സ്രാമ്പിക്കല്‍ പിതാവും, സേവ്യര്‍ ഖാനും, സോജി അച്ചനും വന്നെത്തി; ഇന്ന് ലണ്ടനില്‍ ആത്മീയോര്‍ജ്ജം പകരും

സ്രാമ്പിക്കല്‍ പിതാവും, സേവ്യര്‍ ഖാനും, സോജി അച്ചനും വന്നെത്തി; ഇന്ന് ലണ്ടനില്‍ ആത്മീയോര്‍ജ്ജം പകരും
November 04 05:14 2018 Print This Article

ലണ്ടന്‍: ഹാരോ ലെഷര്‍ സെന്ററില്‍ ഇന്ന് നടക്കുന്ന റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആത്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോള്‍ ലണ്ടന്‍ അനുഗ്രഹ സംഗമ വേദിയാകും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മഹായിടയന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു സന്ദേശം നല്‍കുമ്പോള്‍, അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ തിരുവചന ശുശ്രുഷ നയിക്കുന്നതാണ്.

നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് ആത്മീയ ചിന്തകളും ഉപദേശങ്ങളും നല്‍കി ആത്മമീയ ധാരയില്‍ വാര്‍ത്തെടുക്കാനുതകുന്ന ശുശ്രുഷകളുമായി സ്പിരിച്ച്വല്‍ ഡയറക്ടറും, ധ്യാന ഗുരുവുമായ സോജി ഓലിക്കല്‍ അച്ചനും ടീമും കുട്ടികളുടെ ധ്യാനം നയിക്കും. രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.

മരുന്നും, ഭക്ഷണവും ആവശ്യമുള്ളവര്‍ കൈവശം കരുതേണ്ടതാണ്. ഡോ. ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ വിപുലമായ ഫസ്റ്റ് എയിഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷര്‍ സെന്ററിലും, സമീപത്തുമുള്ള കാര്‍ പാര്‍ക്കിങ്ങുകള്‍ പേ ആന്‍ഡ് ഡിസ്‌പ്ലേ സംവിധാനത്തിലുള്ളതാണ്. പാര്‍ക്കിങ്ങിന് വേണ്ടി അഞ്ചു പൗണ്ടിന്റെ കോയിനുകള്‍ കരുതേണ്ടതാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുപയോഗിച്ച് ഹാരോയില്‍ വന്നിറങ്ങുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

അനുഗ്രഹങ്ങളുടെ പറുദീസയായി ഹാരോ ലെഷര്‍ സെന്റര്‍ തീരുമ്പോള്‍ ആ ആത്മീയ ആനന്ദം നുകരുവാനും, ആത്മീയോര്‍ജ്ജം നേടുവാനും അഭിഷേകാഗ്‌നി ധ്യാന വേദിയിലേക്ക് ഏവരും വന്നെത്തിച്ചേരുവാന്‍ സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതുക്കുളങ്ങര തുടങ്ങിയവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

Harrow Leisure Centre,
Christchurch Avenue,
Harrow, HA3 5BD

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles