ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും, പരിശുദ്ധാത്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷനോടെ നവംബര്‍ 4നു സമാപിക്കും.

പരിശുദ്ധാത്മ ശുശ്രുഷകളില്‍ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകരില്‍ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകര്‍ന്നു നല്‍കുവാന്‍ നിയോഗം ലഭിച്ച അഭിഷിക്തന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെ തിരുവചന ശുശ്രുഷ ദൈവീക അടയാളങ്ങള്‍ക്കും നിരവധിയായ ഉദ്ധിഷ്ട കാര്യസാദ്ധ്യങ്ങള്‍ക്കും ലണ്ടന്‍ കണ്‍വെന്‍ഷണില്‍ കാരണഭൂതമാവും.

ലണ്ടന്‍ റീജിയണില്‍ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുര്‍ബ്ബാനകളും, പ്രാര്‍ത്ഥന മഞ്ജരികളുമായി ഈശ്വര ചൈതന്യത്തില്‍ പൂരിതമായ ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഹാരോ ലെഷര്‍ പാര്‍ക്കില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഇതൊരു സുവര്‍ണ്ണാവസരം ആവും.

നവംബര്‍ 4നു ഞായറാഴ്ച രാവിലെ 9:00 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷകളും, വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയും, അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

കുട്ടികളുടെ ശുശ്രുഷകള്‍ക്കു സെഹിയോന്‍ യു.കെ മിനിസ്ട്രിയുടെ ഡയറക്ടര്‍ സോജി ഓലിക്കല്‍ അച്ചനും ടീമും നേതൃത്വം നല്‍കും.

ഇതര ആഘോഷങ്ങള്‍ക്ക് മാത്രം ആരവങ്ങള്‍ കേട്ട് തഴമ്പിച്ച ‘ഹാരോ ലെഷര്‍ പാര്‍ക്ക്’ 4നു ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വര്‍ഗ്ഗീനാദം കൊണ്ട് നിറയുമ്പോള്‍ അതിനു കാതോര്‍ക്കുവാന്‍ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേര്‍സാക്ഷികളാവും എന്ന് തീര്‍ച്ച.

നിയന്ത്രിത പാര്‍ക്കിങ് സൗകര്യങ്ങള്‍ ആണ് ധ്യാന വേദിക്കുള്ളത്. തൊട്ടടുത്തു തന്നെയായി മറ്റൊരു പേ പാര്‍ക്കിങ് സംവിധാനവും ഉണ്ട്. ഏവരെയും സ്‌നേഹ പൂര്‍വ്വം കണ്‍വെന്‍ഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംസിക്കുന്നതായും സംഘാടക സമിതിക്കു വേണ്ടി മോണ്‍സിഞ്ഞോര്‍ ഫാ. തോമസ് പാറയടിയില്‍, കോര്‍ഡിനേറ്റര്‍ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈന്‍മാരായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.

ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD