വീട്ടിലിരുന്നപ്പോൾ : ഒന്നര നൂറ്റാണ്ടു മുമ്പ് 1869-ൽ കാത്‌ലീൻ ഒമേറ എഴുതിയ കവിത. സമകാലീന കാലഘട്ടത്തിൽ വളരെ പ്രസക്തം

വീട്ടിലിരുന്നപ്പോൾ :  ഒന്നര നൂറ്റാണ്ടു മുമ്പ് 1869-ൽ  കാത്‌ലീൻ ഒമേറ എഴുതിയ  കവിത. സമകാലീന കാലഘട്ടത്തിൽ വളരെ പ്രസക്തം
April 02 05:44 2020 Print This Article

കാത്‌ലീൻ ഒമേറ

അങ്ങനെ ജനങ്ങൾ
വീട്ടിലിരുന്നു.
അവർ പുസ്തകങ്ങൾ
വായിച്ചു,
വിശ്രമിച്ചു,
വ്യായാമം ചെയ്തു,
കലയിലും കളിയിലും ഏർപ്പെട്ടു,
പുതു ജീവിതരീതി പഠിച്ചു.

ശ്രദ്ധയുടെ
ആഴത്തിൽ മുങ്ങി,
ചിലർ ധ്യാനിച്ചു,
ഉപവസിച്ചു,
പ്രാർത്ഥിച്ചു,
നൃത്തം ചെയ്തു,
ചിലർ
സ്വന്തം നിഴലുകളെ സന്ധിച്ചു.

ജനങ്ങൾ
വ്യത്യസ്തമായി
ചിന്തിക്കാൻ തുടങ്ങി,
അങ്ങനെ അവർ സുഖപ്പെട്ടു.

അജ്ഞതയിൽ
വിവരമില്ലായ്മയുടെ വഴികളിൽ ജീവിച്ച,
അർത്ഥരാഹിത്യത്തിൽ
അപകടകരമാം വിധം
ഹൃദയശൂന്യരായിരുന്ന,
ആളുകളുടെ അഭാവത്തിൽ
ഭൂമി പോലും
മുറിവുണക്കാൻ തുടങ്ങി.

പിന്നെ,
മനുഷ്യർ തമ്മിൽ കണ്ടു,
അവർ മരിച്ചവർക്കു വേണ്ടി ദുഃഖിച്ചു.

മനുഷ്യർ പുതിയ മാർഗങ്ങൾ
തിരഞ്ഞെടുത്തു,
പുതിയ കാഴ്ചപ്പാടുകൾ
സ്വപ്നം കണ്ടു,
ജീവിതത്തിന്റെ
പുതുവഴികൾ കണ്ടെത്തി.

അവർ ഭൂമിയെ
പൂർണമായും സുഖപ്പെടുത്തി,
സ്വയമവർ സുഖപ്പെടുത്തിയ പോലെ

കാത്‌ലീൻ ഒമേറവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles