സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനില്‍ വലിയ ആഴ്ചയിലെ ശുശ്രൂഷകളുടെ തുടക്കമായുള്ള ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍

സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മഷനില്‍ വലിയ ആഴ്ചയിലെ ശുശ്രൂഷകളുടെ തുടക്കമായുള്ള ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍
April 13 05:23 2019 Print This Article

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ വലിയ ആഴ്ച്ചയിലെ ശുശ്രൂഷകളുടെ തുടക്കമായുള്ള ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് 2.30pmന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭം കുറിക്കുന്നു.

മിഷന്‍ രൂപീകരണത്തിനു ശേഷമുള്ള ഈ വലിയ നോമ്പില്‍, മിഷനിലെ എണ്ട് മണ്ടന്‍, എന്‍ഫീല്‍ഡ്, ഹാര്‍ലോ, വല്‍ത്താംസ്റ്റോ പ്രദേശങ്ങളിലുള്ള വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കെടുത്ത് ഈശോയുടെ പീഡാനുഭവ വാരത്തിലേക്ക് പ്രവേശിക്കുന്നു.

വാല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ്. ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് നടക്കുന്ന ശുശ്രൂഷകളുടെ സമയക്രമം:
ഏപ്രില്‍ 14 ഞായര്‍: – 2.30 pm വിശുദ്ധ കുര്‍ബ്ബാനയും കുരുത്തോല കൈകളില്‍ ഏന്തി ഓശാന തിരുനാള്‍ പ്രദക്ഷിണവും.

വിലിയ നോമ്പിലെ ഈ ശുശ്രൂഷകളില്‍ പങ്കെടുത്ത് ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉദ്ധാനവും വഴി ആത്മീയവും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും ഒത്തിരി സേനഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജായ ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles