വാല്‍താംസ്റ്റോ: സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന്‍ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യപനം നടത്തി.

ലണ്ടന്‍ റീജിയനിലെ മിഷനായ (എഡ്മണ്ടന്‍, എന്‍ഫീല്‍ഡ്, ഹാര്‍ലോ, വല്‍ത്താം സ്റ്റോ) എന്നീ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ ചേര്‍ന്ന് രൂപം കൊണ്ട സെ.മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭം പുതുവല്‍സരത്തിലെ ആദ്യ ഞായറാഴ്ചയായ നാളെ ജനുവരി മാസം 6ന് വിശുദ്ധ കുര്‍ബ്ബാനയോടെ തുടങ്ങുന്നതാണ്.

ലണ്ടനിലെ മരിയന്‍ തീര്‍ര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ
(ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍, El7 9HU) നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് മിഷനിലെ അംഗങ്ങളുടെ പൊതുയോഗവും നടക്കുന്നതാണ്.

മിഷന്റെ ആത്മീയ പ്രവര്‍ത്തങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.