‍ തോറ്റതുകൊണ്ട് തന്റെ തല മൊട്ടയടിച്ചാണ് ഇദ്ദേഹം ആം ആദ്മികള്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാതൃകയാവുന്നത്.

ഫേസ് ബുക്കിലെ പ്രമുഖ ഗ്രൂപ്പായ ഡിഫ്രറന്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിലെ സജീവ അംഗമായ സോണി കുരുവിത്തടത്തിൽ എന്ന മെംമ്പറാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തന്റെ തല മൊട്ടയടിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് 59 ല്‍ കൂടുതല്‍ സീറ്റ് പഞ്ചാബില്‍ ലഭിക്കും എന്നാണ് സോണി ബെറ്റ് വെച്ചിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ 20 സീറ്റുകളാണ് നേടിയിരുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് പഞ്ചാബില്‍ 59 ല്‍ കൂടുതല്‍ സീറ്റ് കിട്ടിയില്ലായെങ്കില്‍ തന്റെ തല മൊട്ടയടിച്ച് അതിന്റെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കി ഇടാം എന്നതായിരുന്നു സോണിയുടെ ബെറ്റ്. സോണി ഒരു തികഞ്ഞ ആം ആദ്മി സ്നേഹി ആയതിനാല്‍ തന്നെ പറഞ്ഞ വാക്കില്‍ ഉറച്ചുനിന്നുകൊണ്ട് തല മൊട്ടയടിച്ചുകൊണ്ടുള്ള ഫോട്ടോ തന്റെ ഫേസ്‌ ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

സത്യസന്ധതയുടെയും നന്മയുടെയും പ്രതീകമായ ആം ആദ്മി പ്രസ്ഥാനത്തില്‍ അംഗമായ താന്‍ ഈ ബെറ്റിനോട് നൂറു ശതമാനം കൂറു പുലര്‍ത്തുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സോണി വെളിപ്പെടുത്തുന്നത്. വരുന്ന 39 ദിവസം ഈ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആയി സൂക്ഷിക്കും എന്നും വെളിപ്പെടുത്തുന്നു. അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കണ്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മറ്റ് രാഷ്ട്രീയ അനുഭാവികള്‍ ആയ ഗ്രൂപ്പ്‌ മെംബര്‍സിനെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

എന്ത് തന്നെയായാലും ഫോട്ടോ പോസ്റ്റ്‌ ചെയ്ത് മിനുറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ നൂറുകണക്കിന് സുഹൃത്തുക്കളാണ് സോണിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. വ്യത്യസ്ഥ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്ത്യയിലെയും, ലോകം മുഴുവനിലെയും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് ജനം അനുദിനം ആകര്‍ഷിക്കപ്പെടുന്നു എന്നും, ആ പാര്‍ട്ടിയുടെ പ്രത്യേശാസ്ത്രം ഉള്‍ക്കൊള്ളാനും, അതേപടി പിന്തുടരാനും പൊതുസമൂഹം തയ്യാറാകുന്നു എന്നതിന് തെളിവാണ് ഇതുപോലെയുള്ള സംഭവങ്ങള്‍.

സോണി കുരുവിത്തടത്തിലിന്റെ ഫേസ്‌ ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ 

ഈ കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഫറന്റ് തിങ്കേർസ് എന്ന ഗ്രൂപ്പിൽ ഒരു ചലഞ്ച് നടന്നിരുന്നു. ആംആദ്മിക്ക് 59+ സീറ്റ് കിട്ടിയില്ലെങ്കിൽ മൊട്ടയടിച്ച് പ്രൊഫൈൽ ഇടുമെന്ന്… സത്യസന്ധവും നന്മയുടെ പ്രതീകവുമായ ആം ആദ്മി എന്ന പ്രസ്ഥാനത്തിന്റെ ഒരു അംഗമായ ഞാൻ എന്റെ ചലഞ്ചിനോട് 100 % കൂറ് പുലർത്തുന്നു
20+ 39 അതായത് 39 ദിവസം ഈ പ്രൊഫൈലുമായി ഞാൻ ഉണ്ടാകും … എന്റെ കൂടെ ചലഞ്ച് തോറ്റ ആരെങ്കിലും  ( ആംആദ്മി, ബിജെപി) ഉണ്ടാകുമോ എന്ന കാരണവും പിന്നെ വ്യക്തിപരമായി ഉണ്ടായ (ഗ്രൂപ്പ് അഡ്മിൻസിന് അറിയാം) കാരണവും കൊണ്ടാണ് കുറച്ച് വൈകിയത് .. അതിന് പ്രത്യേകം ക്ഷമ ചോദിക്കുന്നു.
_____________________________________________

NB വെറും 4 വർഷം കൊണ്ട് ആം ആദ്മിയുടെ വളർച്ച കണ്ട് പിരി വട്ടായി ഗ്രൂപ്പുകളിൽ പോസ്റ്റ് ഇട്ട് സായൂജ്യമടയുന്ന ചിലരോട്
1 ബിജെപി … പ്രിയ സംഘീസ് എല്ലാക്കാലവും എല്ലാവരേയും പറ്റിക്കാൻ കഴിയില്ല.. ഒരു കയറ്റത്തിന് ഒരിറക്കും അത് സംഭവിക്കും
2 പ്രിയ കമ്യൂണിസ്റ്റ് അനുഭാവികളെ ആംആദ്മി രണ്ട് സംസ്ഥാനത്തായി മത്സരിച്ചത് 151 മണ്ഡലങ്ങളിൽ … കമ്യൂണിസ്റ്റ് പ്രസ്ഥാനവും കൂട്ടു കക്ഷികളും മത്സരിച്ചത് 250 ന് മുകളിൽ മണ്ഡലങ്ങളിൽ എത്ര സ്ഥലത്ത് ജയിച്ചെന്നും ആരാണ് മെച്ചമെന്നും ആദ്യം സ്വയം മനസിനെ പറഞ്ഞ് പാകപെടുത്തുക ..അതുപോലെ കേരളവും ത്രിപുരയും ചേർന്നാൽ ഇൻഡ്യ ആകുമില്ല എന്നും
ഭാരത്  മാതാ  കീ ജയ്  …. ആം ആദ്മി  ഡാാ

പ്രൊഫൈൽ ഫോട്ടോ ഗ്രൂപ്പ് നിയമത്തിന് എതിരായത് കൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്

 

17274792_2249659791925281_566464094_n