ബോണ്‍മൗത്തില്‍ ‘സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് മിഷന്‍’ ഉദ്ഘാടനം ചെയ്തു; റവ. ഫാ. ചാക്കോ പനത്തറ സി.എം മിഷന്‍ ഡയറക്ടര്‍; ആഷ്ഫോഡില്‍ ഇന്ന് മാര്‍ സ്ലീവാ മിഷന്‍ ഉദ്ഘാടനം

ബോണ്‍മൗത്തില്‍ ‘സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് മിഷന്‍’ ഉദ്ഘാടനം ചെയ്തു; റവ. ഫാ. ചാക്കോ പനത്തറ സി.എം മിഷന്‍ ഡയറക്ടര്‍; ആഷ്ഫോഡില്‍ ഇന്ന് മാര്‍ സ്ലീവാ മിഷന്‍ ഉദ്ഘാടനം
December 04 05:55 2018 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

ബോണ്‍മൗത്ത്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ സെന്ററുകളുടെ ഉദ്ഘാടനങ്ങളില്‍, ഇന്നലെ ബോണ്‍മൗത്തില്‍ ‘സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് മിഷന്‍’ സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബോണ്‍മൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദൈവാലയത്തില്‍ വൈകിട്ട് 5. 30ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പുതിയ മിഷന്‍ ഉദ്ഘാടനം ചെയ്തത്. റവ. ഫാ. ചാക്കോ പനത്തറ സി.എം യെ മിഷന്‍ ഡയറക്ടര്‍ ആയും നിയമിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ചാക്കോ പനത്തറ, റവ. ഫാ. രാജേഷ് ആനത്തില്‍, റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍, റവ. ഫാ. ഫാന്‍സുവ പത്തില്‍, കാനന്‍ ജോണ്‍ വെബ്, കാനന്‍ പാറ്റ് ക്രിസ്റ്റല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മിഷന്‍ ഉദ്ഘാടനത്തിനായി ദൈവാലയത്തിലെത്തിയ പിതാക്കന്മാരെയും വിശിഷ്ടാതിഥികളെയും കുട്ടികള്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ റവ. ഫാ. ടോമി ചിറക്കല്‍മണവാളന്‍ മിഷന്‍ സ്ഥാപന വിജ്ഞാപനം (ഡിക്രി) വായിച്ചു. മിഷന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വി. സ്‌നാപകയോഹന്നാന്റെ ചിത്രം അനാച്ഛാദനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു കേക്ക് മുറിച്ചു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു.

ഇന്ന് വൈകിട്ട് 6 മണിക്ക് സെന്റ് സൈമണ്‍ സ്റ്റോക് കത്തോലിക്കാ ദൈവാലയത്തില്‍ (Brookfiled Road, Ashford, TN23 4EU) ‘മാര്‍ സ്ലീവാ മിഷന്‍’ സെന്ററിന്റെ ഉദ്ഘാടനം നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങരയുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവര്‍ക്കും തിരുക്കര്‍മ്മങ്ങളിലേക്കു സ്വാഗതം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles