ലീഡ്‌സ് സീറോ മലബാര്‍ ദേവാലയത്തിനു നേരേ ഉണ്ടായ അക്രമങ്ങളുടെ CCTV ദൃശ്യങ്ങള്‍ മലയാളം യുകെ ന്യൂസ് പുറത്തുവിട്ടു. പോലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വികാരി ഫാ. മാത്യൂ മുളയോലില്‍.

by admin | November 9, 2018 5:08 am

Fr. Mathew Mulayolil

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തിനു നേരെയുണ്ടായ അക്രമങ്ങളുടെ CCTV ദ്യശ്യങ്ങള്‍ മലയാളം യുകെ ന്യൂസിന് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് ദേവാലയത്തിന്റെ മുമ്പിലുള്ള ഗേറ്റ് തല്ലിത്തകര്‍ത്ത് അക്രമികള്‍ ദേവാലയത്തിനുളളില്‍ പ്രവേശിക്കുന്ന കാഴ്ചയാണ് ദൃശ്യമായിരിക്കുന്നത്. ദേവാലയത്തിന്റെ ആനവാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ദേവാലയത്തിന്റെ പ്രധാന ഭാഗത്തേയ്ക്ക് കടക്കുന്ന ഗ്ലാസിട്ട വാതില്‍ തകര്‍ത്തു. കൂടാതെ കസേരകളും പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അലമാരകളും മറ്റും തല്ലിത്തകര്‍ത്തു. ആയിരക്കണക്കിന് പൗണ്ടിന്റെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടവകയിലെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാന്‍ വികാരി ഫാ. മാത്യൂ മുളയോലില്‍ പോയ അവസരത്തിലാണ് അക്രമികള്‍ ദേവാലയം കൈയ്യേറിയത്. ദേവാലയത്തില്‍ തിരിച്ചെത്തിയ ഫാ. മുളയോലില്‍ പോലീസില്‍ വിവരം അറിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ വര്‍ഗ്ഗീയതയുതെ ഭിന്നിപ്പുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം നിരവധിപ്പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ദേവാലയത്തിനു ചുറ്റും താമസിക്കുന്ന നിരവധി പാശ്ചാത്യര്‍ ദേവാലയത്തിനനുകൂലമായി മൊഴി നല്‍കിയെന്നാണ് ഇതിനോടകമറിയാന്‍ കഴിഞ്ഞത്. പോലീസന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഫാ. മാത്യൂ മുളയോലില്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസും ജനപ്രതിനിധികളും മറ്റുമായി ഫാ. മാത്യൂ മുളയോലില്‍ നിരന്തര സമ്പര്‍ക്കത്തിലാണ്.

ദേവാലയത്തിനെതിരേയുണ്ടായ അക്രമത്തിനെ വേദനയോടെയാണ് ലീഡ്‌സ് സമൂഹം കണ്ടത്. വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ഇടവകയിലെ നൂറുകണക്കിന് വിശ്വാസികള്‍ അര്‍ത്ഥരാത്രിയില്‍ ദേവാലയത്തില്‍ തടിച്ചുകൂടിയിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വികാരി ഫാ. മാത്യൂ മുളയൊലിലുമായി ബന്ധപ്പെട്ടിരുന്നു. വികാരി ജനറല്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയിലും, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്‌റ്റോക്കിന്റെ പ്രതിനിധികളും ഫാ. മാത്യൂ മുളയോലിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരത്തിലുള്ള വെല്ലുവിളികളും താല്ക്കാലീക തിരിച്ചടികളും നേരിടാന്‍ തക്കവണ്ണം ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം വളര്‍ച്ച പ്രാപിച്ചെന്ന് കൈക്കാരന്മാരായ ടോം തോമസ്സും ജോജി കുമ്പളന്താനവും മലയാളം യുകെയോട് പ്രതികരിച്ചു.

CCTV യിലെ ദ്യശ്യങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കല്‍ ക്ലിക് ചെയ്യുക.

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. സംശുദ്ധമായ സന്ന്യാസ ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച; ലോക് ഡൗണിൽ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വിട്ടു സിസ്റ്റര്‍ ലൂസി കളപ്പുര, സത്യാവസ്ഥ ആർക്ക് അറിയാം….?: http://malayalamuk.com/sister-lucy-kalappura-fb-post/
  3. ലീഡ്‌സ് മിഷന്‍ പ്രഖ്യാപിച്ചു. ശക്തമായ പ്രാദേശീക സഭയായി സീറോ മലബാര്‍ സഭ മാറണം. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി.: http://malayalamuk.com/syro-malabar-declaration/
  4. ഇടവക രൂപീകരണങ്ങള്‍ വൈകുമ്പോള്‍ പൊന്നേത്ത് മോഡലിന് പ്രസക്തിയേറുന്നു. സീറോ മലബാര്‍ സഭയ്ക്ക് എന്തുകൊണ്ട് ലീഡ്‌സ് ഒരു മാതൃകയാക്കിക്കൂടാ? ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു വിലയിരുത്തല്‍.: http://malayalamuk.com/great-britain-eparchy-first-anniversary/
  5. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: http://malayalamuk.com/vipin-roldant-interview-part-two/
  6. ലീഡ്‌സ് മിഷന്‍ നിര്‍മ്മിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനശ്രദ്ധ നേടുന്നു. മാര്‍. ജോസഫ് സ്രാമ്പിക്കലിന്റെ വാല്‍സിംഹാമിലെ പ്രസംഗം പശ്ചാത്തലം.: http://malayalamuk.com/smcc-video/

Source URL: http://malayalamuk.com/st-cctv/