ലോക മലയാളികളെ ഒന്നാകെ  പുലിമുരുകൻ എന്ന സിനിമയിറക്കി ഞെട്ടിച്ച സംവിധായകൻ വൈശാഖ്… സമ്മേളനവേദിയെ അനുഗ്രഹിക്കാൻ എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍.. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പംക്തിയിലൂടെ സമകാലിക വിഷയങ്ങളെ ലളിതമായി ലോക മലയാളികളിലേക്ക് പകർന്ന് നൽകിയ ഫാ. ബിജു കുന്നയ്ക്കാട്ട്… നോമ്പുകാല ചിന്തകൾ നൽകി മലയാളികളുടെ വിശ്വാസജീവിതത്തെ ഉണർത്തിയെടുത്ത മലയാളികൾക്ക് സുപരിചിതനായ ഫാ: ഹാപ്പിയച്ചൻ… എന്നിങ്ങനെ വിശിഷ്ടാഥിതികളുടെ നീണ്ട നിര..  ജനനിബിഡമായ സദസ്സ്… ശ്വാസം അടക്കിപ്പിടിച്ചു കണ്ണിമയ്ക്കാതെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകർ … സംശയിക്കേണ്ട ഇത് എല്ലാം സംഭവിച്ചത് മെയ് പതിമൂന്നിന്.. സ്ഥലം  ലെസ്റ്റര്‍ മെഹര്‍ സെന്റർ.. മലയാളികൾക്ക് വേണ്ടി, നേരിന്‍റെ നേർകാഴ്ചയുടെ പ്രതിഫലനമായി, സത്യത്തിന്‍റെ പര്യായമായി മലയാളം യുകെ എന്ന ഓൺലൈൻ പോർട്ടലിന്റെ രണ്ടാം വാർഷികം…

‘ഉപ്പില്ലാത്ത കറിയുണ്ടോ’ എന്നപോലെ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഇല്ലാത്ത അവാർഡ് നിശയോ.. യുക്മ എന്ന അസോസിയേഷനുകളുടെ കൂട്ടായ്‌മയിൽ പലതവണ വിജയക്കൊടി പാറിച്ച, അനുഭവസമ്പത്തുള്ള കുട്ടികൾ… പ്രിയ സുന്ദർ എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു വളരുന്ന കുട്ടികൾ…  പരീക്ഷ കാലഘട്ടം ആയിരുന്നിട്ടും കുട്ടികളുടെ അവസരങ്ങൾ പാഴാക്കുന്നതിൽ അൽപ്പം പിശുക്കുള്ള  സ്റ്റോക്ക് ഓൺ ട്രെൻഡിലെ രക്ഷകർത്താക്കൾ അത് ഏറ്റെടുത്തപ്പോൾ വിരിഞ്ഞത് ഏവരെയും വിസ്മയിപ്പിച്ച ഡാൻസ് പ്രകടനം. ആയിരത്തഞ്ഞൂറിൽ പരം കാണികൾ നിറഞ്ഞ സദസ്സിൽ ടാനിയ ക്രിസ്‌റ്റി, ആഞ്ചലീന സിബി, അലീന മരിയ വിനു, നികിത തെരേസ സിബി എന്നിവർ ഒത്തുചേർന്നപ്പോൾ പുറത്തുവന്ന മനോഹരമായ പ്രകടനത്തെ കരഘോഷത്തോടെ പ്രേക്ഷകർ ഏറ്റുവാങ്ങി.

ഗുരു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എസ് എം എ ഡാൻസ് സ്കൂളിലെ ടീച്ചർ ആയ പ്രിയ സുന്ദറിന്റെ സഹോദരൻ സ്വന്തം കാര്യങ്ങൾ സർവ്വതും മാറ്റിവച്ചു ചുരുങ്ങിയ സമയത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ നൃത്തം  അതിലേറെ മനോഹാരിതയോടെ സദസ്സിലെത്തിച്ചപ്പോൾ, കുട്ടികളെ സംബന്ധിച്ചു അതൊരു ഗുരുദക്ഷിണയായി അവർ സമർപ്പിക്കുകയായിരുന്നു… എല്ലാറ്റിനും ഉപരിയായി ഈ നാല് കുട്ടികളുടെ മാതാപിതാക്കളെ മലയാളം യുകെ യുടെ അകമഴിഞ്ഞ നന്ദി കൂടി അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

[ot-video][/ot-video]

കൂടുതൽ ഫോട്ടോസ് കാണാം..

[ot-video][/ot-video]