വേദനയിലും ആ അനുകൂല വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ് സ്റ്റാലിൻ; ഡിഎംകെ കേന്ദ്രങ്ങളില്‍ ആർപ്പുവിളി…..

വേദനയിലും ആ അനുകൂല വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ് സ്റ്റാലിൻ; ഡിഎംകെ കേന്ദ്രങ്ങളില്‍ ആർപ്പുവിളി…..
August 08 09:17 2018 Print This Article

എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവു കേട്ട് മകൻ സ്റ്റാലിൻ പൊട്ടിക്കരഞ്ഞു. മുൻ കേന്ദ്രമന്ത്രി എ രാജയാണ് ഹൈക്കോർട്ട് ഉത്തരവ് സ്റ്റാലിനെ അറിയിച്ചത്. കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഡിഎംകെ കേന്ദ്രങ്ങളിൽ മുദ്രാവാക്യങ്ങളുയര്‍ന്നു. ‘മറീന വേണ്ടും, മറീന വേണ്ടും’ എന്ന് അലമുറയിട്ടവർ ഇഷ്ടനേതാവിന് ജയ് വിളിച്ചു.

മുഖ്യമന്ത്രിയേയും മുൻ മുഖ്യമന്ത്രിയേയും ഒരു പോലെ കാണാനാകില്ലെന്നാണ് തമിഴ്നാട് സർക്കാർ കോടതിയിൽ വാദിച്ചത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ എംജിആറിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചിരുന്നില്ല. മുൻ മുഖ്യമന്ത്രിമാരെ ഇവിടെ സംസ്കരിക്കില്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നാലാണിതെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങളാണ് കോടതി തള്ളിയത്.

മറ്റു ദ്രാവിഡ നായകർക്കു സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈജ്ഞർക്കും ഇടം നൽകണമെന്ന ആവശ്യമാണ് ഡിഎംകെ ഉന്നയിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles