യുകെയിലെങ്ങും പവർകട്ടും യാത്രാ തടസവും. ഐലീൻ കൊടുങ്കാറ്റിൽ ജനജീവിതം സ്തംഭിച്ചു. വെയിൽസിൽ 60,000 വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. നോട്ടിംങ്ങാമിലും ലിങ്കൺ ഷയറിലും ആയിരത്തിലേറെ വീടുകൾ ഇരുട്ടിലായി.

യുകെയിലെങ്ങും പവർകട്ടും യാത്രാ തടസവും. ഐലീൻ കൊടുങ്കാറ്റിൽ ജനജീവിതം സ്തംഭിച്ചു. വെയിൽസിൽ 60,000 വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. നോട്ടിംങ്ങാമിലും ലിങ്കൺ ഷയറിലും ആയിരത്തിലേറെ വീടുകൾ ഇരുട്ടിലായി.
September 13 11:33 2017 Print This Article

മലയാളം യുകെ ന്യൂസ് ടീം.

ശക്തമായി വീശിയ ഐലീൻ കൊടുങ്കാറ്റിൽ യുകെയിലെങ്ങും ജനജീവിതം സ്തംഭിച്ചു. ഈ സീസണിലെ ആദ്യ കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി വിതരണത്തെ ബാധിച്ചു. ട്രെയിൻ ഗതാഗതത്തെയും കാറ്റ് തടസപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. വെയിൽസിൽ 60,000 വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. നോട്ടിംങ്ങാമിലും ലിങ്കൺ ഷയറിലും ആയിരത്തിലേറെ വീടുകൾ ഇരുട്ടിലായി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. മണിക്കൂറിൽ 74 മൈൽ സ്പീഡിലാണ് കാറ്റ് പല സ്ഥലങ്ങളിലും വീശിയത്.

നാഷണൽ റെയിൽ സർവീസുകൾ പലതും റദ്ദാക്കി. നിരവധി ട്രെയിനുകൾ താമസിച്ചാണ് ഓടുന്നത്. വൻ മരങ്ങൾ കടപുഴകി വീണതു മൂലം റോഡുകളിൽ ഗതാഗത സ്തംഭനവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ എഞ്ചിനീയർമാർ അക്ഷീണ പരിശ്രമത്തിലാണ്. ഡ്രൈവർമാർക്ക് ഹൈവേ ഏജൻസിയും മെറ്റ് ഓഫീസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles