പബ്ജി കളിക്കാന്‍ സമ്മതിച്ചില്ല; യുവാവ് അച്ഛനെ കഴുത്തറത്തു കൊലപ്പെടുത്തി

by News Desk 6 | September 10, 2019 4:51 am

കര്‍ണാടത്തിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര നഗറില്‍ പബ്ജി കളിക്കുന്നത് തടഞ്ഞ പിതാവിനെ 21 കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. പൊളീടെക്കനിക് വിദ്യാര്‍ത്ഥിയായ രഘുവീര്‍ കുമ്പാറയാണ് സ്വന്തം പിതവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.

യുവാവ് അമിതമായി ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴായി മാതാപിതാക്കൾ വിലക്കിയിരുന്നു. ഇതിനിടെ ഞയറാഴ്ച വൈകിട്ട് പബ്ജി കളിക്കുന്നതിനായി രഘുവീർ മുൻ ആർമി ഉദ്യോഗസ്ഥനായ പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിതാവ് പണം നൽകിയില്ല. ഇതോടെ രഘുവീർ അയൽവാസിയുടെ വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞു തകർക്കുകയും രഘുവീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

പിന്നീട് പിതാവ് ശങ്കർ സ്റ്റേഷനിലെത്തി മകനെ ഇറക്കി. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും രഘുവീർ മൊബൈലിൽ പബ്ജി കളിക്കുന്നത് കണ്ടതോടെ ശങ്കർ ഫോൺ പിടിച്ചു വങ്ങുകയും ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി ഉറങ്ങിക്കിടന്ന പിതാവിനെ രഘുവീര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ ശങ്കറിന്‍റെ കാലുകളും രഘുവീര്‍ ഛേദിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പിതാവിന്‍റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രഘുവീറിനെ അറസ്റ്റ് ചെയ്തു.

Endnotes:
  1. തുടർച്ചയായി ആറു മണിക്കൂർ പബ്ജി കളിച്ച 16 വയസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു: http://malayalamuk.com/class-xii-student-dies-while-playing-pubg-doctor-suspects-cardiac-arrest-due-to-loss/
  2. മാമനെങ്കിലും പറയണം…. എന്തിനാണ് എന്‍റെ അച്ഛനെ കഴുത്തറുത്ത് കൊന്നതെന്ന്. ബിജെപി നേതാവ് കൃഷ്ണദാസിന് കൊല്ലപ്പെട്ട ബാബുവിന്‍റെ മകള്‍ അനാമികയുടെ കത്ത്: http://malayalamuk.com/anamikas-letter-to-krishnadas/
  3. യുകെയിലെ മലയാളി കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് ഫുട്‌ബോള്‍ കളിക്കാന്‍ സുവര്‍ണ്ണാവസരം ഒരുങ്ങുന്നു.: http://malayalamuk.com/uk-malayali-football/
  4. കൊല്ലം മൈനാഗപ്പള്ളിയിൽ മലയാളിയെ കഴുത്തറത്തു കൊന്നു; ബംഗാളി യുവാവ് പിടിയിൽ: http://malayalamuk.com/bengali-youth-attack-malayalee-neighbour-at-kollam/
  5. നവവധു ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; നാണക്കേട് കാരണം പുറത്തിറങ്ങാൻ മേലാതെ യുവാവ്, കാരണം ഇതാണ് ?: http://malayalamuk.com/house-wife-escaped-with-husband-friend/
  6. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ….. വായ തുറന്ന്, ഐസ് പോലെ തണുത്ത് അനക്കമില്ലാതെ എന്റെ അച്ഛൻ; എന്റെ ഏറ്റവും വലിയ ഭയത്തെ അതിജീവിച്ച ദിവസം, വേദനയോടെ ആര്യയുടെ കുറിപ്പ്: http://malayalamuk.com/arya-facebook-post-on-father/

Source URL: http://malayalamuk.com/stopped-from-playing-pubg-21-year-old-game-addict-beheads/