പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി ലഭിച്ച എല്ലാ ഞായറാഴ്ചകളിലുമുള്ള ലെസ്റ്ററിലെ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം അനുഗ്രഹത്തിന്റെ പുണ്യ നിമിഷമായി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിലവിളക്കു കൊളുത്തി കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 600ഓളം വരുന്ന വിശ്വാസികള്‍ ദൈവത്തിന്റെ അനന്തമായ കരുണയ്ക്കും അനുഗ്രഹത്തിനും നന്ദിപറഞ്ഞു വിശ്വാസ ബലിയില്‍ പങ്കെടുത്തു.

ബലിമധ്യേ അഭിവന്ദ്യ പിതാവ് ലെസ്റ്ററിലെ വിശ്വാസ സമൂഹ യാത്രയെ, അനുഭവങ്ങളെ ഇസ്രയേലിന്റെ ചരിത്ര അവര്‍ത്തനമായിട്ടാണ് വിശേഷിപ്പിച്ചത്. വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ബ്ലെസ്സഡ് സാക്രമെന്റ് ദേവാലയത്തില്‍ തുടങ്ങിയ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ പുനാരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്. വീണ്ടും ദൈവം ഇസ്രയേലിനെ തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതു പോലെ ദൈവാനുഗ്രഘത്തിന്റെ അസുലഭ നിമിഷമായി മദര്‍ ഓഫ് ഗോഡ് ദേവാലയം. പരിശുദ്ധ അമ്മയുടെ ശുശ്രൂക്ഷകരാകാന്‍ അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.

ഇടവക വികാരി ഫാദര്‍ ജോര്‍ജ് ചേലക്കലിന്റെ ക്ഷമയും അനുസരണവും ഏറെ പ്രശംസനീയമായി പിതാവ് ഏറ്റെടുത്തു പറഞ്ഞു. സിറോ മലബാര്‍ സഭയ്ക്കുവേണ്ടി ഈ വലിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കുവാനുള്ള സുമനസിനെ പ്രശംസിച്ചു. സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ഞായര്‍ ദിവസങ്ങളില്‍ കുര്‍ബാന ഉണ്ടായിരിക്കുന്നതിയിരിക്കും. സ്‌തോത്ര ഗീതം ആലപിച്ചും സമൂഹമായി സ്‌നേഹവിരുന്നില്‍ പങ്കെടുത്തു സന്തോഷത്തോടെ ഏവരും തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.