ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
July 14 06:31 2018 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട്, പി.ആര്‍.ഒ

വാല്‍സിംഹാം: അമ്മ വാത്സ്യത്തിന്റെ ദൈവസ്‌നേഹം നുകരാന്‍ വാല്‍സിംഹാം തീരുനടയില്‍ പതിനായിരങ്ങള്‍ നാളെ ഒഴുകിയെത്തും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദ്വീയ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി മാതൃ ഭക്തര്‍ രാവിലെ 9 മണിയോടെ എത്തിച്ചേരും.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെയും ഹോളി ഫാമിലി (കിംഗ്‌സ്‌ലിന്‍) കമ്യൂണിറ്റിയുടെയും നേതൃത്വത്തില്‍ ഒരുക്കളെല്ലാം പൂര്‍ത്തിയായി. തീര്‍ത്ഥാടന ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആരാധനസ്തുതി ഗീതങ്ങളോടയൊണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവുന്നത്. തുടര്‍ന്ന് രൂപതാ ന്യൂഇവാഞ്ചലൈസേഷന്‍ ഡയറക്ടറും സെഹിയോന്‍ യുകെ മിനിസ്ട്രീസിന്റെ സാരഥിയുമായ റവ. ഫാ. സോജി ഓലിക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണ സമയത്ത് അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആരംഭിക്കുന്ന ജപമാല പ്രാപര്‍ത്ഥനയുടെ സമാപനത്ില്‍ ചരിത്ര പ്രസിദ്ധമായ ജപമാല പ്രദക്ഷിണം നടക്കും. മൂന്ന് മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഈസ്റ്റ് ആംഗ്ലീയ രൂപതാ ബിഷപ്പ് അലക്‌സ് ഹോപ്‌സ് വചനസന്ദേശം ന്ല്‍കി സംസ്ാരിക്കും. അഞ്ച് മണിയോടെ തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.

തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലമേര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണ സൗകര്യം കുടിവെള്ള സൗകര്യം എന്നിവ ലഭ്യമായിരിക്കും. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദികര്‍ അവരുടെ തിരുവസ്ത്രങ്ങള്‍ കൊണ്ടുവരേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്. ഒരോ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ കുരിശുകള്‍, ബാനറുകള്‍, മുത്തുക്കുടകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവ കൊണ്ടുവരേണ്ടതാണ്. കുര്‍ബാന പുസ്തകം ഉപയോഗിച്ച് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതും അഭികാമ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.

സംഘാടസമിതി കോര്‍ഡിനേറ്റര്‍ ഇത്തവണത്തെ പ്രസുദേന്തിമാരായ ഹോളി ഫാമിലി (കിംഗ്‌സ്‌ലിന്‍) കമ്യൂണിറ്റി എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു. പിര. ദൈവമാതാവിന്റെ തിരുനായിലേയ്ക്ക് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles