‘മാര്‍ സ്ലീവാ മിഷന്‍ ആഷ്ഫോര്‍ഡ്’ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു; ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഡയറക്ടര്‍; ഇന്ന് വാല്‍ത്താംസ്റ്റോയില്‍ ജന്മമെടുക്കുന്നത് മൂന്നു മിഷനുകള്‍

‘മാര്‍ സ്ലീവാ മിഷന്‍ ആഷ്ഫോര്‍ഡ്’ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു; ഫാ. ഹാന്‍സ് പുതിയാകുളങ്ങര ഡയറക്ടര്‍; ഇന്ന് വാല്‍ത്താംസ്റ്റോയില്‍ ജന്മമെടുക്കുന്നത് മൂന്നു മിഷനുകള്‍
December 05 05:01 2018 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ആഷ്ഫോര്‍ഡ്: പ്രാര്‍ത്ഥനസ്തുതിഗീതങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘മാര്‍ സ്ലീവാ മിഷന്‍’ ആഷ്ഫോഡില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രുക്ഫീല്‍ഡ് റോഡിലുള്ള സെന്റ് സൈമണ്‍ സ്റ്റോക് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, നിരവധി വൈദികര്‍, അല്‍മായര്‍ തുടങ്ങിയവര്‍ ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷികളായി. ഉദ്ഘാടനത്തിന് ശേഷം നടന്ന വി. കുര്‍ബാനയിലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മിഷന്‍ പ്രഖ്യാപനത്തിനെത്തിയ പിതാക്കന്മാര്‍ക്കും മറ്റു വിശിഷ്ടാത്ഥികള്‍ക്കും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര സ്വാഗതമാശംസിച്ചു. തുടര്‍ന്ന്, ലണ്ടണ്‍ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല മിഷന്‍ സ്ഥാപന പത്രിക (ഡിക്രി) വായിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരി തെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വി. കുര്‍ബ്ബാനയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഫാ. പീറ്റര്‍, ഫാ. ലിക്‌സണ്‍ ഓ. എഫ്. എം. കപ്പൂച്ചിന്‍, റവ. ഫാ. ജോസഫ് എടാട്ട് വി. സി., റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങര എന്നിവരും വി. ബലിയില്‍ സഹകാര്‍മികരായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

വാല്‍ത്താംസ്റ്റോയില്‍ ഇന്ന് പുതിയ മൂന്നു മിഷനുകളുടെ കൂടി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. വൈകിട്ട് ആറു മണിക്ക് ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ (132, Shernhall Street, Walthamstow, E17 9HU) നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ‘ഈസ്‌റ്ഹാമില്‍ സെന്റ് മോനിക്ക’ മിഷനും ഡെന്‍ഹാമില്‍ ‘പരി. ജപമാലരാഞ്ജി’ മിഷനും വാല്‍ത്താംസ്റ്റോയില്‍ ‘സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചന്‍’ മിഷനുമാണ് സ്ഥാപിക്കപ്പെടുന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജുമാരായ റവ. ഫാ. ജോസ് അന്ത്യാംകുളത്തിന്റെയും റവ. ഫാ. സെബാസ്‌റ്യന്‍ ചാമകാലായുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വൈദികര്‍, അല്‍മായര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. ഏവര്‍ക്കും സ്വാഗതം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles