ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ട്രസ്റ്റിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കും ധ്യാനം ഈ മാസം 22 മുതലും വൈദികരുടെ ധ്യാനം 25 മുതലും റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ട്രസ്റ്റിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കും ധ്യാനം ഈ മാസം 22 മുതലും വൈദികരുടെ ധ്യാനം 25 മുതലും റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
February 05 04:19 2019 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ ട്രസ്റ്റിമാര്‍ക്കും പ്രധാന മതാധ്യാപകര്‍ക്കുമായി ധ്യാനവും പഠനശിബിരവും ഈ മാസം 22 മുതല്‍ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് നടക്കും. 22നു വൈകിട്ട് 4 മണിക്ക് ധ്യാനം ആരംഭിച്ചു 24ന് ഉച്ചയോടുകൂടി സമാപിക്കും. എല്ലാ മിഷന്‍/വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ മാറ്റം പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ.

രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെ വാര്‍ഷിക ധ്യാനം 25 മുതല്‍ 28 വരെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകന്ദ്രത്തിലെ റവ. ഫാ. ബിനോയി കരിമരുത്തിങ്കലും ടീമും ധ്യാനം നയിക്കും. ഈ രണ്ടു ധ്യാനങ്ങളിലും സമൃദ്ധമായ ദൈവാനുഗ്രങ്ങള്‍ ഉണ്ടാകാനായി എല്ലാ രൂപതങങ്ങളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles