ഡോര്‍സെറ്റ് അയ്യപ്പപൂജ നവംബര്‍ പതിനേഴാം തീയതി

ഡോര്‍സെറ്റ് അയ്യപ്പപൂജ നവംബര്‍ പതിനേഴാം തീയതി
November 14 04:19 2018 Print This Article

ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ പതിനേഴാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞു രണ്ട് മണി മുതല്‍ വൈകുന്നേരം എട്ടു മണിവരെ പൂളില്‍ വെച്ച് നടത്തപ്പെടുന്നു. യു.കെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടര്‍ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07960357679 / 07737078037

അയ്യപ്പ പൂജ നടക്കുന്ന വിലാസം:

POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles