തിരുവല്ല സെൻറ് ആൻറണീസ് പള്ളിയിൽ വി. അന്തോനീസിന്റെ തിരുനാൾ ജനുവരി 13 തിങ്കൾ മുതൽ 19 ഞായർ വരെ

by News Desk | January 12, 2020 5:00 pm

തിരുവല്ല : സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാൾ ജനുവരി 13 മുതൽ 19 വരെ നടക്കും.
13 നും 14 നും 15 നും വൈകിട്ട് 5:00 മുതൽ മധ്യസ്ഥപ്രാർഥനയും കുർബാനയും ,ഇടവക ധ്യാനവും ഉണ്ടായിരിക്കും.

16ന് 5 .15നാണ് കൊടിമരം വെഞ്ചരിപ്പും തുടർന്ന് തിരുനാളിനു കൊടിയേറും . പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബദിനം ജനുവരി 18ന്  മധ്യസ്ഥ പ്രാർത്ഥനക്കും കുർബാനയ്ക്കുശേഷവും ആയിരിക്കും നടത്തപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ   മാർ തോമസ് തറയിൽ ആയിരിക്കും കുടുംബ ദിനത്തിൻറെ മുഖ്യാതിഥി. കുടുംബ ദിനത്തിൻറെ ഭാഗമായി ഇടവക അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജനുവരി 19നു 4 .30 നു ആഘോഷമായ തിരുനാൾ  കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും എന്ന് വികാരി റെവ . ഫാ . സ്കറിയ പറപ്പള്ളിൽ അറിയിച്ചു.

തിരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടിരുന്നു. പ്രസ്തുത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും വിവാഹജുബിലി ആഘോഷിക്കുന്നവരേയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരേയുംആദരിക്കലും പത്തൊൻപതാം തീയതി നടക്കുന്ന കുടുംബദിനത്തിൽ നടത്തപ്പെടും .

തിരുന്നാളിൻെറ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സ്കറിയാ പറപ്പള്ളിയുടെയും , കൈക്കാരന്മാരായ മാണിച്ചൻ ചോമ്മാശേരി , പോൾ നെല്ലുവേലി , പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Endnotes:
  1. സുപ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുനാളിന് നാളെ കൊടിയേറും; പ്രധാന തിരുന്നാൾ ജൂലൈ 6ന്; നാളെ വൈകിട്ട് ഫോറം സെന്ററിൽ ലൈവ് ഓർക്കസ്ട്രയും കോമഡിയുമായി മെഗാ സ്റ്റേജ് ഷോ… താരങ്ങൾ എത്തിച്ചേർന്നു….: http://malayalamuk.com/st-thomas-day/
  2. ഭക്തിയുടെ നിറവിൽ സാലിസ്ബറി മലയാളികൾ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു.: http://malayalamuk.com/salisbury-thurunaal/
  3. മിഷൻ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാൾ. 2019 സെപ്റ്റംബർ 27, 28, 29 തീയതികളിൽ.: http://malayalamuk.com/st-mary-feast/
  4. മിഷൻ മദ്ധ്യസ്ഥരായ പരിശുദ്ധ ദൈവമാതാവിന്റെയും ബസ്സഡ് കുഞ്ഞചന്റെയും തിരുനാൾ 2019 സെപ്റ്റംബർ 27, 28, 29 തീയതികളിൽ..: http://malayalamuk.com/%e0%b4%ae%e0%b4%bf%e0%b4%b7%e0%b5%bb-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81/
  5. ഡെർബി സെൻ്റ് ഗബ്രിയേൽ സീറോ മലബാർ മിഷനിൽ വി. തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും വി. ഗബ്രിയേൽ മാലാഖയുടെയും സംയുക്ത തിരുനാൾ ഈ ഞായറാഴ്ച: http://malayalamuk.com/yro-malabar-catholic-eparchy-great-britain-2/
  6. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മിഷനുകളിലെയും , ഇടവകകളിലെയും തിരുപ്പിറവി ശുശ്രൂഷകളുടെ സമയക്രമം ഇങ്ങനെ , പ്രെസ്റ്റൻ കത്തീഡ്രലിൽ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും .: http://malayalamuk.com/news-gb-dioces-mass-timings/

Source URL: http://malayalamuk.com/st-anotonys-church-thiruvalla-thirunal/